കർഷകരുടെ എല്ലാ വിഭവങ്ങളും സംയോജിപ്പിച്ചു മികച്ച ആസൂത്രണത്തിലൂടെ വിവിധ സംരംഭങ്ങളും വിളകളും കാർഷിക പാരിസ്ഥിതീക യുണിറ്റിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന സമീപനമാണ് കൃഷിടാധിഷ്ഠിത ആസൂത്രണ ഫാം പ്ലാൻ 14-ാം പഞ്ചവത്സര കാർഷിക പരിപാടികളുടെ ഭാഗമായി പ്രാദേശിക സാമ്പത്തിക വികസനം കാർഷിക മേഖലയിലൂടെ കൈവരിക്കാൻ കർഷകരുടെ ഒരു സ്വയം നിയന്ത്രിത സ്വതന്ത്ര കൂട്ടായ്മയെ കർഷക തല്പര സംഘമായി നിർവചിക്കുന്നതാണ് കൃഷിക്കൂട്ടം.
ഈ രണ്ടു ആശയങ്ങളും സംയോജിപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന പദ്ധതിയായ കൃഷിക്കൂട്ടധിഷ്ഠിത ഫാം പ്ലാൻ എന്ന പദ്ധതിയുടെ ഡിവിഷൻ തല യോഗം മുണ്ടത്തിക്കോട് കൃഷിഭവന്റെ നേതൃത്വത്തിൽ ആര്യംപാടം പകൽ വീട്ടിൽ വെച്ച് നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ മാരായ ധന്യ നിധിൻ , ജോയൽ മഞ്ഞില, കെ.എം ഉദയബാലൻ, പ്രകാശൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. Adc അംഗങ്ങൾ, JLG അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ഓഫീസർ ശ്വേത പദ്ധതി വിശദീകരിച്ചു, കൃഷി അസിസ്റ്റന്റ് ഭവ്യ, അനീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍