ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു.

1201-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് (2.7.2025) ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ: വി. കെ. വിജയൻ , ഗുരുവായൂർ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ: പി. സി. ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. തുടർന്ന് തന്ത്രി പഞ്ചാംഗം ദേവസ്വം കമ്മീഷണറും റവന്യൂ ദേവസ്വം വകുപ്പ് സെക്രട്ടറിയുമായ എം.ജി. രാജമാണിക്കം ഐ. എ. എസിന് സമ്മാനിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളും,  ഭക്തജനങ്ങളും പങ്കെടുത്തു. ഗുരുവായൂർ ദേവസ്വം വിശേഷങ്ങൾ, വിഷുഫലം, വ്രതങ്ങളും വിശേഷ ദിവസങ്ങളും, ഗുരുവായൂർ ക്ഷേത്രമഹാത്മ്യം, പൂജാക്രമം, വഴിപാട് വിവരങ്ങൾ ഉൾപ്പെടെ സമഗ്രവും ആധികാരികവുമായ വിവരങ്ങൾ പഞ്ചാംഗത്തിലുണ്ട്. 

ജ്യോതിഷ പണ്ഡിത ശ്രേഷ്ഠരായ ഡോ.കെ. ബാലകൃഷ്ണ വാരിയർ ( ഹരിപ്പാട്), പി. ജഗദീശ് പൊതുവാൾ, പയ്യന്നൂർ, പി. വിജയകുമാർ ഗുപ്തൻ, ചെത്തല്ലൂർ, കെ. എസ്. രാവുണ്ണി പണിക്കർ കൂറ്റനാട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാംഗം തയ്യാറാക്കിയത്. ജി എസ് ടി ഉൾപ്പെടെ 70 രൂപയാണ് വില. കിഴക്കേ നടയിലെ ദേവസ്വം പുസ്തകശാലയിൽ നിന്ന് പഞ്ചാംഗം വൈകാതെ ഭക്തജനങ്ങൾക്ക് ലഭിക്കും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍