ലേബർ റൂം ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തുന്ന 2 കോടി 29 ലക്ഷം രൂപയുടെ പ്രവൃത്തി 80% ലേറെ പൂർത്തിയായി. ഫ്ലോറിങ്, ലേബർ റൂം, ഓപ്പറേഷൻ തീയറ്റർ എന്നിവയുടെ അവസാനവട്ട പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയാക്കാനുള്ളത്. ലക്ഷ്യ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 30 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകി. ഒ.പി ബിൽഡിങ് ട്രാൻസ്ഫർമേഷനായുള്ള 1 കോടി 52 ലക്ഷം രൂപയുടെ പ്രവൃത്തി 80% പണികൾ പൂർത്തിയായി അന്തിമഘട്ടത്തിലാണ്. ഓ.പി. ബിൽഡിംഗിൽ മാസ്റ്റർ പ്ലാൻ പ്രകാരം ഒരു നില കൂടി നിർമ്മിക്കേണ്ടതിനാൽ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 92 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന രണ്ടാം നിലയുടെ പ്രവൃത്തി ടെണ്ടർ നടപടികളിലാണ്.
കാഷ്വാലിറ്റി വെർട്ടിക്കൽ എക്സ്പാൻഷനായുള്ള 8 കോടി 35 ലക്ഷം രൂപയുടെ പ്രവൃത്തികൾ 73%ലേറെ പൂർത്തിയായിട്ടുണ്ട്. ഇതിൽ ഐ.സി.യു സംവിധാനവും ഏർപ്പെടുത്തുമെന്ന് ബഹു. ആരോഗ്യമന്ത്രി സബ്മിഷനു മറുപടിയായി നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ ചുമതലയുള്ള WAPCOS-ന് കാലാവധിക്ക് മുൻപായിതന്നെ കെട്ടിടം പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി. കാഷ്വാലിറ്റി ബ്ലോക്കിലെ മോഡേൺ ഓപ്പറേഷൻ തിയേറ്റർ നിർമ്മാണത്തിനായി പ്രത്യേകം മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തി ഡി.പി.ആർ തയ്യാറാക്കുന്നതിനും വാപ്കോസ് ഏജൻസിയെ ചുമതലപ്പെടുത്തി. മാസ്റ്റർ പ്ലാനിന് അനുസൃതമായി ബഹുനില ഐ.പി ബ്ലോക്കിൻ്റെ നിർമ്മാണത്തിന് 2022-23 ബജറ്റിൽ 2 കോടി രൂപ വകയിരുത്തുകയും കൂടുതൽ തുക ലഭിക്കുന്നതിന് കിഫ്ബി-നബാർഡ് ഫണ്ടുകൾക്കായി ശ്രമങ്ങൾ തുടരുകയുമാണ്. ഐ.പി ബ്ലോക്കിൻ്റെ ഡി.പി.ആർ തയ്യാറാക്കുന്ന പ്രവർത്തനം പി.ഡബ്ല്യു.ഡി ആർക്കിടെക്ചർ വിങ്ങിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഡിപിആർ തയ്യാറാക്കാൻ സോയിൽ ടെസ്റ്റ് നടത്താനുള്ള നടപടികൾ നടന്നു വരുന്നു.
ജില്ലാ ആശുപത്രിയിയുടെ സമഗ്ര വികസനത്തിൻ്റെ ഭാഗമായി ഫിസിക്കൽ മെഡിസിൻ, റേഡിയോതെറാപ്പി, ഡെർമ്മറ്റോളജി, സൈക്യാട്രി, ഡെൻ്റൽ എന്നീ ചികിത്സാ വിഭാഗങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പിൻ്റെ സജീവ പരിഗണനയിലാണ്. ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവർത്തനം ഒരു ഷിഫ്റ്റിൽ നിന്നും രണ്ട് ഷിഫ്റ്റുകളിലായി വർദ്ധിപ്പിച്ച് കൂടുതൽ രോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഐസൊലേഷൻ വാർഡ്, ഐസൊലേഷൻ ആവശ്യങ്ങൾ ഇല്ലാത്ത സമയത്ത് ആശുപത്രിയിലെ മറ്റ് ആവശ്യങ്ങൾ കൂടി നിർവഹിക്കാൻ കഴിയുന്ന തരത്തിൽ ഉപയോഗപ്പെടുത്തുന്നതിനും, ഓക്സിജൻ പ്ലാന്റ് സംവിധാനം പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാക്കുന്നതിനും ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. നിലവിൽ പ്രവർത്തിച്ചു വരുന്ന ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ (ഡി. ഇ.ഐ.സി ) സെൻസറി ഗാർഡൻനും, ചുറ്റുമതിലും സ്ഥാപിക്കുന്നതിന് അനുമതിക്കായി കത്ത് നൽകിയിട്ടുണ്ട്.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലുള്ള സബ് സെൻ്ററുകളെ ആർദ്രം പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്ററുകളായി ഉയർത്തുന്ന പ്രവർത്തനം പുരോഗമിച്ചു വരുന്നു. KHRW നിർവ്വഹണ ഏജൻസിയായി പുതുതായി അനുവദിക്കപ്പെട്ട 28 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ വിവിധ ഘട്ടങ്ങളിലാണ്. കോലഴി സബ്സെൻ്റർ ടെണ്ടർ നടപടികളിലേക്ക് കടന്നു. ചൂലിശ്ശേരി, മുണ്ടത്തിക്കോട് സബ്സെൻ്ററുകൾ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും, വെടിപ്പാറ സബ്സെൻ്റർ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടത്തിലുമാണ്. മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ 15.5 ലക്ഷം രൂപയുടെ ലാബ് സൗകര്യം ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തികൾ ജില്ലാ നിർമ്മിതി കേന്ദ്രം പൂർത്തിയാക്കിയിട്ടുണ്ട്. ഇത് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. നേരത്തെ അനുവദിച്ച അവണൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ 1 കോടി 57 ലക്ഷം രൂപ ചിലവഴിച്ചുള്ള കെട്ടിട നിർമ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്.
തോളൂർ ആരോഗ്യകേന്ദ്രത്തിൽ 40 ലക്ഷം രൂപയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ചോറ്റുപാറ സബ്സെൻ്ററിൽ 55 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മുണ്ടൂർ ഗ്രൗണ്ടിൽ 55 ലക്ഷം രൂപ ചിലവഴിച്ച് സബ്‌സെന്റർ നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇ-ഹെൽത്ത് സംവിധാനം ഗവൺമെന്റ് മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിലും, വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും, തോളൂർ ആരോഗ്യ കേന്ദ്രത്തിലും അടിയന്തരമായി നടപ്പിലാക്കുന്നതിനും, ആർദ്രം പദ്ധതി പ്രകാരമുള്ള ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പുവരുത്തുന്നതിനും ഉള്ള നിർദ്ദേശം എൻ.എച്ച്.എം അധികൃതർക്ക് നൽകി. കുമ്പളങ്ങാട്, ആമ്പക്കാട് സബ്സെന്ററുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ പ്രൊപ്പോസലുകൾ തയ്യാറാക്കുന്നതിനും എൻഎച്ച്എം നെ ചുമതലപ്പെടുത്തി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി സുനിൽകുമാർ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബൈജു ദേവസി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷാദേവി ടീച്ചർ, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാർ, നാഷണൽ ഹെൽത്ത് മിഷൻ ഡി പി എം ഡോ: സജീവ് കുമാർ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: വി കെ മിനി, ആർദ്രം നോഡൽ ഓഫീസർ ഡോ: ശ്രീജിത്ത്, KHRW റീജിയണൽ മാനേജർ നൗഷാദ് കെ, മണ്ഡലത്തിലെ പൂമല, അടാട്ട്, മുണ്ടത്തിക്കോട്, പാമ്പൂർ, അവണൂർ, തോളൂർ, തെക്കുംകര, മുണ്ടൂർ എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും, പി.ഡബ്ള്യു.ഡി, എൻഎച്ച്എം, കോസ്റ്റ്ഫോർഡ്, കെഎച്ച്ആർഡബ്ല്യൂ, എച്ച്എൽഎൽ, വാപ്കോസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)







0 അഭിപ്രായങ്ങള്‍