അയോധ്യയിലെ രാമക്ഷേത്ര പുനപ്രവേശന ചടങ്ങിന് മുന്നോടിയായി 'അക്ഷതം' എല്ലാ ഭവനങ്ങളിലും നൽകും

2024 ജനുവരി 23 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പുനര്‍പ്രവേശന ചടങ്ങിന് മുന്നോടിയായി അയോധ്യയില്‍ പൂജിച്ച അക്ഷതം ജനുവരി 1 മുതല്‍ ഭാരതത്തിലെ എല്ലാ ഭവനങ്ങളിലും നല്‍കുന്നതിനായി തീരുമാനിച്ചിരിയ്ക്കുന്നു. 


വടക്കാഞ്ചേരി മുനിസിപ്പാലിറ്റി,തെക്കുംക്കര എരുമപ്പെട്ടി പഞ്ചായത്തുകളിലേക്ക് ഉള്ള അക്ഷതം മുണ്ടത്തിക്കോട് ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രം പൂജാരിയുടെയും രാഷ്ട്രീയ സ്വയംസേവകസംഘം ഖണ്ഡ് കാര്യവാഹക് പി ആർ ഉണികൃഷ്ണന്റെയും നേതൃത്വത്തിൽ വാർഡ് സംയോജകന്മാർക്ക് നൽകി പ്രസ്തുത പരിപാടിയിൽ രാഷ്ട്രീയ സ്വയം സേവകസംഘം വിഭാഗ് പ്രചാർപ്രമുഖ് പി ജി കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി കർസേവകരെ ആദരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍