അന്നദാനത്തിനുള്ള ഉൽപ്പന്നങ്ങളും സമ്പൂർണ്ണ നെയ് വിളക്കിനുള്ള നെയ് സമർപ്പണവുമാണ് നടന്നത്. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണ അയ്യർ ഭദ്രദീപം കൊളുത്തിയതിന് ശേഷം ക്ഷേത്രം ഊരാളൻ പാർവതി വലിയമ്മ അരിപ്പറ ചൊരിഞ്ഞു. പിന്നീട് ഭക്തർ കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ ക്ഷേത്രനടയിൽ സമർപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ ഭക്തജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ ക്ഷേത്രനടയിൽ സമർപ്പിക്കാവുന്നതാണ്.ദേവസ്വം ഓഫീസർ ജി.ശ്രീരാജ്, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ വി.ശ്രീധരൻ, പി.ആർ.സുരേഷ് കുമാർ, പി.ജി.രവീന്ദ്രൻ, സി.ജയേഷ് കുമാർ , കെ.ആർ.രമേഷ്, വി.സുരേഷ് കുമാർ, ശശി ഇരുമ്പശ്ശേരി, പി.രാജൻ, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍