വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ജില്ല ഭരണകൂടം ഒപ്പമുണ്ട്: അർജുൻ പാണ്ഡ്യൻ, തൃശൂർ ജില്ലാളക്ടർ.











ജില്ലയിലെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും,

വിദ്യാർത്ഥി യാത്രാ കൺസഷനുമായി ബന്ധപ്പെട്ട് ചില ബസുകളിലെ ജീവനക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകുന്നതായുള്ള പരാതികൾ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കിവിടുക, അപമാനിക്കുക, മോശമായി പെരുമാറുക തുടങ്ങിയ ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, ബസ് ഓപ്പറേറ്റർമാരുടെയും തൊഴിലാളികളുടെയും വിവിധ യോഗങ്ങളിലും സ്കൂൾ കമ്മിറ്റികളിലും

 വിദ്യാർത്ഥികളോട് നല്ലതായി പെരുമാറണമെന്ന് കർശന നിർദ്ദേശങ്ങൾ പലവട്ടം നൽകിയിട്ടുള്ളതാണ്. എന്നാൽ, ചില ഭാഗങ്ങളിൽ ഇപ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു എന്നത് ഖേദകരമാണ്.

വരും ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടികൾ സ്വീകരിക്കും, നിരന്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക്, നല്ല നടപ്പും ബോധവൽക്കരണ ക്ലാസുകളും നിയമപരമായ ശിക്ഷകളും നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നതാണ്. യാത്രാവേളകളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, ഒരു മടിയും കൂടാതെ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ്:

പോലീസ് കൺട്രോൾ റൂം– 112

ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് – 

0487 235 7008

ആർ.ടി.ഒ (വാട്ട്‌സ്ആപ്പ് മാത്രം) – 9188 963 108

റൂറൽ എസ്.പി. ഓഫീസ് – 0480 222 4000

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് – 0487 242 3511


താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം മുഖേനയും കുട്ടികൾക്കു കളക്ടർക്ക് നേരിട്ട് പരാതി സമർപ്പിക്കാം.  


https://forms.gle/yFepgo1LxoR6k7Jx9


വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും മാന്യമായും യാത്ര ചെയ്യാനും പഠിക്കാനുമുള്ള സാഹചര്യം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം നിങ്ങളോടൊപ്പം നിൽക്കും!



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍