ഖേലോ ഇന്ത്യ - പാരാ ഗെയിംസ്-കേരള ടീം അംഗം എം ആർ വിനീഷിനെ ആദരിച്ചു

ഖേലോ ഇന്ത്യ പാരഗെയിംസ് (2023) ഫുട്ബോൾ മത്സരത്തിൽ സ്വർണ്ണം നേടിയ കേരള ടീം അംഗം തെക്കുംകര പഞ്ചായത്ത്‌ വീരോലിപ്പാടം സ്വദേശി എം.ആർ വിനീഷ് (കുട്ടാപ്പു) നെ എ.ഐ.വൈ.എഫ് ആദരിച്ചു. തൃശൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് ബിനോയ്‌ ഷബീർ പൊന്നാടയണിയിച്ചു. 
ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.വി സുരേഷ്, നിശാന്ത് മച്ചാട്, വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് കമൽ കുട്ടൻ എന്നിവർ സന്നിഹിതരായി. സെറിബ്രൽ പാർസി വിഭാഗത്തിൽ പെട്ടവർക്ക് മാത്രം മത്സരിക്കാൻ അനുമതിയുള്ള ഖേലോ ഇന്ത്യ പാരഗെയിംസിൽ ആദ്യമായാണ് ഫുട്ബോൾ മത്സര ഇനമായത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍