മുല്ലപ്പൂ വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരിയോട് ലൈംഗികാതിക്രമം; 94കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം  നടത്തിയ പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെ (94) വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു.  കടയിൽ സാധനം വാങ്ങി തിരികെ വരുകയായിരുന്ന 11കാരിയെ മുല്ലപ്പൂ  തരാം എന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു.

 വീടിൻ്റെ പിന്നിലേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കുട്ടൻ എന്നയാളെ തള്ളി മാറ്റി കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് വന്നത്. പോക്സോ നിയമപ്രകാരം വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍