പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും



ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഹയർസെക്കണ്ടറിഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്.



 ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണി മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. ഇത്തവണ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.



ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും.

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് ഫലം നോക്കാം. SAPHALAM 2023, iExaMS - Kerala, PRD LÇ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍