മെസേജ് എഡിറ്റ് ചെയ്യാം; വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ പുതിയ ബട്ടനെത്തി.



ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി അവതരിപ്പിക്കാറുണ്ട് വാട്‌സാപ്പ്. ഗ്രൂപ്പിലെ പ്രശ്‌നകരമായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും, അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ നിശബ്ദമാക്കുന്നതിനുള്ള സൗകര്യവുമെല്ലാം അതില്‍ ഒടുവില്‍ വന്നവയാണ്.



എന്നാല്‍ ഏറെകാലമായി വാട്‌സാപ്പ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സൗകര്യമാണ് എഡിറ്റ് ഫീച്ചര്‍. അയച്ച സന്ദേശങ്ങളിലെ പിഴവുകള്‍ തിരുത്താനും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും സഹായിക്കുന്ന ഈ സംവിധാനം ഇതിനകം വാട്‌സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാമില്‍ ലഭ്യമാണ്.



സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് ഡെവലപ്പര്‍മാര്‍ പരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയച്ച സന്ദേശങ്ങള്‍ 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും വിധമാണ് ഇത് തയ്യാറാക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍