ബി. കൃഷ്ണകുമാർ IPS ജില്ലാ പോലീസ് മേധാവി തൃശൂർ റൂറൽ, സുമേഷ് കെ. ഡി.വൈ.എസ്.പി ചാലക്കുടി, വി. കെ. രാജു, ഡി.വൈ.എസ്.പി, കൊടുങ്ങല്ലൂർ സബ് ഡിവിഷൻ, സജീവ് എം. കെ. പോലീസ് ഇൻസ്പെക്ടർ, ചാലക്കുടി പി.എസ്, അമൃത് രംഗൻ, പോലീസ് ഇൻസ്പെക്ടർ, കൊരട്ടി പി.എസ്, ദാസ് പി. കെ, പോലീസ് ഇൻസ്പെക്ടർ, കൊടകര പി.എസ്, ബിജു വി. പോലീസ് ഇൻസ്പെക്ടർ, അതിരപ്പിള്ളി പി.എസ് എന്നിവർക്കാണ് Commendation സർട്ടിഫിക്കറ്റ് ലഭിച്ചത്. 2025 ഫെബ്രുവരി 14 ന് ചാലക്കുടി പോട്ട ബ്രാഞ്ചിലെ ബാങ്കിലെ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബന്ദികളാക്കി 15 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ, പ്രതിയായ ചാലക്കുടി ആശാരിപ്പാറ സ്വദേശി തെക്കൻ വീട്ടിൽ റിന്റോ എന്നറിയപ്പെടുന്ന റിജോ ആന്റണി (49 വയസ്) എന്നയാളെ, സംഭവമുണ്ടായ മൂന്നാം ദിവസം ഫെബ്രുവരി 16-ന്, ആശാരിപ്പാറയിൽ ഉള്ള വീട്ടിൽ നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ഫെബ്രുവരി 17-ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.. തുടർന്ന് 58 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതി ഇപ്പോഴും ജയിലിലാണ്. കുറ്റമറ്റതും സമയബന്ധിതവുമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും കാലതാമസമില്ലാതെ കുറ്റപത്രം സമർപ്പിച്ചതിനുമാണ് തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS ന്റെ ശുപാർശയിൽ മേൽ കേരള സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് Commendation & Meritorious Service Entry എന്നിവ നൽകിയത്.
Meritorious Service Entry ലഭിച്ചവർ
പ്രദീപ് എൻ. എസ്.ഐ, ചാലക്കുടി പി.എസ്, എബിൻ സി. എൻ. എസ്.ഐ, വലപ്പാട് പി.എസ്, സാലിം കെ. എസ്.ഐ, കൊടുങ്ങല്ലൂർ പി.എസ്, പാട്രിക് പി. വി. എസ്.ഐ, ചാലക്കുടി പി.എസ്, സ്റ്റീഫൻ വി. ജി. ജി.എസ്.ഐ, സൈബർ സെൽ, സതീഷൻ എം. ജി.എസ്.ഐ, സ്പെഷ്യൽ ബ്രാഞ്ച് റോയ് പൗലോസ്, ജി.എസ്.ഐ, ചാലക്കുടി പി.എസ്, മൂസ എം. ജി.എസ്.ഐ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, ബസന്ത് ജി.എസ്.ഐ, എസ്.ഡി.പി ഓഫീസ്, ചാലക്കുടി, രജിമോൻ, ജി.എസ്.ഐ, കൊരട്ടി പി.എസ്, ഹരിശങ്കർ പ്രസാദ്, ജി.എസ്.ഐ, ചാലക്കുടി പി.എസ്, ജയകൃഷ്ണൻ പി. ജി.എസ്.ഐ, സ്പെഷ്യൽ ബ്രാഞ്ച്, പ്രദീപ് സി. ആർ.ജി.എസ്.ഐ, സ്പെഷ്യൽ ബ്രാഞ്ച്, ഷൈൻ ടി. ആർ. ജി.എസ്.ഐ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, സിൽജോ വി. യു. ജി.എ.എസ്.ഐ, വെള്ളിക്കുളങ്ങര പി.എസ്, സൂരജ് വി. ദേവ്, ജി.എ.എസ്.ഐ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, ലിജു ഐ. ആർ, ജി.എ.എസ്.ഐ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, റെജി എ. യു, ജി.എസ്.സി.പി.ഒ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, ഷിജോ തോമസ്, ജി.എസ്.സി.പി.ഒ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, ആൻസൺ പൗലോസ്, ജി.എസ്.സി.പി.ഒ, ചാലക്കുടി പി.എസ്, സുരേഷ് ജി.എസ്.സി.പി.ഒ, ചാലക്കുടി പി.എസ്, ബിനു എം. ജെ. ജി.എസ്.സി.പി.ഒ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, പ്രജിത് കെ. വി. ജി.എസ്.സി.പി.ഒ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, ഷിന്റോ കെ. ജെ. ജി.എസ്.സി.പി.ഒ, സി റൂം, കൊടുങ്ങല്ലൂർ, സോണി പി. എക്സ്, ജി.എസ്.സി.പി.ഒ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, ബിജു സി. കെ, എസ്.സി.പി.ഒ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, ജീവൻ ഇ. എസ്. ജി.എസ്.സി.പി.ഒ, ഇരിഞ്ഞാലക്കുട പി.എസ്, നിഷാന്ത് എ. ബി.
സി.പി.ഒ, ഡി.എച്ച്.ക്യു തൃശൂർ റൂറൽ, ശ്രീജിത്ത്, സി.പി.ഒ, കൊടകര പി.എസ്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍