ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ റാമ്പിന്റെ ഉദ്ഘാടനം മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു.

 



 ഭിന്നശേഷിക്കാർക്കും, പ്രായമായവർക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ഏറെ സൗകര്യപ്രദമായിരിക്കും ഈ റാമ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ദര്‍ശന സൗകര്യത്തിനായി റാമ്പ് നിര്‍മ്മിക്കുന്നത്.


തെക്ക് വശത്തെ കവാടത്തിലും, കൃഷ്ണ കോവിലിലുമാണ് റാമ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയറില്‍ എത്തിയാല്‍ റാമ്പിലൂടെ അകത്തുകടന്ന് ദര്‍ശനം നടത്താം. തിരുവിതാംകൂര്‍ ദേവസ്വം ഫണ്ട് ഉപയോഗിച്ചാണ് റാമ്പ് നിര്‍മ്മിച്ചത്. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ച് ഗൗരി മോൾ ആയിരുന്നു ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. റാമ്പ് ഉദ്ഘാടനം ചെയ്തതിനുശേഷം ഗൗരിയോടൊപ്പം മന്ത്രി ക്ഷേത്രദർശനം നടത്തിയിരുന്നു. ദർശനത്തിനുശേഷം ഗൗരി വിശദമായി ഇക്കാര്യം സമൂഹമാധ്യമത്തിൽ കുറിക്കുകയുണ്ടായി. ഹൃദയസ്പർശിയായ ഗൗരിയുടെ കുറിപ്പ് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. ഗൗരിയയെപ്പോലുള്ളവരുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഈ സർക്കാർ. ഇത് ചെറിയൊരു തുടക്കം മാത്രമാണ്. കേരളത്തിലുടനീളം ക്ഷേത്രങ്ങളിൽ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും റാമ്പ് സൗകര്യം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലുള്ള കാര്യമാണ്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍