ചേലക്കര : സംസ്ഥാനപാതയോരത്ത് കൂട്ടിയിട്ട മണ്ണ് നീക്കംചെയ്യാൻ നടപടി. മാതൃഭൂമി വാർത്തയെത്തുടർന്ന് യു.ആർ. പ്രദീപ് എംഎൽഎ ജില്ലാകളക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് തലപ്പിള്ളി ഭൂരേഖ സഹസിൽദാർ, ജിയോളജിസ്റ്റ്, കെഎസ്ടിപി അധികാരികൾ എന്നിവർ പരിശോധനയ്ക്കായി സ്ഥലത്തെത്തിയത്. അടുത്ത മഴക്കാലത്തിനു മുൻപ് മണ്ണ് നീക്കംചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരുമെന്ന് യു.ആർ.പ്രദീപ് എംഎൽഎ പറഞ്ഞു.
വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി വയലിൽ നിക്ഷേപിച്ച മണ്ണാണ് മണ്ണുമലയായി മാറിയിട്ടുള്ളത്. 2023-24 വർഷത്തിൽ പുതുപ്പാലം തോട് നവീകരിക്കുന്നതിനായും വാഹനങ്ങൾ തിരിച്ചുവിടുന്നതിനുമായെല്ലാം തോടും-നെൽവയലും താത്കാലികമായി നികത്തിയിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍