വടക്കാഞ്ചേരി വാഴാനി റോഡിലെ കാപ്പി റോഡിൽ കാപ്പി വനമേഖലയോട് ചേർന്ന് ആൾ മറയില്ലാത്ത കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
ഇന്ന് വൈകും നേരം 4 മണിയോടെ സ്ഥലമുട കരുമത്ര സ്വദേശി പാണേ ങ്ങാടൻ വീട്ടിൽ ഔസേപ്പാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം തോന്നിക്കുന്നതായി നാട്ടുകാർ പറയുന്നു.ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വടക്കാഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.
വാക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 അഭിപ്രായങ്ങള്‍