1198 എടവം 7
രോഹിണി / ദ്വിതീയ
2023 മെയ് 21, ഞായർ
ഇന്ന്;
അന്തഃരാഷ്ട്ര മാതൃഭാഷ ദിനം !
[ International Mother Language Day ]
്്്്്്്്്്്്്്്്്്്്്്്്്്്്്്
. ലോക മെഡിറ്റേഷൻ(ധ്യാനം) ഡേ !
. ്്്്്്്്്്്്്്്്്്്്്്്്്്്്്
[ മാനസിക വിശ്രമത്തിനും അരോഗ്യത്തിനും ഭാരതീയ ശാസ്ത്രം നിർദ്ദേശിച്ച്ട്ടുള്ള ഒന്ന്]
. ലോക സംസ്കാര ഭിന്നത ദിനം !
********************************
[World Day for Cultural Diversity for Dialogue and Development /സംസ്കാര ഭിന്നതയെ പറ്റി ലോക ജനതയെ ബോധവൽക്കരിക്കാനും ഒരുമയോടെ ജീവിക്കാനും ആഹ്വാനം ചെയ്യാനും ഒരു ദിനം ]
. അന്തഃദേശീയ ചായ ദിനം !
. *****************************
. International Tea Day !
* USA ;
National Talk Like Yoda Day
National Strawberries and Cream Day
National Eat More Fruits and Vegetables Day
* കൊളംബിയ: ആഫ്റൊ കൊളംബിയൻ
ഡേ !
* ഹങ്കറി : സൈനികരുടെയും
രാജ്യസ്നേഹികളുടെയും ദിനം !
* ചിലി : നാവിക ദിനം !.
. രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം !
. *****************************************
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്
''സ്നേഹിക്കുന്നവനറിയില്ലല്ലോ
താൻ സ്നേഹിക്കുന്നതെന്തിനെയെന്ന്,
സ്നേഹിക്കുന്നതെന്തിനെന്നും
സ്നേഹമെന്താണെന്നും...
സ്നേഹിക്കയെന്നാൽ നിത്യമായ നിർദ്ദോഷത്വം,
നിർദ്ദോഷമായിട്ടൊന്നേയുള്ളു,
ചിന്തിക്കാതിരിക്കലും...''
. [ - ഫെർണാണ്ടോ പെസ് വാ ]
. *************************
മൂന്നു പതിറ്റാണ്ടുകളായി മലയാള ചലചിത്രലോകത്ത് താരപ്രഭ ചൊരിയുന്ന, രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയും ചെയ്ത അതുല്യനായ പ്രശസ്ത ചലച്ചിത്രതാരം മോഹൻ ലാലിന്റെയും (1960),
കഥകളി ലോകത്തിന് നല്‍കിയ സംഭാവനകള്‍ക്ക് 'പത്മശ്രീ', കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്
അടക്കം നിരവധി അവാര്‍ഡുകൾ നേടിയിട്ടുള്ള, കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കും കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ കഥകളിനടനായ കലാമണ്ഡലം ഗോപിയുടേയും (1937),
1000 -ത്തിലധികം നാടകങ്ങളിലും ധാരാളം സീരിയിൽ /സിനിമകളിലും അഭിനയിച്ചിട്ടുള്ള, കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുള്ള പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരം സീമ ജി നായരുടേയും ( 1968)
'പറക്കും തളിക' എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നേടിയ പ്രശസ്ത ചലച്ചിത്ര അഭിനേത്രി നിത്യാദാസിന്റേയും (1981),
2008-ൽ മികച്ച സംഗീത സംവിധായകനുള്ള മുല്ലശ്ശേരി പുരസ്കാരം നേടിയ മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലിന്റേയും(1973),
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുള്ള ശ്രദ്ധേയനായ യുവകഥാ/ തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറിന്റെയും (1983),
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ 'കലാശാല'യുടെ ചീഫ് എഡിറ്റർ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ കാലത്ത് പ്രവർത്തിച്ച, 2011 മുതൽ തൃത്താല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ മെംബർ ആയ കോൺഗ്രസ് നേതാവ് വി.ടി ബലറാമിന്റെയും (1978),
അയർലണ്ടിന്റെ ഏഴാമത്തെ പ്രസിഡന്റും, ഈ സ്ഥാനത്തെത്തുന്ന പ്രഥമ വനിത യുമായ മേരി തെരേസ വിൻഫ്രെഡ് റോബിൻസൺ എന്ന മേരി റോബിൻസണിന്റെയും(1944)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***പുതുചരിത്രം കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട്
ഇന്ത്യയിൽ മറ്റൊരു സംസ്ഥാന സർക്കാരിനും അവകാശപ്പെടാനാകാത്ത വിധം നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. പ്രതിസന്ധികളും കേന്ദ്ര അവഗണനയും അതിജീവിച്ച് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധ പതിപ്പിച്ചു. 900 വാഗ്ദാനങ്ങൾ നൽകിയതിൽ രണ്ട് വർഷത്തിനിടെ
809 ഉം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്തിയും തൊഴിലവസരം പരമാവധി സൃഷ്‌ടിച്ചും വയോജനങ്ങളെ ചേർത്തുപിടിച്ചും ഭക്ഷ്യ- ആരോഗ്യ രംഗത്ത് ഏറ്റവും സാധാരണക്കാരെ കരുതിയുമാണ് സമഗ്രമായ നയപരിപാടി നടപ്പാക്കുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപനചടങ്ങിൽ ചീഫ് സെക്രട്ടറി വി പി ജോയിക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി.
സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾക്ക് വിലയിരുത്താൻ എല്ലാ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുകയെന്ന രാജ്യത്തിന് മാതൃകയായ കീഴ്‌വഴക്കമാണ് എൽഡിഎഫ് തുടർന്നത്. കഴിഞ്ഞവർഷം നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി 90 അധ്യായങ്ങളിലായി 300 പേജുള്ളതാണ് പ്രോഗ്രസ് റിപ്പോർട്ട്. സാമ്പത്തിക അച്ചടക്കം കർശനമായി പാലിച്ചാണ് ധനകാര്യത്തിൽ നേട്ടം കൊയ്തത്. പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നതവിദ്യാഭ്യാസംവരെ ചെലവ് കുറച്ചും മികച്ച നിലവാരത്തിലുമാണ് നൽകുന്നത്. അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ തടഞ്ഞതുമൂലമുള്ള പ്രതിസന്ധികളുണ്ടായിട്ടും ക്ഷേമ പെൻഷനുകളെയോ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളെയോ ബാധിച്ചില്ല
***കേരളം കൂടുതല്‍ ഉയരങ്ങളിലെത്തും, കൂട്ടായ്മയിലൂടെ നേടിയെടുക്കും: മുഖ്യമന്ത്രി
കേരളത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ചു നവകേരളം സാധ്യമാക്കണമെന്നും ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആറു വര്‍ഷം കേരളത്തിലുണ്ടായ മാറ്റങ്ങളെ മറച്ചുപിടിച്ചാണു ചിലര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. കേരളം ഒരു മേഖലയിലും പിന്നോട്ടുപോയിട്ടില്ല, ഒരിടത്തും മരവിച്ചു നിന്നിട്ടുമില്ല, കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികം
***************
***2000 രൂപ നോട്ടുമായി കുപ്പി വാങ്ങാന്‍ പോകണ്ട; ബെവ്കോ വിലക്കി
സംസ്ഥാനത്തെ ബെവ്കോ ഔട്‌ലെറ്റുകളിൽ 2000 രൂപ നോട്ടുകള്‍ ഇനി മുതല്‍ സ്വീകരിക്കില്ല. 2000 നോട്ടുകൾ ആർ ബി ഐ പിൻവലിച്ചതിന് പിന്നാലെയാണ് ബെവ്കോ വിലക്കേര്‍പ്പെടുത്തിയത്. ബെവ്കോ ജനറൽ ഓപ്പറേഷൻസ് മാനേജർ സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ് മാനേജർമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകി. 2000 രൂപയുടെ നോട്ട് ഇനി മുതൽ സ്വീകരിക്കരുതെന്നാണ് നിർദേശം. കൂടാതെ 2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ പറയുന്നു.
***പാലക്കാട്ടെ ആര്‍എസ്എസ് മുന്‍പ്രചാരകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചു.
എന്‍ഐഎ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
എറണാകുളം പറവൂര്‍ സ്വദേശി അബ്ദുല്‍ വഹാബ് വി.എ, പാലക്കാട് മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മണ്‍സൂര്‍, ഞാങ്ങാട്ടിരി സ്വദേശി അബ്ദുല്‍ റഷീദ് കെ,ഒറ്റപ്പാലം സ്വദേശി മുഹമ്മദാലി കെ പി,കൂറ്റനാട് സ്വദേശി ഷാഹുല്‍ഹമീദ്, പേര് വിവരങ്ങള്‍ വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ 6 പേരാണ് നോട്ടീസില്‍ ഉള്ളത്. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 3ലക്ഷം രൂപ മുതല്‍ 7ലക്ഷം രൂപ വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
***ഓട്ടോ, ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സമ്മേളനത്തിന് തുടക്കം
കേരള സ്‌റ്റേറ്റ് ഓട്ടോ, ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) -നാലാം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളിൽ (കോട്ടയ്ക്കകം ശിവൻനഗർ) പ്രൗഢഗംഭീര തുടക്കം. ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റ് എൻ ഉണ്ണിക്കൃഷ്‌ണൻ സമ്മേളന നഗറിൽ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്‌തു. നരേന്ദ്രമോദി സർക്കാരിന്റെ അജൻഡയിൽ തൊഴിലാളി എന്ന പദമില്ലെന്ന് എളമരം പറഞ്ഞു. ഒമ്പതു വർഷത്തെ ഭരണത്തിൽ കോർപറേറ്റു താൽപ്പര്യങ്ങളും അവർക്കായുള്ള നയരൂപീകരണവുമാണ് അജൻഡ. അദാനിയെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമാണെന്ന് പറയുന്ന പ്രധാനമന്ത്രിയാണ് ഭരിക്കുന്നതെന്നും എളമരം പറഞ്ഞു.
***കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാട്ടാനയ്ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: കരിമ്പ ഇടക്കുറുശി ശിരുവാണി ജങ്ഷനടുത്ത് മരംപിടിക്കാന്‍ കൊണ്ടുവന്ന ആനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. നാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റു. വെള്ളി അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം. മലപ്പുറം അരീക്കോട് കൊളക്കാടന്‍ മഹാദേവന്‍ എന്ന കൊമ്പനാണ് പരിക്കേറ്റത്. മരംപിടിക്കാനെത്തിച്ച് തമ്പുരാന്‍ചോല പൂഴിക്കുന്നില്‍ തളച്ചിട്ടിരുന്ന മഹാദേവനെ മൂന്ന് കാട്ടാനകള്‍ തുരുതുരാ കുത്തുകയായിരുന്നു.
ആനയുടെ കണ്ണിനുതാഴെയും കാലിലും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. രാത്രി ഒന്നിന് ആനകള്‍ കൂട്ടമായി വരുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയില്‍നിന്ന് വ്യക്തമാണ്. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയാണ് ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്തിയത്. സംഭവ സമയത്ത് പാപ്പാന്‍ സ്ഥലത്ത് ഉണ്ടായിരുന്നു.
***മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
തമിഴ്‌നാട് തീരത്തും ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ്. 23, 24 തീയതികളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. കേരള കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
ഞായർ രാത്രി 11.30 വരെ 1.2 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.
***ഉപ്പ്: ഒരുവർഷം ശരീരത്തിൽ എത്തുന്നത് 216 മൈക്രോപ്ലാസ്‌റ്റിക് കണികകൾ
ഒരുകിലോഗ്രാം കടലുപ്പിൽ 35 മുതൽ 575 വരെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ കണികകൾ കണ്ടെത്തി മുംബൈ ഐഐടിയുടെ ഏറ്റവും പുതിയ പഠനം. 0.1 മുതൽ അഞ്ചു മില്ലിമീറ്റർവരെ വ്യാപ്‌തിയുള്ളവയാണ് മൈക്രോപ്ലാസ്‌റ്റിക് കണങ്ങൾ. സമുദ്രാന്തർഭാഗംമുതൽ ഉയർന്ന പർവതങ്ങൾ, വായു, മണ്ണ്, ഭക്ഷ്യശൃംഖല എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവ വ്യാപിച്ചു കിടക്കുന്നു. അന്തരീക്ഷത്തിലൂടെയും വെള്ളത്തിലൂടെയും ഇത് എല്ലായിടത്തും എത്തുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് കണങ്ങൾക്ക് രക്തക്കുഴലുകളിലൂടെ പോലും കടന്നുപോകാൻ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.
***തടസ്സമാകുന്നത് കേന്ദ്ര വനനിയമം; കാട്ടുപോത്ത് ഉൾവനത്തിലേക്ക് നീങ്ങി
എരുമേലി കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്‌ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. പോത്തിനെ വെടിവയ്‌ക്കാൻ സിആർപിസി വകുപ്പ് പ്രകാരം കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമ പ്രകാരം പോത്തിനെ വെടിവെച്ച് കൊല്ലാൻ കഴിയില്ല. പകരം ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ മയക്കുവെടി വച്ച് ഉൾക്കാട്ടിലേയ്ക്ക് വിടുന്നതിനാണ് നിയമം അനുവദിക്കുക. ഈ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി.
***ലിനിയുടെ ഓർമയ്‌ക്ക് അഞ്ചാണ്ട്
മലയാളിയെ ഭീതിയിലാഴ്‌ത്തിയ നിപാ കാലത്ത് രോഗീപരിചരണത്തിന്റെ സേവന സന്ദേശം പകർന്ന നഴ്‌സ് ലിനിയുടെ ഓർമകൾക്ക് അഞ്ചാണ്ട്. മനുഷ്യസ്‌നേഹത്തിന്റെ കരുതൽ സ്‌പർശം പകർന്നാണ് നാട് ലിനിയുടെ ഓർമ പുതുക്കുന്നത്. 2018 മേയിൽ കോഴിക്കോടിനെ പിടിച്ചുലച്ച നിപാ ബാധയിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിക്ക് ജീവൻ നഷ്ടമാകുന്നത്. നിപാ ബാധിച്ച യുവാവിനെ പരിചരിച്ചതിലൂടെ രോഗം പകർന്ന് 2018 മെയ് 21ന് പുലർച്ചെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. സഹപ്രവർത്തകർ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.
ദേശീയം
***********
***കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ; സ്നേഹം ജയിച്ചു; രാഹുൽ ഗാന്ധി
കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ഇവർക്കു ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ദളിത് നേതാവ് കെ എച്ച് മുനിയപ്പയും അധികാരമേറ്റു
***100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രസ് വേ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി
ഇന്ത്യയിലെ റോഡ് ഗതാഗത രംഗത്ത് ചരിത്ര നേട്ടം കൈവരിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി. 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രസ് വേ നിർമിച്ചാണ് എഎച്ച്എഐ ഈ നേട്ടം സ്വന്തമാക്കിയത്. ഗാസിയാബാദിനേയും അലിഗഡിനേയും ബന്ധിപ്പിച്ച് ബുലന്ത്ഷെഹർ വഴി പോകുന്ന നാഷണൽ ഹൈവേ 34 എക്സ്‌പ്രസ് വേ നിർമാണത്തിലാണ് ഹൈവെ അതോറിറ്റിയുടെ റെക്കോർഡ് നേട്ടം.
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗിരിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സിംഗപ്പൂർ ആസ്ഥാമായുള്ള ലാസൻ ആന്റ് ടൂബോ ആന്റ് ക്യൂബ് ഹൈവെയാണ് റോഡിന്റെ നിർമാണം. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് വേണ്ടി കോൾഡ് സെൻട്രൽ പ്ലാന്റ് റീസൈക്ലിംഗ് (സിസിപിആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്.
***വാക്കുപാലിച്ച് സിദ്ധരാമയ്യ, 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം.
കർണാടകയിൽ അധികാരമേറ്റ് മണിക്കൂറുകൾക്കകം അഞ്ചിന വാഗ്ദാനങ്ങൾ തത്വത്തിൽ അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു
നടപ്പാക്കുന്ന അഞ്ചിന വാഗ്ദാനങ്ങൾ
1- എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി)
2- എല്ലാ വീടുകളിലേയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ (ഗൃഹ ലക്ഷ്മി)
3- എല്ലാ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും പത്ത് കിലോ സൗജന്യ അരി (അന്ന ഭാഗ്യ)
4- ബിരുദധാരികളായ യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് മാസംതോറും 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ. ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രമാണ്. (യുവനിധി).
5 - സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ( ശക്തി)
***രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കല്‍: ലക്ഷ്യം കർണാടക തോൽവി മറയ്‌ക്കൽ
രണ്ടായിരം രൂപ നോട്ട് പിൻവലിച്ച റിസർവ് ബാങ്ക് തീരുമാനത്തിനു പിന്നിൽ കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ ലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം. നോട്ട് കൈവശമുള്ളവർ മെയ് 23 മുതൽ സെപ്‌തംബർ 30നകം ബാങ്ക് വഴി മാറ്റിയെടുക്കണമെന്നുമാണ് അറിയിപ്പ്. എന്നാല്‍ രണ്ടായിരം രൂപ നോട്ടുകൾക്ക് നിയമപ്രാബല്യം തുടരുമെന്നും പറയുന്നു. രണ്ടായിരം രൂപ നോട്ട് 2018-19നുശേഷം അച്ചടിച്ചിട്ടില്ല. 2017 മാർച്ച് 31ന് 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇത് 3.62 ലക്ഷം കോടിയായി ചുരുങ്ങി. പുതിയ 2000 രൂപ നോട്ട് അച്ചടിക്കാതെ ഇരുന്നാൽ സ്വാഭാവികമായി ഇതിന്റെ പ്രചാരം ഇല്ലാതാകും. ഇപ്പോൾ തിരക്കിട്ട് 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ പറയുകയും അതേസമയം സെപ്‌തംബർ 30നുശേഷമുള്ള കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്യുന്നത് സംശയകരമാണെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. ബിജെപി കർണാടക തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് മൂടിവയ്‌ക്കാനാണ് ഇതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പറഞ്ഞു.
***കുനോ ദേശീയോദ്യാനത്തിൽ 3 ചീറ്റകളെക്കൂടി തുറന്നുവിട്ടു
ഭോപാൽ; മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ മൂന്ന് ചീറ്റകളെക്കൂടി വെള്ളിയാഴ്ച കാട്ടിലേക്ക് തുറന്നുവിട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച അഗ്‌നി, വായു എന്നീ രണ്ട് ആൺ ചീറ്റകളെയും ഗാമിനി എന്ന പെൺ ചീറ്റയെയുമാണ് തുറന്നുവിട്ടത്. ഇതോടെ തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ആറായി. കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്ന് ചീറ്റകൾ ചത്തിരുന്നു.
***സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ വീട് വിറ്റു; കണ്ണുനീരോടെ രേഖകൾ കൈമാറി അച്ഛൻ
ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ കുടുംബ വീട് വിറ്റു. സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠന്‍ സുന്ദര്‍ പിച്ചൈയുടെ വീട് വാങ്ങിയതായാണ് റിപ്പോർട്ട്. അശോക് നഗറിൽ സ്ഥിതിചെയ്യുന്ന വീട്ടിലാണ് സുന്ദർ പിച്ചൈ തന്റെ ബാല്യകാലം മുഴുവൻ ചെലവഴിച്ചത്. തമിഴ്‌നാട്ടിലെ മധുരയിൽ സ്റ്റെനോഗ്രാഫറായ ലക്ഷ്മിയുടെയും ഇലക്‌ട്രിക്കൽ എഞ്ചിനീയറായ രഘുനാഥ പിച്ചൈയുടെയും മകനായി ജനിച്ച സുന്ദർ പിച്ചൈ 20 വയസുവരെ താമസിച്ചയിടമാണ് ഇത്.
***പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പതിനെട്ടുകാരി മരിച്ചു.
കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ ഭവ്യയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അന്തർദേശീയം
*******************
***മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ഹിരോഷിമയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തു
ടോക്കിയോ: ഹിരോഷിമയിലെ പീസ് പാര്‍ക്കിലാണ് പ്രതിമ അനാഛാദനം ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകം എന്ന നിലയില്‍ ഇന്ത്യ മഹാത്മാഗാന്ധിയുടെ പ്രതിമ ജപ്പാന് സമ്മാനിക്കുകയായിരുന്നു. 42 ഇഞ്ച് നീളമുള്ള വെങ്കല പ്രതിമയാണിത്. പ്രശസ്ത ശില്‍പ്പിയും പത്മഭൂഷണ്‍ ജേതാവുമായ രാം വാഞ്ചി സുതര്‍ ആണ് പ്രതിമ ഡിസൈന്‍ ചെയ്തതെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു.”
***അവസാനംവരെയും ഉക്രയ്‌നൊപ്പമെന്ന് ജി -7
ഹിരോഷിമ; റഷ്യയെ ചെറുക്കാൻ അവസാനംവരെയും ഉക്രയ്‌നൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച് ജി ഏഴ് ഉച്ചകോടി. റഷ്യ ഉക്രയ്‌നിൽ നടത്തുന്ന യുദ്ധം നിയമവിരുദ്ധവും അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനവുമാണെന്നും ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടി വിലയിരുത്തി. ആണവ നിരായുധീകരണ ശ്രമങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും ഉച്ചകോടി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്തോ പസഫിക് മേഖല സ്വതന്ത്രമായി തുടരുമെന്ന് ഉറപ്പാക്കുമെന്നും ഇതിനായി കൂടുതൽ രാജ്യങ്ങളുമായി സഹകരിക്കുമെന്നുമുള്ള ക്വാഡ് നേതാക്കളുടെ പ്രഖ്യാപനം ജി ഏഴ് പ്രസ്താവനയിലും ഇടംപിടിച്ചിട്ടുണ്ട്. ചൈനയ്ക്കെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ജി ഏഴ് അംഗങ്ങൾക്കു പുറമേ മറ്റ് എട്ട് രാഷ്ട്രനേതാക്കളെക്കൂടി ഇത്തവണ ഉച്ചകോടിക്കായി ക്ഷണിച്ചിരുന്നു.
***ശ്രീനഗറിൽ ജി 20 യോഗത്തിനില്ലെന്ന് ചൈന
അടുത്തയാഴ്‌ച ശ്രീനഗറിൽ നടക്കുന്ന ജി 20 ടൂറിസം കർമസമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചൈന. ‘തർക്കമേഖലയിൽ’ ജി 20 പരിപാടി സംഘടിപ്പിക്കുന്നതിനെ എതിർക്കുമെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. തുർക്കിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുണ്ട്. സൗദി അറേബ്യ, മെക്സിക്കോ എന്നി രാജ്യങ്ങള്‍ താഴേത്തട്ടിലുള്ള പ്രതിനിധികളെ മാത്രമേ അയയ്ക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 24 മുതലാണ് ശ്രീനഗറിൽ ദ്വിദിന യോഗം നടക്കുന്നത്.
***ഒബാമയെ റഷ്യ കരിമ്പട്ടികയില്‍ പെടുത്തി, ഇനി രാജ്യത്ത് കയറ്റില്ല
മോസ്‌കോ: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ 500 യു.എസ്. പൗരര്‍ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി റഷ്യ.
ബൈഡന്‍ ഭരണകൂടം റഷ്യക്കെതിരേ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കുള്ള മറുപടിയാണിത്. റഷ്യന്‍ വിദേശകാര്യമന്ത്രാലയമാണ് വെള്ളിയാഴ്ച 500 പേരുടെ കരിമ്പട്ടിക പുറത്തുവിട്ടത്. റഷ്യക്കെതിരേ ശത്രുതാപരമായി സ്വീകരിക്കുന്ന ഒരു ചെറിയ നടപടിക്കുപോലും തിരിച്ചടി നേരിടേണ്ടിവരുമെന്ന പാഠം അമേരിക്ക നേരത്തേ പഠിക്കേണ്ടതായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒബാമയെക്കൂടാതെ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകരായ സ്റ്റീഫന്‍ കോള്‍ബെര്‍ട്ട്, ജിമ്മി കിമ്മെല്‍, എറിന്‍ ബര്‍ണട്ട് (സി.എന്‍.എന്‍.), റേച്ചല്‍ മാഡോ, ജോ സ്‌കാര്‍ബൊറോ (എം.എസ്.എന്‍.ബി.സി.) തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.
കായികം
************
***രണ്ടേ രണ്ട് കാര്യം നടന്നാൽ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ, സഞ്ജുവും സംഘവും കാത്തിരിക്കുന്നു
2023 സീസൺ ഐപിഎല്ലിന്റെ ലീഗ് ഘട്ടം ഞായറാഴ്ച അവസാനിക്കുകയാണ്. അവസാന ദിനം നടക്കുന്ന രണ്ട് മത്സരങ്ങളും പ്ലേ ഓഫ് സ്പോട്ടുകൾ തീരുമാനിക്കുന്നതിൽ നിർണായകമാകും. ഞായറാഴ്ച കളത്തിൽ ഇല്ലെങ്കിലും രാജസ്ഥാൻ റോയൽസും ചങ്കിടിപ്പോടെയാണ് ഈ മത്സരങ്ങളെ നോക്കിക്കാണുന്നത്.
***റിങ്കു സിക്‌സര്‍ സിംഗ് പൊരുതി കീഴങ്ങി; 1 റണ്‍ ജയവുമായി ലഖ്‌നൗ പ്ലേ ഓഫില്
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന മൂന്നാം ടീമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്. കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സിനെ ഒരു റണ്‍സിന് തോല്‍പിച്ചാണ് ലഖ്‌നൗവിന്‍റെ മുന്നേറ്റം. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ ഗംഭീര തുടക്കം നേടിയെങ്കിലും അതിശക്തമായി തിരിച്ചടിച്ച ബൗളര്‍മാരിലൂടെ ജയവും പ്ലേ ഓഫ് ടിക്കറ്റും ഉറപ്പിക്കുകയായിരുന്നു ലഖ്‌നൗ ടീം. സ്കോര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്- 176/8 (20), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 175/7 (20). അവസാന ഓവറുകളില്‍ റിങ്കു സിംഗ് നടത്തിയ വെടിക്കെട്ട് കെകെആറിനെ വിജയത്തിലേക്ക് എത്തിച്ചില്ല. റിങ്കു 33 പന്തില്‍ 67ൾ റണ്‍സുമായി പുറത്താവാതെ നിന്നു
വാണിജ്യം
***********
***വീണ്ടും കുതിച്ചുയർന്ന് സ്വർണവില
ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 45,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച്, വില 5630 രൂപയായി മാറി.
ഇന്നത്തെ സ്മരണ !!!
*************************
രാജീവ് ഗാന്ധി മ. (1944-1991)
ബാരിസ്റ്റർ ജി.പി. പിള്ള മ. (1864-1903 )
മേരി ബനീഞ്ജ മ. (1899-1985 )
ശ്രീമൂലനഗരം വിജയൻ മ. (1933-1992)
ബാർബറാ കാർട്ട്ലാൻഡ് മ. (1901-2000)
കെ. എൻ. എഴുത്തച്ഛൻ ജ. (191 -1981).
നന്ദിത ജ. 1969-1999)
രാജൻ പി. ദേവ് ജ. (1951-2009)
അലക്സാണ്ടർ പോപ്പ് ജ.(1688-1744)
ഹരോൾഡ് റോബിൻസ് ജ. (1916-1997)
ആന്ദ്രെ സാഖറഫ് ജ(1921-1989)
ചരിത്രത്തിൽ ഇന്ന് …
*************************
878 - സിസിലിയിലെ സുൽത്താൻ, സിറാകുസ് പിടിച്ചടക്കി.
996 - പതിനാറു വയസ്സു പ്രായമുള്ള ഒട്ടോ മൂന്നാമൻ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
1502 - പോർച്ചുഗീസ് നാവികൻ ജോവോ ഡ നോവ, സൈന്റ് ഹെലെന ദ്വീപുകൾ കണ്ടെത്തി.
1851 - ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ അടിമത്തം നിർത്തലാക്കി.
1881 - ക്ലാര ബർട്ടൺ അമേരിക്കൻ റെഡ് ക്രോസ് സംഘടനക്ക് രൂപം നൽകി.
1894 - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ കപ്പൽചാൽ ഗതാഗതത്തിനായി തുറന്നു.
1904 - അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ അഥവാ ഫിഫ പാരീസിൽ രൂപവത്കരിക്കപ്പെട്ടു.
1981 - പിയറി മൗറോയ് ഫ്രഞ്ചു പ്രധാനമന്ത്രിയായി.
1991 - ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ശ്രീ പെരുമ്പത്തൂരിൽ വച്ച് തമിഴ്‌പുലികളുടെ ആത്മഹത്യാബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
2012 - യെമനിലെ സനയിൽ ചാവേർ ബോംബാക്രമണത്തിൽ 120 ലധികം പേർ കൊല്ലപ്പെട്ടു .
2014 - തായ്‌പേയ് എംആർടിയുടെ ബന്നൻ ലൈനിൽ ക്രമരഹിതമായ കൊലപാതകങ്ങൾ നടന്നു , നാല് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2017 - റിംഗ്‌ലിംഗ് ബ്രോസും ബാർണും ബെയ്‌ലി സർക്കസും അവരുടെ അവസാന ഷോ നസാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ അവതരിപ്പിച്ചു.
0 അഭിപ്രായങ്ങള്‍