വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട ശ്രീബിൻ റിമാന്റിൽ.











അന്തിക്കാട് : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങോട്ടുകരയിൽ വെച്ച് പെരിങ്ങോട്ടുകര സ്വദേശിനിയായ കാതിക്കുടത്ത് വീട്ടിൽ ലീല 63 വയസ്സ് എന്നവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും, ഗുണ്ടയുമായ കായ്ക്കുരു രാഗേഷിന്റെ സംഘാംഗമായ വടക്കുമുറി സ്വദേശി വലിയപറമ്പിൽ വിട്ടിൽ ശ്രീബിൻ 21 വയസ്സ് എന്നയാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

 പെരിങ്ങോട്ടുകര സ്വദേശിനിയായ പറമ്പിൽ വീട്ടിൽ സൗമ്യയുടെ മകൻ ആദിത്യകൃഷ്ണ എന്നയാൾ കായ്ക്കുരു രാഗേഷിന്റെ സംഘാംഗങ്ങളെ തെറി പറഞ്ഞതിനുള്ള വൈരാഗ്യത്താൽ കായ്ക്കുരു രാഗേഷിന്റെ സംഘാംഗങ്ങളായ ഷാജഹാൻ 30 വയസ്, ശ്രീബിൻ 23 വയസ് എന്നിവർ 17-03-2025 തീയതി വൈകിട്ട് 04.30 മണിക്ക് പെരിങ്ങോട്ടുകരയിലുള്ള സൗമ്യയുടെ വീടിൻ്റെ മുറ്റത്തേക്ക് മാരകായുധമായ വടിവാൾ കൈവശം വച്ച് അതിക്രമിച്ചു കയറി സൗമ്യയോട് മകൻ ആദിത്യകൃഷ്ണ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ഇവിടെയില്ല എന്ന് പറഞ്ഞതിനെ തുടർന്ന് സൗമ്യയോട് അവനെ കിട്ടിയില്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലുന്നുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് അവിടേക്ക് വന്ന തൊട്ടടുത്ത് താമസിക്കുന്ന സൗമ്യയുടെ വല്ല്യമ്മയായ ലീലയെ എന്താണ് ബഹളം വയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ ഷാജഹാൻ വടിവാൾ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടിയതിൽ മുറിവ് പറ്റുന്നതിനും എല്ല് പൊട്ടുന്നതിനും ഇടയായ സംഭവത്തിന് സൗമ്യയുടെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 17-03-2025 തിയ്യതി FIR രജിസ്റ്റർ ചെയ്തിരുന്നു.

  ഈ കേസിലേക്ക് മറ്റ് പ്രതികളായ കായ്ക്കുരു രാഗേഷ്, ഹരികൃഷ്ണൻ, അഖിൽ, ഷാജഹാൻ എന്നീ നാല് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. 

 സംഭവത്തിന് ശേഷം ശ്രീബിൻ കൂട്ടുപ്രതികളായ അഖിൽ, ഹരികൃഷ്ണൻ എന്നിവരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന ശ്രീബിനെ ആലുവയിൽ നിന്നാണ് പിടികൂടിയത്.

 ശ്രീബിൻ അന്തിക്കാട്, വലപ്പാട്, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമക്കേസിലും, തട്ടിക്കൊണ്ട് പോയി കവർച്ച ചെയ്ത ഒരു കേസിലും, മൂന്ന് അടിപിടിക്കേസിലും അടക്കം ഒമ്പത് ക്രമിനൽ കേസുകളിലെ പ്രതിയാണ്.

 തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈഎസ്പി കെ. ജി. സുരേഷ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ. എ. എസ്,  

സബ് ഇൻസ്പെക്ടർ അഫ്സൽ സി.പി.ഒ മാരായ ക്രിജേഷ് സി. വി., അനീഷ്, മണികണ്ഠൻ, വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍