രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ബിആർസി,യുപി വിഭാഗം കുട്ടികൾക്കായി നടത്തുന്ന സയൻസ് ഫെസ്റ്റ് 2023- '24 സ്കൂൾ തല ഉദ്ഘാടനം മുണ്ടത്തിക്കോട് എൻ.എസ്.എസ് വി.എച്ച്.എസ്.എസ് ൽ സ്കൂൾ വികസന സമിതി അംഗം രാജു മാരാത്ത് ഉദ്ഘാടനം നിർവഹിച്ചു.

 പ്രിൻസിപ്പൽ   ശ്രേയസ്സ് ടീച്ചറും ഹെഡ്മിസ്ട്രസ്  ഗിരിജ ടീച്ചറും ആശംസകൾ നേർന്നു സംസാരിച്ചു.   തുടർന്ന് സയൻസ് അധ്യാപകരായ ശ്രീലത ടീച്ചർ, സജിത ടീച്ചർ, മീര ടീച്ചർ, പാർവതി ടീച്ചർ ദിവ്യ ടീച്ചർ എന്നിവരും വിദ്യാർത്ഥികളും ചേർന്ന് പരീക്ഷണ നിരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG