മച്ചാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ തിരുനാളിനോടനുബനധച്ച് 250ൽപരം നാടകകലാകാരൻമാരെ ഉൾപ്പെടുത്തിയാണ് മെഗാ ബൈബിൾ നാടകം ഒരുക്കുന്നത്.

പുന്നംപറമ്പ്: മച്ചാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ തിരുനാളിനോടനുബനധച്ച് 250ൽപരം നാടകകലാകാരൻമാരെ ഉൾപ്പെടുത്തിയാണ് മെഗാ ബൈബിൾ നാടകം ഒരുക്കുന്നത്. നിരവധി നാടക, സിനിമ, സീരിയൽ സംവിധായകനും നടനുമായ മാർട്ടിൻ ചാലിശ്ശേരിയാണ് നാടകത്തിന്റെ രചനയും സംവീധാനവും നിർവഹിക്കുന്നത്  സഹ സംവിധായകനായി ജയൻ അവണൂരും രംഗത്തുണ്ട്.  സാധാരണക്കാരായ ജനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാബോധവും, നാടക അഭിരുചിയും വളർത്തിയെടുക്കാൻ വേണ്ടിയാണ് മാർട്ടിൻ ചാലിശ്ശേരി ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

 മദ്യത്തിൻ്റെയും, മയക്കുമരുന്നിൻ്റെയും പിടിയിൽ അമർന്നുകൊണ്ടിരിക്കുന്ന യുവതി -യുവാക്കളെനാടകകലാപ്രവർത്തനങ്ങളിലൂടെ നല്ല പൗരൻമാരാക്കി വളർത്താൻ ഇതു പോലെയുള്ള പ്രവർത്തനങ്ങൾക്ക് കഴിയും. മുൻ കാലങ്ങളിൽ കേരളത്തിൽ അനവധി കലാ സാംസ്ക്കാരിക സംഘടനകൾ പ്രവർത്തിച്ചിരുന്നു. 2000-ാം മാണ്ടോടെ ടെലിവിഷൻ്റെ അതിപ്രസരത്തിൽ നാട്ടിലേയും, പള്ളികളിലേയും കലാസാംസ്ക്കാരിക സംഘടനകൾ നിർജ്ജീവമായി.

 അരക്ഷിത സമൂഹത്തിന് വെളിച്ചം പകുരുന്നതിന് ഇത്തരം നാടക പ്രവർത്തനങ്ങൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. 60 അടി സ്റ്റേജും, ആധുനിക രീതിയിലുള്ള ലൈറ്റ് സംവിധാനവും, 20000 വാട്സ് സൗണ്ട് സിസ്റ്റവും, വസ്ത്രാലങ്കാരവും, ഡബിംങ്ങും ഉൾപ്പടെയുള്ള സംവിധാനങ്ങളോടെ പാദുവാ സൂര്യൻ എന്ന മെഗാ ബൈബിൾ നാടകം 2024 ജനുവരി 11ന് വൈകിട്ട് 7മണിക്ക് മച്ചാട് പള്ളിയിൽ അവതരിപ്പിക്കും. മച്ചാട് പള്ളി വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളിയും ഈ നാടകത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍