കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്: കെ.എസ്.യു വിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

തൃശ്ശൂർ കേരളവർമ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

 കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് ആകെ എത്ര വോട്ട് പോൾ ചെയ്തുവെന്നതിൽ വ്യക്തതയില്ലാതെ കേസിൽ ഉത്തരവിറക്കാനാകില്ലെന്ന് കഴിഞ്ഞ തവണ കോടതി പറഞ്ഞിരുന്നു എസ്.എഫ്.ഐ സ്ഥാനാർഥി ചെയർമാനായി ചുമതലയേൽക്കുന്നത് തടയാനും കോടതി വിസമ്മതിച്ചിരുന്നു. ചുമതല താത്കാലികവും അന്തിമ വിധിക്ക് വിധേയവും ആയിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍