മരംമുറി തൊഴിലാളിക്ക് രക്ഷയേകി വടക്കാഞ്ചേരി ഫയർ ഫോഴ്സ്.

മരംമുറി തൊഴിലാളിക്ക് രക്ഷയേകി വടക്കാഞ്ചേരി ഫയർ ഫോഴ്സ്.

വടക്കാഞ്ചേരി :

മരംമുറി തൊഴിലാളിയായ വടക്കാഞ്ചേരി നഗരസഭാ 11-ാംഡിവിഷൻ കുമരനെല്ലൂർ കൊടയ്ക്കാടത്തു വീട്ടിൽ കൃഷ്ണൻ കുട്ടി 60 വയസ് എന്നയാളെ വടക്കാഞ്ചേരി ഫയർ ഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാനായി. കുമരനെല്ലൂർ കിണറാമാക്കൽ വീട്ടിൽ ഷബീറിന്റെ വീട്ടുവളപ്പിലെ ഉദ്ദേശം 25 അടി ഉയരമുള്ള കഴണി മരത്തിനു മുകളിലാണ് ഇയാൾ കുടുങ്ങിയത്. സേനാംഗങ്ങളായ ആയ ഗോപകുമാർ എ, വിജു .വി എന്നിവർ മരത്തിനു മുകളിൽ കയറി നെറ്റിന്റെ സഹായത്താൽ അതി സഹസികമായി  താഴെ ഇറക്കുകയാണ് ചെയ്തത്.

നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവ് കുമാർ പി യുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കലേഷ് കുമാർ എസ് കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ രതീഷ് കെ, സുധീഷ് എം, നിധിൻ ദേവ് ഡി പി,  വിജീഷ് വി, ഹോം ഗാർഡ് നാരായണൻ കുട്ടി എ ബി എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍