ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ പന്ത്രണ്ടു ലക്ഷത്തിലധികം രൂപ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി തൃശൂർ സിറ്റി പോലീസ് അന്വേഷണ സംഘം.











ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ തൃശൂർ സ്വദേശിയിൽ നിന്നും 1208925/- രൂപ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശിയായ അഭിനവ് പാണ്ഡേ എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസിൻ്റെ നിർദ്ദേശത്തെ തുടർന്ന് ഡി സി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ സജു ജോർജ്ജിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തർപ്രദേശിലെ പ്രയാഗിൽ നിന്നും പിടികൂടിയത്.


തൃശൂർ സ്വദേശിയെ ഫോണിലൂടെ മഹാരാഷ്ട്ര പോലീസ് ആണെന്നു വിശ്വസിപ്പിച്ച് ഒരാൾ ഫോൺ ചെയ്യുകയും ഫോൺ നമ്പരുമായി ബന്ധപെട്ട് Illegal Money laundering & Human trafficking എന്നിവ ഉൾപ്പെടുന്ന എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. പിന്നീട് സി ബി ഐ ഓഫീസിൽ നിന്നാണെന്നും പറഞ്ഞ് കേസുമായി ബന്ധപെട്ട് തൻേറയും, ഭാര്യയുടേയും അക്കൌണ്ടിലുള്ള തുക അയച്ചുതരണമെന്നും വെരിഫിക്കേഷൻ കഴിഞ്ഞാൽ തിരിച്ച് അയക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് 1208925/- രൂപ അയച്ചുകൊടുക്കുകയും എന്നാൽ പണം തിരിച്ച് അയക്കാതിരുന്നതിനാൽ തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.


13.12.2024 ന് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസിൻ്റെ നിർദ്ദേശത്തെ തുടർന്ന് ഡി സി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ സജു ജോർജ്ജിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. പിന്നീടുള്ള അതിവിദഗ്ധമായ അന്വേഷണത്തിൽ പണം ട്രാൻസ്ഫർ ചെയ്തത് ഉത്തർപ്രദേശിലെ പ്രയാഗ് എന്ന സ്ഥലത്തേക്കാണെന്ന് വ്യക്തമാകുകയും, അന്വേഷണ സംഘം പ്രയാഗിലേക്ക് യാത്രതിരിക്കുകയും ചെയ്തു. പ്രയാഗിലെ ആർ പി എൻറർ പ്രൈസസ് എന്ന പേരിലുള്ള സ്ഥാപനത്തിലേക്ക് പണം എത്തിയതായി മനസ്സിലാക്കിയ അന്വേഷണ സംഘം പിന്നീട് തുടർന്നുള്ള അന്വേഷണത്തിൽ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്നത് അഭിനവ് പാണ്ഡെ ആണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തിൽ പ്രയാഗ് രാജിലെ കർച്ചാന എന്ന സ്ഥലത്ത് ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു.


അന്വേേഷണ സംഘത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീഷ് കുമാർ. വി.എസ്, സബ് ഇൻസ്പക്ടർ ഫൈസൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, അനൂപ് , അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.


അറസ്റ്റിലായ പ്രതി സമീപ കാലത്ത് നടന്നു വരുന്ന നിരവധി സൈബർ തട്ടിപ്പു സംഘങ്ങളിലെ പ്രധാനികളുമായി അടുപ്പമുള്ളയാളും, സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധമില്ലാത്ത സാധാരണക്കാരായ ജനങ്ങളെ തെറ്റിധരിപ്പിച്ച് ബാങ്ക് അക്കൌണ്ടുകൾ ശേഖരിച്ച് തട്ടിപ്പിനിരയാക്കുന്നയാളും ഇത്തരത്തിൽ ലഭിക്കുന്ന പണം സമാഹരിച്ച് രാജ്യത്തിന് പുറത്തേയ്ക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനിയുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തു.






എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍