വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ ജൂലൈ 1 പുതിയ വർഷത്തെ സർവ്വീസ് പ്രോജക്റ്റുകൾക്ക് തുടക്കമായി.

വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ  ജൂലൈ 1 പുതിയ വർഷത്തെ സർവ്വീസ് പ്രോജക്റ്റുകൾക്ക് തുടക്കമായി. വടക്കാഞ്ചേരി ജി.എൽ.പി.സ്  ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലയൺ ജെയിംസ്പോൾ വളപ്പില ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ക്ലബ്ബ് പ്രസിഡണ്ട് ജോൺസൺ എ.പി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ  കറിവേപ്പിലത്തോട്ടം നട്ടുപിടിപ്പിച്ചു. കൂടാതെ സ്റ്റീൽ പ്പേറ്റുകളും ഗ്ലാസ്സുകളും ,പ്രോട്ടീൻ കിറ്റുകൾ, ഐ പ്രൊട്ടക്ഷൻ കിറ്റ്, കുട്ടികൾക്ക് മിഠായി വിതരണം  എന്നിവയും നടത്തി.

സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് ആർ സാധനസാമഗ്രികൾ എറ്റുവാങ്ങി. ചടങ്ങിൽ ലയൺ നേതാക്കളായ വിൽസൻ കുന്നംപിള്ളി, ഡോ കെ.എ ശ്രീനിവാസൻ , സി.എ ശങ്കരൻ കുട്ടി,ഡോ. കെ.സി വർഗ്ഗീസ്,പ്രിൻസ് തോമസ്സ്, ഡോ പി.ആർ നാരായണൻ, പിൻ ഗോകുലൻ ,ഉണ്ണി വടക്കാഞ്ചേരി ,  എൻ.എ നസീർ, യൂ. കരുണാകരൻ, തോമസ്സ് തരകൻ, നൈസിൽ' യൂസഫ് ,സതീഷ് .പി, സതീഷ്കുമാർ കെ, ഡോ' ഗിൽബർട്ട് പി പോൾ, ഡോ സുരേന്ദ്രൻ സി.പി ,ടോബി ജോൺ, സാജു ജോസ് ഐസക്ക് ജോൺ,ഗിരീഷ് കുമാർപി ,ജെയിംസ് ഫ്രാൻസീസ് , തങ്കച്ചൻ സക്കറിയാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു. പി.ടി.എ പ്രസിഡണ് വേണു ഗോപാലൻ നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം ഡോക്ടേഴ്സ് ദിനാചരണവും നടന്നു. ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ടിക്റ്റ് ഗവർണ്ണർ ജയിംസ് പോൾ വളപ്പില ഡോക്ടർമാരെ ആദരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍