അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ട്; അതിഭീകരമായിരുന്നു ആ നാളുകൾ എന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ.

കോഴിക്കോട്: ഇന്ത്യൻ ജനാധിപത്യത്തെ കശക്കിയെറിഞ്ഞ നാളുകളായിരുന്നു അടിയന്തരാവസ്ഥക്കാലമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു. നീണ്ടകാലം ലോക്കപ്പിലും ജയിലിലുമായി കടുത്ത മർദ്ദനങ്ങളാണ് താൻ നേരിട്ടതെന്നും  ഇന്ദിരാഗാന്ധിയുടെ തെറ്റായ നയങ്ങൾ മൂലമാണ് ഇന്ത്യയിലെ പൗരാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും തകർക്കപ്പെട്ടത്. ആ നാളുകളിൽ കേരളത്തിൽ പോലീസ് അഴിഞ്ഞാടുകയായിരുന്നു. എത്ര പേരെയാണ് ഇഞ്ചിഞ്ചായി ആ കാലഘട്ടത്തിൽ കേരള പോലീസ് കൊല്ലാക്കൊല ചെയ്തതെന്ന് അടിയന്തരാവസ്ഥയുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. കക്കയം ക്യാമ്പിൽ തടുവുകാരെ അതിഭീകരമായി മർദ്ദിച്ച് ജീവച്ചവങ്ങളാക്കിയ സർക്കിൾ ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ പശ്ചാത്താപം മൂലം സത്യസായി ഭക്തനായാണ് സർവീസിൽ നിന്ന് വിരമിച്ച കാലം കഴിച്ചുകൂട്ടിയത്. അദ്ദേഹം മാത്രമല്ല ആ ഇരുണ്ട നാളുകളിൽ അതിക്രമങ്ങൾ കാണിച്ച പോലീസ് മേധാവികളുടെയെല്ലാം പിൽക്കാല ജീവിതം ഒട്ടും സുഖകരമായിരുന്നില്ലെന്നും ടി.പി രാമകൃഷ്ണൻ തുറന്നു പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍