അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച "മികവ് 2023" പരിപാടി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച "മികവ് 2023" പരിപാടി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. പി ഡി പ്രതീഷ് അധ്യക്ഷനായി.

 ബാങ്കിന്റെ പ്രവർത്തന പരിധിയിലെ വിദ്യാഭ്യാസ-കാർഷിക -സാമൂഹ്യ -സാംസ്കാരിക-കലാ കായിക-സിനിമ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം സ്കൂളിലെ സ്വാമി ശക്രാനന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു പരിപാടി. അതോടൊപ്പം 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍