സഹകരണ സംഘങ്ങൾ പേരിൽ ‘ബാങ്ക്’ എന്ന് ചേർക്കുന്നതിന് എതിരെ റിസർവ് ബാങ്കിൻ്റെ മുന്നറിയിപ്പ്. ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇടപാടുകാർക്ക് ആർ.ബി.ഐ ജാഗ്രതാ നിർദേശം നൽകി.
ചില സഹകരണ സംഘങ്ങൾ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ആർ.ബി.ഐ വ്യക്തമാക്കി. ചില സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് ആർ.ബി.ഐയുടെ മുന്നറിയിപ്പ് . ഇടപാടുകാർ ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ആർ ബി.ഐ നിർദേശിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍