വരവൂർ: യൂത്ത് ഫോർ യൂണിറ്റി എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മണ്ഡലംതല പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം.

വരവൂർ മേഖലയിലെ വിരുട്ടാണത്ത് നടന്ന മണ്ഡലംതല മെമ്പർഷിപ്പിന്റെ ഉദ്ഘാടനം എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം കെ.ഷാജഹാൻ പഞ്ചായത്തിലെ യുവകർഷകനായ കെയു.മുനീറിന് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് പിആർ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി വികെ.പ്രവീൺ സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം ടിപി.സുനിൽ,ജില്ല എക്സിക്യൂട്ടീവ് അംഗം കെഎസ്.ദിനേഷ്,സിപിഐ വരവൂർ ലോക്കൽ സെക്രട്ടറി പിഎം ഷറഫുദ്ധീൻ,ജോയിന്റ് സെക്രട്ടറി എംഎം.അസിസ്,വൈസ് പ്രസിഡന്റുമാരായ പിഎസ്. ശ്രീദാസ്,എംജി.രാജേശ്വരി,മേഖല പ്രസിഡന്റ് എംഎം. താഹിർ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍