മുന്‍ ഫുട്‌ബോള്‍ താരം ടി.കെ ചാത്തുണ്ണി അന്തരിച്ചു. ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ ഫുട്ബോൾ രംഗത്ത് നിറഞ്ഞുനിന്ന ടി.കെ ചാത്തുണ്ണി അന്തരിച്ചു. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 7.45 ഓടെടെയയിരുന്നു അന്ത്യം.
സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടുനിന്നതായിരുന്നു ടി.കെ ചാത്തുണ്ണിയുടെ ഫുട്‌ബോള്‍ ജീവിതം. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബ്ബുകളുടെ കളിക്കാരനായി പേരും പെരുമയും നേടിയതാണ് അദ്ദേഹത്തിന്റെ ഫുടബോൾ ജീവിതം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

.jpg)

0 അഭിപ്രായങ്ങള്‍