മലയാള ഭാഷ വാരാചാരണം സമാപന ദിനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ ഇന്ന് 4.00 മണിക്ക് സബ് രജിസ്ട്രാർ രാജേഷ്കുമാർ ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയാളം എന്റെ മാതൃഭാഷ എന്ന വിഷയത്തെ കുറിച്ച് വടക്കാഞ്ചേരി ഗേൾസ് സ്കൂളിൽ മലയാളം അധ്യാപകൻ ആയിരുന്ന ജോർജ് കെ .എസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ആധാരമെഴുത്തു സുഹൃത്തായ ശ്രീനാഥ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം എന്ന കവിത ഭാവസാന്ദ്രമായി ആലപിച്ചു.
ഓഫീസ് അറ്റന്റൻഡ് പ്രിയേഷ് വള്ളത്തോൾ നാരായണമേനോന്റെ ബന്ധനം എന്ന കവിതയും ക്ലാർക് രാജീവ് എം.കെ.വി.ടി കുമാരന്റെ എന്റെ സരസ്വതി എന്ന കവിതയും സീനിയർ ക്ലാർക് ആർ.എ ലക്ഷ്മി തന്റെ പ്രൈമറി വിദ്യാഭ്യാസ കാലത്ത് പഠിച്ച കവിതകളെ കുറിച്ച് സംസാരിക്കുകയും ചെയ്ത യോഗത്തിൽ ആധാരമെഴുത്തു സുഹൃത്തുക്കളും ജീവനക്കാരും രണ്ടു സംഘമായി പിരിഞ്ഞ് മലയാള ഭാഷയെ കുറിച്ചും കേരളത്തെ കുറിച്ചുമുള്ള പ്രശ്നോത്തരി അവതരിപ്പിച്ചു.
കൂടാതെ മധുരം മലയാളം എന്ന പേരിൽ ഒരു വിഷയത്തെ കുറിച്ച്, ഇംഗ്ലീഷ് പദം കടന്നു വരാതെ സംസാരിക്കുന്ന മത്സരവും നടത്തിയ പരിപാടി മറക്കാതിരിക്കാൻ എന്ന കവിത സബ് രജിസ്ട്രാർ ചൊല്ലിയത്തോടു കൂടി പര്യവസാനിച്ചു. ഹെഡ് ക്ലാർക് സന്ധ്യ കെ.വി നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍