വടക്കാഞ്ചേരി : പ്രദേശത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് സംഘം വാഴാനി ഡാം സന്ദർശിച്ചു. നിലവിൽ വെള്ളം പുഴയിലേക്ക് തുറന്നു വിട്ടിട്ടുണ്ട്. മഴ കനക്കുകയാണെങ്കിൽ കനാലിലേക്കും വെള്ളം തുറന്നു വിട്ടുകൊണ്ട് പ്രളയം ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ നിലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ല എന്ന് നേതാക്കൾ അറിയിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. അജിത് കുമാർ, ജിജോ കുര്യൻ, പി. ജെ. രാജു, മെമ്പർ മാരായ എ. ആർ. കൃഷ്ണൻകുട്ടി, പി. ടി. മണികണ്ഠൻ, ടി. എസ്. അജി, ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിജു ഇസ്മായിൽ, യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡണ്ട് അനീഷ് കണ്ടമാട്ടിൽ, നേതാക്കളായ ശശി മംഗലം, ബാബുരാജ് കണ്ടേരി, സിദ്ധിക്ക് കെ എച്ച്, ബൂത്ത് പ്രസിഡന്റ് വിജയൻ വാഴാനി എന്നിവർ ഡാം സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpeg)

0 അഭിപ്രായങ്ങള്‍