മുതലപ്പൊഴിയിലെ പൊഴി പൂർണമായും പൊളിച്ചു.

തിരുവനന്തപുരം: നീണ്ടനാളത്തെ അനിശ്ചിതത്വത്തിനു ശേഷം മുതലപ്പൊഴിയിലെ പൊഴി പൂർണമായും പൊളിച്ചു. കണ്ണൂരിൽ നിന്ന് എത്തിയ ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ചാണ് പൊഴി  മുറിച്ച് മാറ്റിയത്. ഇതോടെ സമീപത്തെ  അഞ്ചോളം പഞ്ചായത്തുകളിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെങ്കിലും മത്സ്യത്തൊഴിലാളികളുടെ വറുതിക്ക് പരിഹാരമാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ പറഞ്ഞു.

പൊഴിയിൽ നിന്ന് എടുത്തുമാറ്റിയ മണൽക്കൂനകൾ അവിടെ നിന്ന് നീക്കം ചെയ്യാത്തിടത്തോളം കാലം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോയി ഉപജീവനം നടത്താൻ പറ്റില്ല. രണ്ടുമാസത്തോളമായി ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾ മുമ്പ് എങ്ങുമില്ലാത്ത വിധം പട്ടിണിയിൽ ആണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍