പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് പുത്തൻ അതിഥികളായി ഫെസന്റ് ഇനത്തിൽപ്പെട്ട 6 പക്ഷികൾ കൂടിയെത്തി.

 ഒരു ആൺ വർഗ്ഗത്തിലും രണ്ട്  പെൺ വർഗ്ഗത്തിലും പെട്ട  ഗോൾഡൻ ഫെസന്റുകൾ, ഇതേ രീതിയിൽ ആൺ പെൺ വർഗ്ഗത്തിൽ പെട്ട  സിൽവർ ഫെസന്റുകൾ എന്നിവയെയാണ് ഇപ്പോൾ എത്തിച്ചത്. മനോഹരമായ കൂടുകളാണ് പക്ഷികൾക്കായി സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിരിക്കുന്നത്.  

കാഴ്ചയിൽ അതി മനോഹാരിത തീർക്കുന്ന വർണ്ണ പക്ഷികളാണ് ഫെസന്റ് ഇനത്തിൽ പെട്ടവ. മുൻപ് മൂന്ന് മയിലുകളെയും, സിൽവർ ഫെസന്റുകളെയും എത്തിച്ചിരുന്നു. അടുത്ത ആഴ്ച ചുക്കർ പാട്രിഡ്ജ് ഇനത്തിൽപ്പെട്ട പക്ഷികളെ എത്തിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍