വനം മന്ത്രി എ.കെ. ശശീന്ദ്രൻ്റെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം.
പുന്നപ്പുഴയുടെ ഇരുകരകളിലുമായി പുഞ്ചിരിമട്ടവും, മുണ്ടക്കൈയും, അട്ടമലയും ഉള്‍പ്പെടുന്ന ചൂരല്‍മല പ്രദേശത്തെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കിയ മഹാദുരത്തില്‍ 298 പേരുടെ മരണമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ദുരന്തഭൂമിയില്‍ ജീവന്‍ നഷ്ടമായ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു.
ദുരന്തം ഉണ്ടായത് മുതല്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചൂരല്‍മലയും വയനാടും സാക്ഷ്യം വഹിച്ചത്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒന്നിച്ചു ചേര്‍ന്ന ദുരന്തനിവാരണ പ്രക്രിയ ലോകത്തിനാകെ മാതൃകയായ അനുഭവമായി.
ദുരന്തബാധിതരായ ഒരാളെയും പുനരധിവസിപ്പിക്കാതെയോ, ഒറ്റപ്പെടുത്തുകയോ ചെയ്യില്ല. ദുരന്തബാധിതരെ പൂര്‍ണമായും ഒരു ടൗണ്‍ഷിപ്പിലേക്ക് കൊണ്ടുവരിക, അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കുക, ഏഴ് സെന്റ് സ്ഥലവും ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നിര്‍മ്മിക്കും. രണ്ട് നില പണിയാനുള്ള തറബലം വീടുകള്‍ക്ക് ഉണ്ടാകും. ടൗണ്‍ഷിപ്പിലേക്ക് വരാന്‍ ആഗ്രഹിക്കാത്ത ദുരന്തബാധിതര്‍ക്ക് 15 ലക്ഷം നഷ്ടപരിഹാരമായി നല്‍കാനുള്ള നടപടിയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 13നാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കനത്ത മഴയുണ്ടായിട്ടും അഞ്ച് സോണുകള്‍ നിശ്ചയിച്ചതില്‍ മൂന്ന് സോണുകളിലും ഒരേ സമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പൂര്‍ത്തിയായി വരികയാണ്. 107 വീടുകളുടെ നിര്‍മാണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടുകഴിഞ്ഞു. 2025 ഡിസംബറിനകത്ത് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും 2026 മാര്‍ച്ച് മാസത്തിനകം റോഡുകള്‍ ഉള്‍പ്പടെയുള്ള മറ്റ് സംവിധാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും കഴിയുംവിധമുള്ള നടപടിക്രമങ്ങളാണ് അതിവേഗം തുടരുന്നത്.
നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ചൂരല്‍മലയില്‍ നടക്കുന്നത്. അതിജീവിതരുടെ സ്വപ്നങ്ങള്‍ പൂവണിയാനുള്ള ഈ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍