ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും



1198  എടവം 11

പൂയ്യം / ഷഷ്ടി

2023 മെയ് 25, വ്യാഴം

രാത്രി രോഹിണി ഞാറ്റുവേല ആരംഭം



ഇന്ന്;


കാണാതായകുട്ടികളുടെ അന്തഃരാഷ്ട്ര ദിനം !

[ International Missing Children's Day ! ]

          *************************

* International Heritage Breeds Week !

.           (പൈതൃക ഇനങ്ങൾ )


*  യുഗോസ്ലാവിയ : യുവത ദിനം!

   (മാർഷൽ ടിറ്റൊയുടെ ജന്മദിനം)

* ആഫ്രിക്കൻ യൂണിയൻ: ആഫ്രിക്ക

   ഡേ !

* അർജൻറ്റീന : ദേശീയ ദിനം !

* ജോർദാൻ: സ്വാതന്ത്ര്യ ദിനം !

* ലെബനോൺ: വിമോചന ദിനം !

* യുണൈറ്റഡ് സ്റ്റേയ്റ്റ്സ്: ദേശീയ ടാപ്

   ഡാൻസ് ദിനം !

* റഷ്യ: അവസാന മണി (ദിനം)

( സ്ക്കൂളുകളിൽ വർഷാവസാന പരീക്ഷക്കു മുൻപ് അദ്ധ്യയനം കഴിഞ്ഞ് മണി മുഴക്കുന്ന പതിവ്)

* USA ;

Towel Day

Geek Pride Day

National Tap Dance Day

National Wine Day



             *ഇന്നത്തെ മൊഴിമുത്ത്*

            ്്്്്്്്്്്്്്്്്്്്


 ''എനിക്കു ജീവിതം എന്തെന്നറിയാതിരുന്നപ്പോൾ ഞാനെഴുതി; ഇന്ന്, ജീവിതമെന്താണെന്നറിഞ്ഞതിൽപ്പിന്നെ എഴുതാൻ എനിക്കൊന്നുമില്ലാതായിരിക്കുന്നു. ജിവിതത്തെ എഴുതിവയ്ക്കാൻ പറ്റില്ല, അതു ജിവിക്കുക തന്നെ വേണം.''


.        [ - ഓസ്കാർ വൈൽഡ് ]

.             ******************

.                

മുൻലോകസഭ അംഗവും   നിയമസഭ അംഗവുമായ സിപിഐ എം നേതാവ് കെ സുരേഷ് കുറുപ്പിന്റെയും (1956),


പിന്നണിഗായകനും, സംഗീത‌ സം‌വിധായകനും, ടെലിവിഷൻ  അവതാരകനുമായ എം ജി ശ്രീകുമാറിന്റെയും (1957),


മുൻ മന്ത്രിയും സിനിമ നടനും നിലവിൽ പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭ അംഗവുമായ കീഴൂട്ട് ബാലകൃഷ്ണപിള്ള ഗണേഷ് കുമാറിന്റെയും (1966),


ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനും ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടേയും (1967),


ചലച്ചിത്രസംവിധാ‍യകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമായ കരൺ ജോഹറിന്റെയും( 1972),


തമിഴ് നടൻ ശിവകുമാറിന്റെ മകനും സൂര്യയുടെ സഹോദരനും സിനിമാ നടനുമായ കാർത്തിക് എന്ന കാർത്തിയുടെയും (1977),


ഹിന്ദി സിനിമ നടൻ കുണാൽ ഖേമുവിന്റെയും (1983),


ചലചിത്രമാക്കിയ ഭാവ്നി ഭവായ് എന്ന നാടകമടക്കം പല നാടകങ്ങളും, നോവലുകളും, കഥകളും, കവിതകളും രചിച്ച ഗുജറാത്തി എഴുത്തുകാരി ധീരു ബെൻ പട്ടേലിന്റെയും (1926),


കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പി രാജൻ അരിയല്ലൂരിന്റെയും (1973) ജന്മദിനം !



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***കുട്ടികളെ പീഡിപ്പിച്ചുള്ള ‘ആചാരം’: ബാലാവകാശ കമീഷന്‌ പരാതി


കോഴിക്കോട്‌: ആചാരങ്ങളുടെ പേരിൽ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ ‘കാപ്സ്യൂൾ കേരള’ സംസ്ഥാന ബാലാവകാശ കമ്മീഷന്‌ പരാതി നൽകി. സംസ്ഥാനത്ത്‌ ചില ക്ഷേത്രങ്ങളിൽ കുട്ടികളെ മുറിവേൽപ്പിച്ചും ഉപദ്രവിച്ചുമുള്ള ആചാരങ്ങളുണ്ട്‌. ശരീരത്തിലൂടെ തുളച്ച്‌ കൊളുത്തിൽ തൂക്കിയിടുന്നു. ശൂലവും മറ്റു കൂർത്ത വസ്തുക്കളും കവിളിലും നാക്കിലും കുത്തി ഇറക്കുന്നുമുണ്ട്‌.


ഇത്തരം അധമ പ്രവൃത്തിക്കെതിരെ കേസെടുക്കണം. വിശ്വാസത്തിന്റെ പേരിലുള്ള  ഹീന പ്രവൃത്തികൾ തടഞ്ഞ്‌ കുറ്റക്കാരെ ശിക്ഷിക്കണം, പൊതുജനാരോഗ്യ ശാസ്‌ത്ര കൂട്ടായ്‌മയായ കാപ്‌സ്യൂൾ കേരളയുടെ ചെയർമാൻ ഡോ. യു നന്ദകുമാർ, കൺവീനർ എം പി അനിൽകുമാർ എന്നിവർ പരാതിയിൽ ആവശ്യപ്പെട്ടു.


***ഡൽഹി പിടിക്കാൻ മോദിതന്ത്രം - എം വി ഗോവിന്ദൻ എഴുതുന്നു


ഭരണഘടനാതത്വങ്ങളോടും ഒരു ആഭിമുഖ്യവും ഇല്ലെന്നു മാത്രമല്ല, അത് മാറ്റിയെഴുതണമെന്നുള്ള അഭിപ്രായക്കാരാണ്‌ ഇപ്പോൾ കേന്ദ്ര ഭരണം കൈയാളുന്നത്‌.  അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയുടെ ഭരണം സംബന്ധിച്ച്‌ നിയമ നീതി മന്ത്രാലയം പുറപ്പെടുവിച്ച ഓർഡിനൻസ്‌. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ നിശ്ച‌യിക്കാൻ ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ അധികാരമുണ്ടെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച്‌ കഴിഞ്ഞദിവസം വിധിച്ചിരുന്നു.  ഈ വിധി മാനിച്ച്‌ അത്‌ നടപ്പാക്കുന്നതിനു പകരം സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകിയതിനു പുറമെ വിധിന്യായം മറികടക്കാൻ  തിടുക്കത്തിൽ ഓർഡിനൻസ്‌ ഇറക്കിയിരിക്കുകയാണ്‌ കേന്ദ്ര സർക്കാർ. 


‘പ്രതിപക്ഷമുക്ത ഭാരതം’ എന്ന ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യമാണ്‌ മോദിയും ബിജെപിയും കുറെക്കാലമായി ഉയർത്തുന്നത്‌. അതിനായി ഏതു ഹീനമാർഗവും ഉപയോഗിക്കാൻ അവർ മടിക്കാറുമില്ല. പണവും പദവിയും വാഗ്‌ദാനം ചെയ്‌ത്‌ എംഎൽഎമാരെ കാലുമാറ്റിയാണ്‌ നേരത്തേ കർണാടകത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും അവർ അധികാരം നേടിയത്‌. ഇതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയതും ഇതേ മാർഗത്തിൽത്തന്നെയാണ്‌. ഇപ്പോൾ ഇതാ ഓർഡിനൻസ്‌ മാർഗത്തിലൂടെയും അത്‌ സാധിക്കുകയാണ്‌.



പ്രാദേശികം

***************


***പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന്


 രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം വ്യാഴം പകൽ  മൂന്നിനു സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടി പ്രഖ്യാപിക്കും.


***പീഡന പരാതി: ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി


 പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അവര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയിലാണ് ഇതിന്റെ വസ്തുത പരിശോധിക്കേണ്ടത് എന്നും ഹൈക്കോടതി വ്യക്തമാക്കി.


സിനിമയുടെ കഥ പറയാൻ  ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിച്ചുവെന്നും  പരാതിയിലുണ്ട്. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്ന് പറയുന്നു. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.


***ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്


 സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്.  മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നേരത്തേ യോഗം ചേർന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടക്കുന്നു. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കും പ്രധാന്യം നൽകണം. അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.


***എല്ലാ പട്ടികവര്‍​ഗ ഊരുകളിലും ഡിജിറ്റല്‍ കണക്‌ടിവിറ്റി ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍


 സംസ്ഥാനത്തെ എല്ലാ പട്ടികവർഗ ഊരുകളിലും ഈ വർഷംതന്നെ ഡിജിറ്റൽ കണക്ടിവിറ്റി എത്തിക്കും. ബിഎസ്‌എൻഎൽ അധികൃതരുമായി മന്ത്രി കെ രാധാകൃഷ്‌ണൻ നടത്തിയ ചർച്ചയിലാണ്  തീരുമാനം. സംസ്ഥാനത്ത്‌ 1284 പട്ടികവർഗ ഊരുകളുള്ളതിൽ 1073 ഇടത്ത് ഇതിനകം കണക്‌ടിവിറ്റിയായി. ശേഷിക്കുന്ന 211 കോളനികളിൽ ഈ വർഷം കണക്‌ടിവിറ്റി ഉറപ്പാക്കും.


***ഇരുചക്ര വാഹനങ്ങളിൽ കുട്ടിയുമായുള്ള യാത്രയ്ക്ക് പിഴയില്ല


ഇരുചക്ര വാഹനങ്ങളിൽ രണ്ടു പേർക്കൊപ്പം 12 വയസ്സിൽ താഴെയുള്ള കുട്ടികൂടി യാത്ര ചെയ്താൽ തൽക്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുസംബന്ധിച്ച് മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്‌. കത്തിന് മറുപടി ലഭിക്കുന്നതുവരെ പിഴ ഈടാക്കില്ല.


***കലാലയങ്ങളെ 'സീറോ വെയിസ്‌റ്റ് ' ക്യാമ്പസുകളാക്കും; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ: മന്ത്രി ഡോ ബിന്ദു


 പരിസ്ഥിതി ദിനത്തിൽ സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും 'സീറോ വെയിസ്റ്റ്' ക്യാമ്പസുകളായി പ്രഖ്യാപിക്കും. എൻസിസി, എൻഎസ്എസ്, കോളേജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ച് സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി.   


*** മലപ്പുറത്ത് മലയില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. 


കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ഇവരെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്.


*** ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌ത  രോഗിയെ അറസ്റ്റ് ചെയ്തു.


 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗിയായിരുന്നു സുധീര്‍. കിടപ്പ് രോഗിയായ സുധീര്‍ ഇന്നലെ വൈകീട്ടോടെ റസിഡന്റ് ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ചികിത്സ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ സുധീര്‍ ഷര്‍ട്ടില്‍ പിടിച്ച് തള്ളുകയായിരുന്നു.



ദേശീയം

***********


***മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്


ഇംഫാൽ: മണിപ്പൂരിൽ സാമുദായിക സംഘർഷം വീണ്ടും ആരംഭിച്ചതായി റിപ്പോർട്ട്. ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ട് പേർക്ക് പരിക്കേറ്റെന്നുമാണ് ഇവിടെ നിന്ന് പുറത്തുവരുന്ന വിവരം. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം ഇതുവരെ പൂർണമായി അവസാനിച്ചിരുന്നില്ല. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് കാര്യമായ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം അരങ്ങേറിയത്.


***എംപിയല്ല, പാസ്പോർട്ടിലും രാഹുലിന് പണി, പുതിയതിന് അപേക്ഷിച്ചു;  തലവേദനയായി 'നാഷണൽ ഹെറാൾഡ്'


ലോക്സഭാ അംഗത്വം നഷ്ടമായത് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾക്കും പണിയായി. മാർച്ച് മാസത്തിൽ എം പി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോർട്ടിന്‍റെ സാധുത നഷ്ടമായിരുന്നു. ഇതോടെ രാഹുൽ തന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. ഇതിന് പിന്നാലെ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. സാധാരണ പാസ്പോർട്ട് ലഭിക്കാനാണ് രാഹുൽ അപേക്ഷ നൽകിയത്. എന്നാൽ അതിലും രാഹുലിന് പണി വരുന്നുണ്ടോ എന്നതാണ് കണ്ടറിയേണ്ടത്. നാഷണൽ ഹെറാൾഡ് കേസാണ് രാഹുലിന് ഇക്കാര്യത്തിലെ പ്രധാന തലവേദന. നാഷണൽ ഹെറാൾഡ് കേസിലെ പരാതിക്കാരനായ ബി ജെ പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ വാദങ്ങൾ കേൾക്കാൻ ദില്ലി റോസ് അവന്യൂ കോടതി തീരുമാനിച്ചിട്ടുണ്ട്. ഈ വെള്ളിയാഴ്ചയാകും കേസിൽ പ്രധാനവാദം നടക്കുക


***പുതിയ പാര്‍ലമെന്‍റ് മന്ദിരം അലങ്കരിക്കാന്‍ 'ചെങ്കോല്‍' ഉണ്ടാകും; അമിത് ഷാ


ഞായറാഴ്ച നടക്കാനിരിക്കുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി സാക്ഷ്യം വഹിക്കും. കൊളോണിയല്‍‌ ഭരണത്തില്‍ ഇന്ത്യ മുക്തി നേടിയതിന്‍റെ പ്രതീകമായി കണ്ടിരുന്ന സ്വര്‍ണ ‘ചെങ്കോല്‍’ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തില്‍‌ നിന്ന് ഇന്ത്യ അധികാരം നേടിയ നിമിഷം അധികാര ചിഹ്നമായി ജവഹര്‍ലാല്‍ നെഹ്റു ഏറ്റുവാങ്ങിയ ചെങ്കോലാണിത്.  തമിഴില്‍ നീതി എന്ന് അര്‍ത്ഥം വരുന്ന ‘സെമ്മായി’ എന്ന പദത്തില്‍ നിന്നാണ് ‘സെങ്കോല്‍’ അഥവാ ചെങ്കോല്‍ രൂപപ്പെട്ടത്


***പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തുകൊണ്ട് നിയമസഭ മന്ദിരങ്ങളുടെ ഉദ്ഘാടനത്തിന് ഗവര്‍ണറെ ക്ഷണിച്ചില്ല'; ഹിമന്ത ബിശ്വ ശര്‍മ്മ


പുതിയ പാര്‍ലമെന്‍റ് മന്ദിരങ്ങളുടെ ഉദ്ഘാടനത്തില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനിടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭ മന്ദിരങ്ങളുടെ ശിലാസ്ഥാപനത്തിനോ ഉദ്ഘാടനത്തിനോ ഗവര്‍ണറെയും രാഷ്ട്രപതിയെയും ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു


***വിനേഷ്‌ ഫൊഗാട്ട്‌ മന്ഥര; ഗുസ്‌തി താരങ്ങളെ അധിക്ഷേപിച്ച്‌ ബ്രിജ്‌ഭൂഷൺ


 ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത്‌ ഗെയിംസിലും രാജ്യത്തിനായി സ്വർണമെഡൽ നേടിയ ഗുസ്‌തി താരം വിനേഷ്‌ ഫൊഗാട്ട്‌ രാമായണത്തിലെ മന്ഥരയ്‌ക്ക്‌ തുല്യമെന്ന്‌ ആക്ഷേപിച്ച്‌ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ സിങ്‌. യുപിയിൽ സ്വന്തം തട്ടകമായ ഗോണ്ടയിൽ പൊതുയോഗത്തിലാണ്‌ അന്തർദേശീയ വേദികളിൽ ഇന്ത്യയ്‌ക്കായി നിരവധി മെഡലുകൾ നേടിയ താരങ്ങളെ ബ്രിജ്‌ഭൂഷൺ വാക്കുകളാൽ ക്രൂരമായി ആക്രമിച്ചത്‌



അന്തർദേശീയം

*******************


***അമേരിക്കയിൽ 19 വയസുള്ള ഇന്ത്യൻ വംശജന്‍റെ സാഹസികത, വൈറ്റ് ഹൗസ് പാർക്കിലേക്ക് വാഹനം ഇടിച്ചുകയറ്റി; അറസ്റ്റ്


19 വയസുള്ള സായ് വർഷിതാണ് പിടിയിലായത്. നാസി കൊടിയുമായി എത്തിയ യുവാവിനെതിരെ പ്രസിഡന്‍റിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി. വൈറ്റ് ഹൗസിലെ പാർക്കിലെ സുരക്ഷാ ബാരിയറിൽ യു-ഹാൾ ട്രക്കിലേക്കാണ് ഇയാൾ വാഹനം ഇടിച്ചുകയറ്റിയത്. മനഃപൂർവ്വമായാണ് സായ് വർഷിത് വാഹനം ഇടിച്ച് കയറ്റിയതെന്നാണ് പൊലീസ് പറയുന്നത്.


***സമുദ്രാതിർത്തി ലംഘിച്ച് ശ്രീലങ്കൻ ബോട്ട്; അഞ്ച് പേരെ ഇന്ത്യൻ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു


ചെന്നൈ: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചതിന് അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിക്കാൻ എത്തിയവരാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെ ഇവർ കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് കപ്പലായ വജ്രയിലെ സേനാംഗങ്ങളുടെ കണ്ണിൽപ്പെടുകയായിരുന്നു.


***അന്യ​ഗ്രഹജീവികൾ ഭൂമിയിലുണ്ട്, 100% ഉറപ്പാണ് ഞെട്ടിക്കുന്ന വാദവുമായി യുഎസ് ശാസ്ത്രജ്ഞൻ, തെളിവുകൾ ചൂണ്ടിക്കാട്ടി ​ഗാരി നോളൻ


 പല ഗൂഢാലോചനാ സിദ്ധാന്തക്കാരുടെയും സ്ഥിരം വിഷയങ്ങളിലൊന്നാണ് ഭൂമിയ്ക്കു പുറത്ത് വിദൂരഗ്രഹങ്ങളിൽ നിന്നെത്തുന്ന പേടകങ്ങളും അന്യഗ്രഹജീവികളും.   അന്യ ഗ്രഹീവികൾ ഭൂമി സന്ദർശിച്ചിട്ടുണ്ടോ എന്നല്ല ഇവർ ഇപ്പോഴും ഭൂമിയിൽ കാണുമെന്നും ഡോ. ഗാലി നോളൻ വ്യക്തമാക്കി. ഇക്കാര്യം 100 ശതമാനം ഉറപ്പാണെന്നാണ് സ്റ്റാൻഫോഡ് സർവകലാശാലയിലെ പ്രൊഫസറായ ഡോ. നോളൻ വ്യകതമാക്കുന്നു


***ലോകത്തെ ഏറ്റവും ദുരിതമേറിയ രാജ്യം സിംബാബ്‌വെ; ആദ്യ പതിനഞ്ചില്‍ ഇവര്‍, ഇന്ത്യയുടെ സ്ഥാനം 113


 പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാന്‍കെയുടെ ദുരിത സൂചിക റിപ്പോര്‍ട്ടിലാണ് സിംബാബ്‌വെ ഒന്നാം സ്ഥാനത്തെത്തി. യുദ്ധം കൊണ്ട് ദുരിതം അനുഭവിക്കുന്ന യുക്രൈന്‍, സിറിയ, സുഡാന്‍, എന്നീ രാജ്യങ്ങളെ മറികടക്കാനും സിംബാബ്‌വെയ്ക്ക് സാധിച്ചു.നാണക്കേടിന്റെ നേട്ടം കൂടിയാണിത്. രാജ്യത്ത് അതിതീവ്രമായി നില്‍ക്കുന്ന വിലക്കയറ്റവും, പണപ്പെരുപ്പവുമെല്ലാം ഇതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 243.8 ശതമാനമായി രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. 


വെനസ്വേല, സിറിയ, ലെബനന്‍, സുഡാന്‍, അര്‍ജന്റീന, യെമന്‍, യുക്രൈന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അങ്കോള, ടോംഗ, ഘാന, എന്നിവയാണ് ആദ്യ പതിനഞ്ചിലുള്ള ദുരിതമേറിയ രാജ്യങ്ങള്


അതേസമയം പട്ടികയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയത് സ്വിറ്റ്‌സര്‍ലാന്‍ഡാണ്. ഇവിടെയുള്ള പൗരന്മാര്‍ ഏറ്റവും സന്തുഷ്ടരാണ്. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്തതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കടങ്ങളൊന്നും പലര്‍ക്കുമില്ല. ഒപ്പം ജിഡിപിയിലെ വര്‍ധന എന്നിവയെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയങ്ങളാണ്.


ഇന്ത്യ ഈ പട്ടികയില്‍ 103ാം സ്ഥാനത്താണ്. ഇന്ത്യയിലെ പ്രധാന പ്രശ്‌നമായി റിപ്പോര്‍ട്ടില്‍ പറയുന്നത് തൊഴിലില്ലായ്മാണ്. അനുദിനം ഇത് ഇന്ത്യയില്‍ ശക്തമായി കൊണ്ടിരിക്കുകയാണെന്നും ഹാന്‍കെ പറയുന്നു



കായികം

************


***ലഖ്‌നൗവിനെ തീർത്ത്‌ മധ്‌വാൾ ; രണ്ടാംക്വാളിഫയറിന്‌ യോഗ്യത നേടി മുംബൈ ഇന്ത്യൻസ്‌


ഐപിഎൽ ക്രിക്കറ്റ്‌ രണ്ടാം ക്വാളിഫയറിന്‌ യോഗ്യത നേടി മുംബൈ ഇന്ത്യൻസ്‌. ഫൈനലിനായുള്ള പോരാട്ടത്തിൽ നാളെ ഗുജറാത്ത്‌ ടൈറ്റൻസിനെ നേരിടും. എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 81 റണ്ണിന്‌ തകർത്തു. അഞ്ച്‌ വിക്കറ്റുമായി തിളങ്ങിയ പേസർ ആകാശ്‌ മധ്‌വാളാണ്‌ മുംബൈക്ക്‌ മിന്നുംജയം നൽകിയത്‌. 3.3 ഓവറിൽ വെറും അഞ്ച്‌ റൺ വിട്ടുനൽകിയാണ്‌ മധ്‌വാൾ തിളങ്ങിയത്‌. അനിൽ കുംബ്ലെയ്‌ക്കുശേഷം ലീഗിൽ അഞ്ച്‌ റൺ വിട്ടുനൽകി അഞ്ച്‌ വിക്കറ്റെടുക്കുന്ന ആദ്യ ബൗളറായി.


സ്‌കോർ: മുംബൈ 8–-182, ലഖ്‌നൗ 101 (16.3)



വാണിജ്യം

************


***പുതിയ ടെസ്‌ല ഫാക്ടറി ഇന്ത്യയിലേക്കോ?


ഈ വർഷാവസാനത്തോടെ വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല പുതിയ ഫാക്ടറിക്കായി സ്ഥലം തിരഞ്ഞെടുക്കുമെന്ന് ടെസ്‌ല സിഎഒ ഇലോൺ മസ്‌ക്. ഇന്ത്യ ലിസ്റ്റിൽ ഉണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്നും എല്ലാ കാര്യങ്ങളും ഒത്തു വരികയാണെങ്കിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെടുമെന്നും മസ്‌ക് പറഞ്ഞു. 


ലോകത്തിലെ ഏറ്റവും മികച്ച വാഹന നിർമ്മാതാക്കളിൽ ഒരാളായ ടെസ്‌ല ആഗോള ഉൽപ്പാദനം വിപുലീകരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി മെക്സിക്കോയിൽ ഒരു ജിഗാഫാക്‌ടറി തുറക്കുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.


*** സ്വർണ്ണം വീണ്ടും 45000 ത്തിലേക്ക്;


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ സ്വർണവില ഉയർന്നു. മിനിഞ്ഞാന്ന് കുറഞ്ഞ സ്വര്ണവിലയാണ് ഇന്നലെ കുത്തനെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിലേക്ക് എത്തി. മിനിഞ്ഞാന്ന് 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 45,000 രൂപയാണ്.


രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില  45000 ത്തിന് താഴേക്ക് ഇടിയുകയായിരുന്നു. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്ന 22 ഗ്രാം സ്വർണ്ണത്തിൻ്റെ ഒരുഗ്രാം വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വിപണി വില 4660 രൂപയാണ്


***നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു


വ്യാപാരത്തിന്റെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിനു ശേഷമാണ് വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്എഇ സെൻസെക്സ് 208.01 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,773.78-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 62.60 പോയിന്റ് നഷ്ടത്തിൽ 18,285.40-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയിലെ ഡെറ്റ് സീലിംഗ് ചർച്ചകളിൽ സമവായമില്ലാത്തതിനെ തുടർന്ന് ആഗോള ഓഹരി വിപണിയിൽ നേരിട്ട തളർച്ച ആഭ്യന്തര വിപണിയെയും ബാധിക്കുകയായിരുന്നു.



ഇന്നത്തെ സ്മരണ !!!

**************************


സി. ജി. ശാന്തകുമാർ മ. (1938- 2006)

പിണ്ടാണി എന്‍ ബി പിള്ള മ. (1929-2009)

പി വേണു മ. (1940-2011)

എൻ.എസ്.പരമേശ്വരൻപിള്ള മ(1931-2010)

സുനിൽ ദത്ത് മ. (1930-2005),

ദിലീപ്  (1955 - 2012) ,

മഹേന്ദ്ര കർമ്മ മ. (1950-2013),

നന്ദ് കുമാർ പട്ടേൽ മ. (1953-2013)

അൽ സൂഫി മ. (903- 986 )

ഫിലിപ്പു നേരി മ. (1515 -1595)

അബ്ദുൽ ഖാദർ  അൽ-ജസാഇരി മ. (1808-1883)

ഹെന്റി ടാനർ മ. (1859 -1937 )

ജോസഫ് ഡുവീൻ മ. (1869 -1939)

എഡ്മൺഡ് ഡ്യൂലാക്ക് മ. (1882-1953)

റോബർട്ട് കാപ മ. (1913- 1954 )


ഭരത്‌ മുരളി ജ. (1954 -2009),

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജ. (1878-1916 )

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ ജ. (1924-1992)

കൂഴൂർ നാരായണ മാരാർ ജ. (1925-2011)

മഹമൂദ് ഷാ ജ. (1445-1511),

റാഷ് ബിഹാരി ബോസ് ജ (1886-1945)

രാം കിങ്കർ ജ (1906-1980 ) 

റുസി സുർത്തി ജ. (1936-2013)

കാസി നസ്രുൾ ഇസ്ലാം ജ. (1899-1976)

കാർലോ ഡോൾസി ജ. (1616-1686 )

വിശുദ്ധ പാദ്രെ പിയോ ജ. (1887 -1968 )

ജെനെ ടുനെ ജ. (1897 - 1978)

പീറ്റർ സീമാൻ ജ. (1865-1943)

റോബർട്ട് ലുഡ് ലും ജ. (1927- 2001)



ചരിത്രത്തിൽ ഇന്ന് …

*************************


1953 - അണുപരീക്ഷണം:  നെവാദയിലെ    പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി.


1962 - മാതൃഭൂമി കൊച്ചി എഡിഷൻ തുടക്കം.


1977 - സ്റ്റാർ വാർസ് പുറത്തിറക്കി.


1985 - ബംഗ്ലാദേശിൽ ചുഴലിക്കാറ്റുമൂലം പതിനായിരത്തോളം പേർ മരിക്കുന്നു.


1999 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് കോക്സ് റിപ്പോർട്ട് പുറത്തിറക്കി , രണ്ട് ദശാബ്ദങ്ങളിൽ യുഎസിനെതിരായ ചൈനയുടെ ആണവ ചാരവൃത്തിയെക്കുറിച്ച് വിശദീകരിക്കുന്നു .


2000 - ലെബനൻ വിമോചന ദിനം : 1982 ലെ അധിനിവേശത്തിന് 18 വർഷത്തിന് ശേഷം ഇസ്രായേൽ ലെബനൻ പ്രദേശത്ത് നിന്ന് (തർക്കമുള്ള ഷെബാ ഫാം സോൺ ഒഴികെ) സൈന്യത്തെ പിൻവലിച്ചു .


2001 - ഡോ . ഷെർമാൻ ബുളിനൊപ്പം ഹിമാലയത്തിലെ എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യത്തെ അന്ധനായി എറിക് വെയ്ഹൻമയർ .


2002 - ചൈന എയർലൈൻസ് ഫ്ലൈറ്റ് 611 ആകാശത്ത് വച്ച് തകർന്ന് തായ്‌വാൻ കടലിടുക്കിൽ തകർന്നു , വിമാനത്തിലുണ്ടായിരുന്ന 225 പേരും മരിച്ചു.


2008 - നാസയുടെ ഫീനിക്‌സ് ലാൻഡർ ചൊവ്വയിലെ ഗ്രീൻ വാലി മേഖലയിൽ വെള്ളത്തിനും സൂക്ഷ്മജീവികൾക്കും അനുയോജ്യമായ അന്തരീക്ഷം കണ്ടെത്തുന്നതിനായി ഇറങ്ങി .


2009 - ഉത്തര കൊറിയ അതിന്റെ രണ്ടാമത്തെ ആണവ ഉപകരണം പരീക്ഷിച്ചു , അതിനുശേഷം പ്യോങ്‌യാങ്ങും നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തി, അന്താരാഷ്ട്ര സമൂഹത്തിൽ പിരിമുറുക്കം സൃഷ്ടിച്ചു.


2011 - ഓപ്ര വിൻഫ്രി തന്റെ അവസാന ഷോ സംപ്രേക്ഷണം ചെയ്തു, ഓപ്ര വിൻഫ്രെ ഷോയുടെ 25 വർഷത്തെ ഓട്ടം അവസാനിപ്പിച്ചു .


2012 - സ്‌പേസ് എക്‌സ് ഡ്രാഗൺ 1, അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വിജയകരമായി കൂടിക്കാഴ്ച നടത്തിയ ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകമായി . 


2013 - ഇന്ത്യയിലെ ഛത്തീസ്ഗഡിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയക്കാരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മാവോയിസ്റ്റ് വിമതർ കുറഞ്ഞത് 28 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .


2013 - പാകിസ്ഥാൻ നഗരമായ ഗുജറാത്തിൽ സ്‌കൂൾ ബസിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 18 പേർ മരിച്ചു.


2018 - അയർലൻഡ് ഭരണഘടനയുടെ മുപ്പത്തിയാറാം ഭേദഗതി ഉപയോഗിച്ച് മാറ്റി പകരം വയ്ക്കാൻ തിരഞ്ഞെടുത്ത ഏതാനും കേസുകളിൽ ഒഴികെ മറ്റെല്ലാ സാഹചര്യങ്ങളിലും ഗർഭച്ഛിദ്രം നിരോധിക്കുന്ന അവരുടെ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കാൻ വോട്ട് ചെയ്തു .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍