തേക്കിൻകാട് മൈതാനിയിലെ തെക്കേ ഗോപുര നടയിലെ 'വൻ പൂമരം' കടപുഴകി വീണു

തൃശൂർ പൂരത്തിന്റെ കുടമാറ്റകാഴ്ചകളുടെ സാക്ഷിയായ തെക്കേഗോപുര നടയിലെ പൂമരം കടപുഴകി വീണു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പൂമരം മറിഞ്ഞു വീണത്. സാധാരണയായി വൈകുന്നേരങ്ങളിൽ ആളുകൾ കൂടിയിരിക്കുന്ന സ്ഥലം കൂടിയാണ് പൂമരം നിൽക്കുന്ന തെക്കേഗോപുരമടങ്ങുന്ന മേഖല. ആളുകളെ ഒഴിവാക്കുന്ന നിയന്ത്രണ സമയം കഴിഞ്ഞായിരുന്നതിനാൽ ആളപായമില്ല.



 കഴിഞ്ഞ ദിവസം വരെ അവിടെയായിരുന്നു സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായുള്ള മെഗാ പ്രദർശനം നടന്നിരുന്നത്. പാറമേക്കാവിന്റെ വെടിക്കെട്ട് പുരയോട് ചേർന്ന് നിന്നിരുന്ന മരമാണ് വീണത്. മരത്തിന് മുക്കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് പറയുന്നു. പൂരത്തിന്റെ ഭാഗമായി കുടമാറ്റത്തിനുള്ള കുടകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് മരത്തിന്റെ കിഴക്ക് ഭാഗത്തേക്കുള്ള ശാഖകൾ മുറിച്ചുമാറ്റിയിരുന്നു. 



ഇത് മൂലം ഒരു ഭാഗത്തേക്ക് ശാഖകളുടെ ഭാരം കൂടിയതാവാം വീഴാൻ കാരണമെന്ന് സംശയിക്കുന്നു. മരം വീണതറിഞ്ഞ് വടക്കുനാഥ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളും അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍