സംസ്ഥാന ജി.എസ്‌.ടി നിയമ ഭേദഗതിക്ക്‌ ഓർഡിനൻസ്‌, കോടതികളിൽ ഇനി മുൻസിഫ് – മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇല്ല; സബ് ജഡ്‌ജ്‌ എന്ന്‌ പുനർനാമകരണത്തിനും തൃശൂരിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം

 പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക് ജിഎസ്ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത് ജിഎസ്ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്ക്ക് 28 ശതമാനം ജിഎസ്ടി നിശ്ചയിച്ചിരുന്നു. 

നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ജിഎസ്ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്ടി നിയമത്തിൽ കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍