സംസ്ഥാനത്ത് ഇന്നും കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പകൽ താപനില 35നും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അന്തരീക്ഷ ഈർപ്പവും ഉയർന്നു നിൽക്കും. അതേസമയം ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
0 അഭിപ്രായങ്ങള്‍