കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും.

കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും. നാലാമത്തെ പ്രാവശ്യമാണ് എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നാളെ 10.30ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് വർഗീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


നേരത്തെ മൂന്ന് തവണയായി 25 മണിക്കൂറിലധികം എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇന്നലെ എട്ട് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്തു. എന്നാൽ എം.എം വർഗീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി പറയുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എം.എം വർഗീസ് തയ്യാറാവുന്നില്ലെന്നും ഇ.ഡി പറയുന്നു.


കഴിഞ്ഞ ആറു വർഷമായി തൃശൂർ ജില്ലാ സെക്രട്ടറിയാണ് എം.എം വർഗീസ്. പാർട്ടി നിർദേശപ്രകാരം ബാങ്കിൽ നടന്ന ഇടപാടുകളെല്ലാം വർഗീസിന്റെ അറിവോടെയായിരിക്കും എന്ന നിഗമനത്തിലാണ് ഇ.ഡി. സി.പി.എം മുൻ ലോക്കൽ സെക്രട്ടറി എം.ബി രാജു, കരുവന്നൂർ ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് പീതാംബരൻ എന്നിവരെയും ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍