ക്രൈസ്തവർക്കെതിരെ കേരളത്തിലും വിവേചനം നടക്കുന്നുവെന്ന് തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.




ക്രിസ്ത്യാനിയായാൽ എല്ലാ അവകാശങ്ങളും നഷ്ടപ്പെടും. എന്നാൽ മറ്റൊരു മതത്തിലേക്ക് ചെന്ന് കഴിഞ്ഞാൽ എല്ലാം ലഭിക്കുകയും ചെയ്യും.നമ്മുടെ നാട്ടിലും കേരളത്തിലും വിവേചനം നടക്കുന്നുണ്ട്. ഈ വേദന അറിയിക്കാനും സിസ്റ്റേഴ്സിനെ മോചിപ്പിക്കാനും കൂടിയാണ് തൃശ്ശൂരിൽ പ്രതിഷേധം നടത്തുന്നത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് ബിഷപ്പിന്റെ പ്രസ്താവന.

ഇന്ത്യയിലെ ഭരണഘടനക്കെതിരായ പ്രവർത്തനമാണ് സിസ്റ്റേഴ്സിന്റെ അറസ്റ്റിലൂടെ ഉണ്ടായത്. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടിരിക്കുന്നു. സഭാവസ്ത്രം ധരിച്ചു യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്‌.

ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ക്രൈസ്തവർ ഇന്ന് പലവിധ വിവേചനങ്ങൾ നേരിടുന്നു..ഇപ്പോൾ ഉയരുന്ന മതപരിവർത്തന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിലേക്ക് ജോലിക്ക് വന്നത് പ്രായപൂർത്തിയായ CNI (Church Of North India) സഭാ അംഗങ്ങളാണ്. പ്രായപൂർത്തിയായ മൂന്ന് കുട്ടികൾ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് എത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമ്പോൾ മാത്രമാണ് സിസ്റ്റേർസ് അവരെ ആദ്യമായി കാണുന്നത്. ഈ സാഹചര്യത്തിൽ അവർക്കെതിരെ മതപരിവർത്തന നിയമവും, മനുഷ്യ കടത്തും ചുമത്തിയത് എന്തു കൊണ്ടാണെന്ന് ഇപ്പോഴും അറിയില്ല. 


കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് പ്രധാനമന്ത്രി CBCI ആസ്ഥാനത്ത് വന്നപ്പോൾ ഭാരതത്തിലെ മതം തന്നെയാണെന്ന് പല കുറി പറഞ്ഞിരുന്നു. ക്രൈസ്തവ മതത്തെ വിദേശമതമായി ആണ് എല്ലായിടത്തും വ്യാഖ്യാനിക്കുന്നത്. എന്നാൽ ഭാരതത്തിന്റെ മതമാണ് ക്രൈസ്തവ മതം. ഹിന്ദിഭാഷ രൂപം നൽകിയത് ക്രൈസ്തവ മിഷനറിമാരാണ്. ആതുരാശ്രയ ശുശ്രൂഷ നൽകിയതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയതുമാണോ ക്രൈസ്തവർ ചെയ്ത കുറ്റം. രാഷ്ട്ര നിർമ്മിതിയിൽ നല്ലൊരു പങ്കു വഹിച്ചവരും, നിർബന്ധിച്ച് ഒരാളെയും മതം മാറ്റാത്തവരാണ് ക്രൈസ്തവരെന്ന് മോദിയോട് പറഞ്ഞിരുന്നു. ലോക മനസാക്ഷിക്ക് മുൻപിൽ ഈ രണ്ട് സിസ്റ്റേർസും പ്രതീകങ്ങളാണ്. അവർക്കെതിരായി തെറ്റായ കുറ്റങ്ങൾ ആരോപിച്ച് ജയിലിൽ അടച്ച രാജ്യം തലകുനിക്കേണ്ടതാണ് എന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍