യുവകായിക താരത്തിന് പെരിങ്ങണ്ടൂർ കോൺഗ്രസിൻ്റെ അനുമോദനങ്ങൾ.



 64ാ മത് സംസ്ഥാനതല 

"സുബ്രതോ" ഫുട്ബോൾ ടൂർണമെൻ്റിലെ ബൈസ്റ്റ് ഗോൾ കീപ്പറായി തിരഞ്ഞെടുക്കുകയും, 

ടൂർണമെൻ്റിൽ ഒന്നാം സ്ഥാനം നേടിയ L.B.S.M.H.S തൃശ്ശൂർ ഇരിങ്ങാലക്കുട ടീമിലെ അംഗവുമായ സാഫ്രാൺ നഗർ രാമചന്ദ്രൻ്റെ മകൾ അൽശിഖ രാമചന്ദ്രനെ പെരിങ്ങണ്ടൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗൺസിലർ ഡോ. ജോയൽ മഞ്ഞില ഉപഹാരം നൽകി അനുമോദിച്ചു. ടൂർണമെൻ്റിലെ വിജയത്തോടെ ഈ മാസം ഡൽഹിയിൽ നടക്കുന്ന നാഷണൽ ടൂർണമെൻ്റിലേക്കും അൽശിഖ യോഗ്യത നേടിയിട്ടുണ്ട്. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ. ആർ. കൃഷ്ണൻകുട്ടി, മണ്ഡലം സെക്രട്ടറി സുധി കളത്തിൽ, ബൂത്ത് പ്രസിഡൻ്റ് അനൂപ്.വി.പി, ഡിവിഷൻ പ്രസിഡൻ്റ് മനോജ്.എം.എം, രഘുരാജ്, എം.പി. രാജൻ, രാകേഷ്, മനോജ്, മുരളി, വിജിൽ, ശ്രീരാഗ്, കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍