കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽ കണ്ട് നിവേദനം നല്‍കി ഇ.ടി. മുഹമ്മദ് ബഷീർ എം. പി.

 

നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് രോഗികള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ നിരവധി യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് നീട്ടുക, രാജ്യറാണി എക്‌സ്പ്രസ്, നിലമ്പൂര്‍ - കോട്ടയം എക്‌സ്പ്രസ് എന്നിവയിൽ വളരെ അടിയന്തരമായി കോച്ചുകള്‍ വര്‍ദ്ധിപ്പിക്കുക, എറണാകുളം - ഷൊര്‍ണ്ണൂര്‍ മെമു സര്‍വ്വീസ് നിലമ്പൂരിലേക്ക് നീട്ടുക, മണ്ഡലത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്ര സൗകര്യം വര്‍ദ്ധിപ്പിക്കുക, ഈ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ വളരെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് നിവേദനം നല്‍കി. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ നേരത്തെ ഉന്നയിക്കുകയും മന്ത്രി അനുഭാവപൂര്‍വ്വമുള്ള പരിഗണന നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി എം.പി. അറിയിച്ചു.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍