ഒൻപതുകാരിയെ പീഡിപ്പിച്ച 49 കാരന് 73 വർഷം കഠിന തടവും 1.85 ലക്ഷം പിഴയും വിധിച്ച് കുന്നംകുളം പോക്സോ കോടതിയുടെ അതിശക്ത വിധി വീണ്ടും



 വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ വിനോദ് (ഉണ്ണിമോനെ-49) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. ഇത് രണ്ടാം തവണയാണ് ചരിത്രത്തിൽ ഇടം നേടുന്ന വിധി കുന്നംകുളം പോക്സോ കോടതി പുറപ്പെടുവിക്കുന്നത്. ഇക്കഴിഞ്ഞ ഒമ്പതിന് 15കാരിയെ പീഡിപ്പിച്ച കേസിൽ നിലവിൽ ഇരട്ടജീവപര്യന്തം തടവ് അനുഭവിക്കുന്ന 60കാരന് അഞ്ച് ജീവപര്യന്തവും 5.25 ലക്ഷം പിഴയും കോടതി വിധിച്ചിരുന്നു. 2018 ലായിരുന്നു വിനോദിനെതിരായ കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെപ്രതി ടെറസിൽ വെച്ചും, കഞ്ഞി പുരയിൽ വെച്ചും ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.



പീഡനത്തിന് ഇരയായ അതി ജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പിഴത്തുകയില്‍ ഒന്നര ലക്ഷം രൂപ അതിജീവിതക്ക് നല്‍കാനും വിധി ന്യായത്തിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനു വേണ്ടി അഭിഭാഷകരായ അമൃത , സഫ്ന എന്നിവരും , സി.പി.ഒ മാരായ സുജീഷും അനുരാജും ഹാജരായി.വാടാനപ്പിള്ളി ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.ആര്‍ ബിജോയ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍