ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …


1198   മിഥുനം 24

ഉത്രട്ടാതി / സപ്തമി

2023  ജൂലായ് 9, ഞായർ


ഇന്ന്;

                ദേശീയ ഫാഷൻ ദിനം !

.             ്്്്്്്്്്്്്്്്്്്്

                 [National Fashion Day]

             

               ബാബിന്റെ(ബഹാവുള്ള)

                     രക്തസാക്ഷിത്വം !

.                 *********************

                 (Martyrdom of the Bab )


      Call of the Horizon (ചക്രവാളം) Day !

           ****************************


കംബോഡിയ : വൃക്ഷാരോപണ ദിനം !

ആസ്ട്രേലിയ, പലാവു, ഭരണഘടന ദിനം!

ദക്ഷിണ സുഡാൻ, അർജൻറ്റീന: സ്വാതന്ത്ര്യ ദിനം !

അസർബൈജാൻ: നയതന്ത്ര സേവന കാര്യാലയത്തിൽ ജോലി ചെയ്യുന്നവരുടെ ദിനം !


Barn Day !


* Nunavut Day !

[ vast territory of northern Canada that stretches across most of the Canadian Arctic ]


* Brazil: State Rebellion Day !

[On July 9, 1932, following the killing of four protesting students by government military on May 23, 1932, the state fought for revolution.]


National Sugar Cookie Day !

National Don’t Put all your Eggs in One Omelet Day !

* Twins, Triplets and More Week

         *ഇന്നത്തെ മൊഴിമുത്ത്*

         ്്്്്്്്്്്്്്്്്്്്്്

''സ്വന്തം വീട്ടിൽ അഴുക്കു കേറുമ്പോൾ അന്യന്റെ വീടു വൃത്തിയാക്കാൻ പോകുന്നൊരാളാണ്‌ മനഃശാസ്ത്രജ്ഞൻ.''


.               [ - കാൾ ക്രാസ്‌ ]

         *************************


നവതി ആഘോഷിക്കുന്ന പ്രസിദ്ധ ഹാസ്യ സാഹിത്യകാരനും, ഹാസ്യ ചിത്രകാരനും  ആയ  സുകുമാർ  എന്ന പേരിലെഴുതുന്ന എസ്. സുകുമാരൻ പോറ്റിയുടെയും  (1932),


"ഇഷ്‌ക് ബിനാ ക്യാ ജീനാ..." ,"ഓ പോട്... ", "കറുപ്പുതാൻ എനക്ക് പുടിച്ച കളറ്...", "വാളടുത്താൽ അങ്കക്കലി... " തുടങ്ങിയ ഗാനങ്ങൾ പാടിയ അനുരാധ ശ്രീരാമിന്റെയും (1970),


'കാതലൻ' എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുള്ള ചലച്ചിത്രപിന്നണി  ഗായകൻ ഉണ്ണികൃഷ്ണന്റേയും (1966),


ബോളിവുഡ് അഭിനേത്രിയും മോഡലും, മുൻ ക്രിക്കറ്റർ മുഹമ്മദ് അസറുദ്ദിന്റെ ഭാര്യയുമായ സംഗീത ബിജ്ലാനിയുടെയും (1965) ജന്മദിനം !!!

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***സാംസ്കാരിക കേരളത്തിന്റെ യുവരാജാവായിരുന്ന പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി (90) അന്തരിച്ചു.


 ജനറൽ പിക്‌ച്ചേഴ്‌സ് ഉടമയും കേരളത്തിന്റെ കശുവണ്ടി വ്യവസായത്തിന്റെ മുഖമുദ്രയുമായിരുന്നു അദ്ദേഹം. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 


'അച്ചാണി രവി' എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന കൊല്ലത്തിൻ്റെ സ്വന്തം രവീന്ദ്രൻ നായർ,


കൊല്ലം പബ്ളിക് ലൈബ്രറി, അതിനോടനുബന്ധിച്ചുള്ള സോപാനം ഓഡിറ്റോറിയം, സരസ്വരി ഹാൾ, സാവിത്രി ഹാൾ… അങ്ങനെ കൊല്ലത്തെ സാംസ്ക്കാരിക, സാഹിത്യ കൂട്ടായ്മകൾക്ക് എന്നും അഭിമാനത്തോടെ, തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നൊരിടം കൊല്ലത്തിനു സംഭാവന ചെയ്ത അദ്ദേഹത്തെ കാലമെത്ര കടന്നാലും സാംസ്ക്കാരിക കേരളത്തിനും, സാഹിത്യ ലോകത്തിനും മറക്കാനാവില്ല തന്നെ. 


കാട്ടുകുരങ്ങ്, വിധേയൻ, അങ്ങനെ ഒട്ടനവധി ജനപ്രിയ സിനിമകൾ മലയാള സിനിമാ ലോകത്തിന് സംഭാവന ചെയ്ത മഹത് വ്യക്തി. അടൂര്‍ ഗോപാലകൃഷ്ണന്‍റെയും അരവിന്ദന്‍റെയുമടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്ചേഴ്സ്. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളാണ്. നവതിക്ക് പിന്നാലെയാണ് മരണം. ജൂലൈ 6 ന് ആയിരുന്നു നവതി.


***മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി ടി ബേബി അന്തരിച്ചു


 മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി ടി ബേബി (50)അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് 4.40നായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ ഏഴക്കരനാട് പുളിക്കല്‍ വീട്ടില്‍ പരേതരായ തോമസിന്റെ റാഹേലിന്റെയും മകനാണ്.


1996ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എഡിഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടന്‍ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്‌ബോള്‍, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐ.പി.എല്‍, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രാദേശികം

***************


 ***ഉള്ളിൽ കരഞ്ഞുകൊണ്ടാണ് ചുമതലകളിൽ പ്രവർത്തിക്കുന്നത്; നേതാക്കളിൽ നിന്ന് അഭിമാനക്ഷതമേറ്റു: ശോഭാ സുരേന്ദ്രൻ


 ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ. നേതാക്കളിൽ നിന്ന് അഭിമാനക്ഷതമേറ്റുവെന്നും ഉള്ളിൽ കരഞ്ഞുകൊണ്ടാണ് പാർട്ടി ചുമതലകളിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണയുമായി ക്യൂ 18 അഭിമുഖത്തിലാണ് ശോഭയുടെ തുറന്നു പറച്ചിൽ.


പല തലങ്ങളിൽ നിന്നായി താൻ പാർട്ടി പരിപാടികളിൽ വരുന്നില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിന് ഉത്തരം നൽകേണ്ടത് താനല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാണ്.


***'ഇഎംഎസിന്റേത്‌ ശരിയായ നിലപാട്, ആ ചര്‍ച്ച ഇപ്പോള്‍ വേണ്ട, സിപിഎം നേതാവ് എ വിജയരാഘവന്


ഇഎംഎസ്. സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു. ശരീഅത്ത് വിവാദമൊന്നും നടന്നിട്ടില്ല. ഇഎംഎസ് ഉന്നയിച്ച കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് ശരീഅത്തിന് എതിരാണ് എന്നൊക്കെ അന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. അത് കാല്‍നൂറ്റാണ്ട് മുമ്പുണ്ടായ കാര്യമാണ്. ആ ചര്‍ച്ചയിലേക്ക് ഇപ്പോള്‍ പോകണ്ട. ആ ചര്‍ച്ചയല്ല ഇപ്പോള്‍ പ്രസക്തം. അന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപിയില്ല. അമിത് ഷാ ആഭ്യന്തരമന്ത്രിയല്ല, നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടില്ല’, എ വിജയരാഘവന്‍ പറഞ്ഞു.


***ഏക സിവിൽ കോഡ് സെമിനാറിലേക്ക് ലീഗിന് ക്ഷണം: സിപിഎം പയറ്റുന്നത് ഡേർട്ടി പൊളിറ്റിക്സെന്ന് ഇ.ടി. മുഹമ്മദ് ബഷീർ


 സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് കാപട്യമാണെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. സിപിഎം ഒരിക്കലും ഒരു​കാലഘട്ടത്തിലും സത്യസന്ധമായ സമീപനം എടുത്തിട്ടില്ല. എല്ലാകാര്യത്തിലും കാപട്യവും ദുരുദ്ദേശവും വെച്ചുപുലർത്തുന്ന സംഘടനയാണ് സിപിഎമ്മെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


മത, രാഷ്ട്രീയ സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ഡേർട്ടി പൊളിറ്റിക്സാണ് സിപിഎം പയറ്റുന്നത്. എല്ലാ രാഷ്ട്രീയ നീക്കത്തിലും അവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ജനങ്ങളുമായോ സമൂഹവുമായോ ഒരു ബന്ധവുമില്ലാ​തെ അവരുടെ നേട്ടം മാത്രം ലക്ഷ്യമാക്കിയാണ് നിലപാടുകൾ സ്വീകരിക്കുന്നത് -അദ്ദേഹം പറഞ്ഞു


***കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസിൽ യാത്രക്കാരിയെ കടന്നുപിടിച്ച കണ്ടക്ടർ അറസ്‌റ്റിൽ.


 തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ ഏദൻ വില്ലയിൽ ജസ്റ്റിനെയാണ്‌ (42) ആലുവ പൊലീസ് അറസ്റ്റ്‌ ചെയ്തത്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക്‌ പോയ ബസിലാണ്‌ സംഭവം. ചികിത്സയിൽ കഴിയുന്ന മകളെ കാണാനാണ്‌ കഴക്കൂട്ടത്തുനിന്ന്‌ ഇവർ ബസിൽ കയറിയത്‌.റിസർവ്‌ഡ്‌ സീറ്റിലായതിനാൽ കണ്ടക്ടറുടെ സീറ്റിലേക്ക്‌ മാറിയിരിക്കാൻ ജസ്റ്റിൻ പറഞ്ഞു. യാത്രക്കാരി അതനുസരിച്ചു.


***ഏക സിവിൽകോഡിനെതിരെ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കും: എം വി ഗോവിന്ദൻ


 രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച്‌ മുന്നോട്ടു പോകുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽകോഡ്‌ ഇന്ത്യയുടെ നിലനിൽപ്പുമായുള്ള പ്രശ്‌നമാണ്‌. അത്‌ കക്ഷി രാഷ്‌ട്രീയമല്ല. അത്‌ ഫാസിസത്തിലേക്കുള്ള യാത്രയാണ്‌.


***പ്രഹസനമായി ബിജെപിയുടെ ഭവന സന്ദർശനം; ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല


തിരുവനന്തപുരം

നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ ബിജെപി നടത്തുന്ന ഭവനസന്ദർശന പരിപാടി പ്രഹസനം. ‘സാധാരണക്കാർക്കുവേണ്ടി കേന്ദ്ര സർക്കാർ എന്ത്‌ ചെയ്‌തു’ എന്ന ജനങ്ങളുടെ ചോദ്യത്തിന്‌ മറുപടിയില്ലാതെ ബിജെപി പ്രവർത്തകർ തടിതപ്പുകയാണ്‌.


***ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തന്‍തലമുറ എക്‌സ്യുവി.


 മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്‌സ്യുവി 700 എഎക്സ്7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചത്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹനസമര്‍പ്പണ ചടങ്ങ്. കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ഓട്ടോമോറ്റീവ് ടെക്‌നോളജി ആന്റ് പ്രോഡക്ട് ഡവലപ്‌മെന്റ് പ്രസിഡന്റ് ആര്‍. വേലുസ്വാമി കൈമാറി.


***ഗവ.ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി.


 ഒരാള്‍ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ മുന്‍പില്‍ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സര്‍ജന്‍മാരുടെ മുറിയിലും തുടര്‍ന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്‌നങ്ങള്‍ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടര്‍ന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു.

സാംസ്കാരികം 

********************


***സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം സർക്കാരിന്റെയും മന്ത്രിയുടെയും ഇടപെടൽ നിയമപരമാക്കിക്കൊണ്ട് പുതിയ ഉത്തരവ്. 


നിയമസഭാ സമ്മേളനം നടക്കുമ്പോൾ അക്കാദമികളിൽ കമ്മിറ്റി യോഗങ്ങൾ വിളിച്ചു കൂട്ടരുതെന്നും യോഗത്തിന്റെ തീയതി അറിയിച്ചുകൊണ്ടുള്ള കത്തിനൊപ്പം തന്നെ വിശദമായ അജൻഡയും ഉൾപ്പെടുത്തണമെന്നും ജൂലൈ ആറാം തീയതി ഇറങ്ങിയ ഉത്തരവിലുണ്ട്. യോഗത്തിന്റെ മിനിറ്റ്സിന്റെ കരട് 10 ദിവസത്തിനുള്ളിൽ‌ സർക്കാരിനു ലഭ്യമാക്കണമെന്നും സർക്കാർ അതിൽ ഭേദഗതി നിർദേശിക്കുന്നുവെങ്കിൽ അത് അടുത്ത യോഗത്തിൽത്തന്നെ അംഗീകാരത്തിനായി സമർപ്പിക്കണമെന്നും ഉത്തരവു പറയുന്നു. ഇതോടെ, തങ്ങൾ നിർദേശിക്കുന്ന കാര്യങ്ങൾ മാത്രമേ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നു വിശേഷിപ്പിക്കുന്ന അക്കാദമികളിൽ നടക്കുകയുള്ളൂ എന്ന് ഉറപ്പാക്കിയിരിക്കുകയാണ് സർക്കാർ.

ദേശീയം

***********


***രാഹുലിന്റെ ഭാവി സുപ്രീംകോടതിയില്‍ ; അനുകൂല വിധിയില്ലെങ്കിൽ 2 വർഷം തടവ്‌ , 6 വർഷം അയോഗ്യത


എല്ലാ കള്ളന്മാർക്കും മോദിയെന്ന്‌ പേര്‌ വരുന്നത്‌ എങ്ങനെയെന്ന പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഏക പ്രതീക്ഷ ഇനി സുപ്രീംകോടതി.  രാഹുൽ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഗുജറാത്ത്‌ ഹൈക്കോടതി സിംഗിൾബെഞ്ച് ശരിവച്ചതോടെ  എത്രയുംവേഗം സുപ്രീംകോടതിയെ സമീപിക്കാനാണ്‌ കോൺഗ്രസ്‌ നീക്കം. മനു അഭിഷേക്‌ സിങ്‌വിയുടെ നേതൃത്വത്തിലുള്ള നിയമസംഘം ഇതിനുള്ള നീക്കം തുടങ്ങി.


***മണിപ്പുരില്‍ ക്രൈസ്തവവേട്ട ; പിന്നില്‍ സംഘപരിവാർ


മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ കാഞ്ചിപ്പുരിലും സങ്കായ്‌പ്രുവിലും അക്രമികൾ തീയിട്ട പള്ളികൾ ക്രൈസ്‌തവ സമൂഹത്തോട്‌ സംഘപരിവാർ പുലർത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നേർസാക്ഷ്യങ്ങളാണെന്ന്‌ മണിപ്പുർ സന്ദർശിച്ച ഇടതുപക്ഷ എംപിമാര്‍  പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കത്തോലിക്കാ പള്ളികൾക്കാണ്‌ തീയിട്ടത്‌.  കൃത്യമായ വർഗീയ അജൻഡയാണ് ഇതിനുപിന്നില്‍. മെയ്‌ത്തീ വിഭാഗക്കാരും ആരാധന നടത്തിയിരുന്ന പള്ളികളാണ്‌ നശിപ്പിച്ചത്. വൈദികർ അടക്കമുള്ളവർക്ക്‌ കത്തുന്ന പള്ളിയില്‍നിന്ന് ഓടി രക്ഷ പെടുകയായിരുന്നു.


***തക്കാളി 250 ‘നോട്ട്‌ ഔട്ട്‌’ ; മക്‌ഡൊണാൾഡിന്റെ ബർഗറിൽ തക്കാളി ‘ഔട്ട്‌'


രാജ്യത്ത്‌ റെക്കോഡുകൾ ഭേദിച്ച്‌ തക്കാളിവില പറക്കുന്നു. ഉത്തരാഖണ്ഡിൽ ചില്ലറ വിപണിയിൽ ഒരു കിലോ തക്കാളിക്ക്‌ 200 രൂപ പിന്നിട്ടു. ഗംഗോത്രി ധാമിൽ കിലോയ്ക്ക് 250 രൂപയ്‌ക്കാണ്‌ വിൽപ്പന. വില പിടിച്ചുനിർത്താനുള്ള കേന്ദ്രസർക്കാരിന്റെ നാമമാത്ര ശ്രമങ്ങള്‍ ഫലംകണ്ടില്ല. അന്താരാഷ്‌ട്ര ഭക്ഷ്യശൃംഖലയായ മക്‌ഡൊണാൾഡിന്റെ ഡൽഹിയിലെ ശാഖകള്‍ ബർഗർ വിഭവങ്ങളിൽ നിന്നടക്കം തക്കാളി ഒഴിവാക്കുന്നതായി അറിയിച്ചു. വൻ വിലവർധനയും ക്ഷാമവുമാണ്‌ ഈ തീരുമാനത്തിലേക്ക്‌ നയിച്ചതെന്നും ഉപഭോക്താക്കളോട്‌ ക്ഷമ ചോദിക്കുന്നതായും കമ്പനി പറഞ്ഞു.


***കാലം തെറ്റിയെത്തിയ മഴയിൽ വൻ വിളനാശമുണ്ടായതോടെയാണ്‌ വില പിടിച്ചാൽകിട്ടാത്ത നിലയിലെത്തിയത്‌. ഡൽഹി, ലഖ്‌നൗ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ഇഞ്ചിക്ക്‌ കിലോ 250 രൂപയായി. വഴുതന കിലോയ്‌ക്ക്‌ 40ൽ നിന്ന്‌ നൂറിലെത്തി. വില കുതിച്ചതോടെ പലയിടത്തും പച്ചക്കറി മോഷണ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. തെലങ്കാനയിലെ മഹബൂബാദ് ജില്ലയിലെ കടയിൽനിന്ന്‌ 20 കിലോ തക്കാളിയും പച്ചമുളകടക്കം 30 കിലോ മറ്റ്‌ പച്ചക്കറികളും കവർന്നു.


***ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് ; എസി ചെയർ കാർ ടിക്കറ്റ്‌ നിരക്ക്‌ കുറച്ചു , കേരളത്തില്‍ ബാധകമാകില്ല


വന്ദേഭാരത്‌ അടക്കമുള്ള എസി ചെയർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ അടിസ്ഥാന ടിക്കറ്റ്‌ നിരക്കിന്റെ 25 ശതമാനംവരെ കുറയ്‌ക്കാനുള്ള  റെയിൽവേയുടെ തീരുമാനം കേരളത്തിലെ യാത്രക്കാർക്ക്‌ ഗുണം ചെയ്യില്ല.  30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവ്. ഒരു ഘട്ടത്തിലും വന്ദേഭാരത്‌ അടക്കം കേരളത്തിലെ ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം ഇത്രതാഴാറില്ല. റെയിൽവേ കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഓടുന്ന വന്ദേഭാരത്‌ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലെത്തിയത്‌ കേരളത്തിൽ ഓടുന്ന വന്ദേഭാരത്‌ എക്‌സ്‌പ്രസാണ്‌. കാസർകോട്‌ -തിരുവനന്തപുരം സർവീസിന്റെ ശരാശരി ഒക്യുപെൻസി നിരക്ക് 183 ശതമാനമാണ്‌

അന്തർദേശീയം

*******************


***ഖുറാന്‍ കത്തിക്കല്‍; പാകിസ്ഥാനില്‍ സ്വീഡനെതിരെ പ്രതിഷേധം ശക്തം


സ്വീഡനില്‍ പരസ്യമായി വിശുദ്ധ ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാകിസ്ഥാനില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് മുസ്ലീങ്ങളാണ് വെള്ളിയാഴ്ച പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും രംഗത്തെത്തിയിരുന്നു. ലാഹോര്‍, കറാച്ചി എന്നീ നഗരങ്ങളിലും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. സ്വീഡന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്


***കൈവശമുണ്ടായിരുന്ന എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്ക


വാഷിങ്ടണ്‍: തങ്ങളുടെ കൈവശമുള്ള എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്ക.  ഒന്നാം ലോക മഹായുദ്ധം മുതൽ ശേഖരിച്ച 30,000 ടൺ ആയുധ ശേഖരം ഇല്ലാതാക്കിയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.  പത്ത് വർഷം നീണ്ടുനിന്ന ദൗത്യമാണ് ഇതോടെ അമേരിക്ക പൂര്‍ത്തികരിച്ചത്.


***ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണ തോത്  മൂന്നിലൊന്നായി കുറഞ്ഞതായി റിപ്പോര്‍ട്ട്.


 2022-ലേതുമായി (ജനുവരി-ജൂണ്‍) താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം വനനശീകരണം 33.6% ആയി കുറഞ്ഞുവെന്ന് ബ്രസീല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പ്രസിഡന്റ് ലുല ഡ സില്‍വ അധികാരമേറ്റതോടെയാണ് വനനശീകരണ തോത് കുറഞ്ഞത്.

കഴിഞ്ഞ വര്‍ഷം അധികാരത്തിലുണ്ടായിരുന്ന പ്രസിഡന്റ് ജയ്ര് ബൊല്‍സൊണാരോ വനനശീകരണത്തിനെതിരേ യാതൊരു നടപടികളും സ്വീകരിക്കാത്തത് വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. 2030- ഓടെ വനനശീകരണം പൂര്‍ണമായി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ലുല ഡ സില്‍വ അധികാരത്തിലെത്തിയത്.

കായികം

************


***ആഷസ് പരമ്പര-2023


ആഷസ് പരമ്പരയിലെ മൂന്നാമത്തെ കളിയും ആവേശകരമായ അന്ത്യത്തിലേക്ക്. ആകെ അഞ്ചു കളികളുള്ള പരമ്പരയിൽ ആദ്യത്തെ രണ്ടു കളികളും ജയിച്ച് നിൽക്കുന്ന ആസ്ട്രേലിയക്കെതിരേ ശക്തമായ പ്രതിരോധം തീർക്കുകയാണ് ഇംഗ്ളണ്ട്. ആദ്യ ഇന്നിംഗ്സിൽ 26 ലീഡ് വഴങ്ങിയ ഇംഗ്ളണ്ട് മൂന്നാം ദിനമായ ശനിയാഴ്ച ആസ്ട്രേലിയയെ 224 റൺസിന് പുറത്താക്കി വിജയത്തിനുള്ള തങ്ങളുടെ ടാർഗറ്റ് 251 ആയി നിർണ്ണയിച്ചു. മൂന്നാം ദിവസം കളി നിറുത്തുമ്പോൾ ഇംഗ്ളണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 27 റൺസെടുത്തിട്ടുണ്ട്. രണ്ടു ദിവസവും പത്തു വിക്കറ്റും കൈവശമിരിക്കേ ഇംഗ്ളണ്ടിന് കളി ജയിച്ച് പരമ്പരയിലേക്ക് തിരിച്ചു വരാൻ വേണ്ടത് 224 റൺസ്.


***ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ഏകദിന പരമ്പര ഉപേക്ഷിച്ചിട്ടില്ല; സമയം പ്രഖ്യാപിച്ചു


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അഫ്‌ഗാനിസ്ഥാന് എതിരായ നീട്ടിവച്ച പരമ്പരയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെ നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2024 ജനുവരിയിലാണ് നടക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ജയ് ഷായുടെ പ്രതികരണം. ബിസിസിഐയുടെ പുതിയ മീഡിയ റൈറ്റ്‌സിന്‍റെ കാര്യത്തില്‍ ഓഗസ്റ്റ് അവസാനം തീരുമാനമാകും എന്നും ഷാ വ്യക്തമാക്കി.

വാണിജ്യം

************


***കെഎസ്ആർടിസിയിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും; വര്‍ദ്ധനവ് ഇങ്ങനെ


തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകളിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ച് ശതമാനം വർദ്ധനയാകും ഉണ്ടാവുക. ഉത്സവ ദിവസങ്ങൾ അല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം നിരക്ക് കുറയും

ഇന്നത്തെ ഓർമ്മ

*********************

കെ എ  കേരളീയൻ മ. (1910-1994)

ബി മാധവമേനോൻ മ. (1922-2010)

വിക്ടർ ജോർജ്ജ് മ. (1955- 2001)

എം എന്‍ കുറുപ്പ് മ. (1927 - 2005)

(കരുണാകരക്കുറുപ്പ്‌)

ഫാത്തിമ ജിന്ന മ. (1893 -1967)

വെറോനിക്ക ഗീലിയാനി മ. (1620-1727 )

സഖാരി ടെയ്‌ലർ മ.  (1784-1850)

ബാബ് മ. (1819-1850)

വിശുദ്ധ അമാൻഡിന മ. (1872-1900)

റഫീഖ് സകരിയ മ. (1920-2005)

ഒലിവർ സാക്സ് മ. (1933-2015)


കോവിലൻ ജ. (1923 - 2010)

ഗുരു ദത്ത് ജ. (1925- 1964 )

സഞ്ജീവ് കുമാർ ജ. (1938-1985 )

കെ.ബാലചന്ദർ ജ.  (1930 -2014)

തോമസ് ഡാവെൻപോർട്ട് ജ. (1802-1851)

ബാർബറാ കാർട്ട്ലാൻഡ് ജ.(1900–2000)

ചരിത്രത്തിൽ ഇന്ന്…

***********************


1816 - അർജന്റീന സ്വതന്ത്രമായി


1962 - സ്റ്റാർഫിഷ് പ്രൈം ഭ്രമണപഥത്തിന്റെ ഉയരത്തിൽ ഒരു ആണവ പരീക്ഷണത്തിന്റെ ഫലങ്ങൾ പരീക്ഷിച്ചു .


1977 - ചിലിയിലെ പിനോഷെ സ്വേച്ഛാധിപത്യം ഫ്രാങ്കോയിസ്റ്റ് സ്പെയിനിനെ അനുസ്മരിപ്പിക്കുന്ന ആചാരപരമായ ചടങ്ങായ ആക്റ്റോ ഡി ചാക്കറിലാസിന്റെ യുവജന പരിപാടി സംഘടിപ്പിച്ചു . 


1979 - ഫ്രാൻസിലെ അവരുടെ വീടിന് പുറത്ത് " നാസി വേട്ടക്കാരുടെ " സെർജിന്റെയും ബീറ്റ് ക്ലാർസ്‌ഫെൽഡിന്റെയും ഉടമസ്ഥതയിലുള്ള റെനോ മോട്ടോർ കാർ ഒരു കാർ ബോംബ് പരാജയപ്പെട്ടു .


1982 - പാൻ ആം ഫ്ലൈറ്റ് 759 ലൂസിയാനയിലെ കെന്നറിൽ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 145 പേരും നിലത്തിരുന്ന എട്ട് പേരും മരിച്ചു.


1986 - ന്യൂസിലാൻഡിൽ സ്വവർഗരതി നിയമവിധേയമാക്കുന്ന സ്വവർഗരതി നിയമ പരിഷ്കരണ നിയമം ന്യൂസിലാൻഡ് പാർലമെന്റ് പാസാക്കി


1991 - മുപ്പതുവർഷങ്ങൾക്കു ശേഷം ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിലേക്ക് തിരിച്ചെടുത്തു.


1995 - ശ്രീലങ്കൻ വ്യോമസേന നേവാലി പള്ളി ബോംബാക്രമണം നടത്തി 125 തമിഴ് സിവിലിയൻ അഭയാർത്ഥികളെ കൊലപ്പെടുത്തി.


1997 - ബ്രസീലിയൻ എയർലൈൻ TAM- ൽ നിന്നുള്ള ഒരു ഫോക്കർ 100, എഞ്ചിനീയർ ഫെർണാണ്ടോ കാൽഡെയ്‌റ ഡി മൗറ കാംപോസിനെ 2,400 മീറ്റർ ഫ്രീ ഫാൾ, ഒരു സ്‌ഫോടനത്തെത്തുടർന്ന് വിമാനത്തെ തളർത്തി. 


1999 - ടെഹ്‌റാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഡോർമിറ്ററി ഇറാനിയൻ പോലീസും കടുത്ത നിലപാടുകാരും ആക്രമിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ദിവസങ്ങൾ ആരംഭിച്ചു .


2002 - ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി (OAU) ന് പകരമായി എത്യോപ്യയിലെ അഡിസ് അബാബയിൽ ആഫ്രിക്കൻ യൂണിയൻ സ്ഥാപിതമായി . സംഘടനയുടെ ആദ്യ ചെയർമാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് താബോ എംബെക്കിയാണ് .


2006 - S7 എയർലൈൻസ് ഫ്ലൈറ്റ് 778 , ഒരു എയർബസ് A310 പാസഞ്ചർ ജെറ്റ്, നനഞ്ഞ അവസ്ഥയിൽ സൈബീരിയയിലെ ഇർകുട്സ്ക് എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി നൂറ്റി ഇരുപത്തിയഞ്ച് പേർ മരിച്ചു .


2011 - ദക്ഷിണ സുഡാൻ സ്വാതന്ത്ര്യം നേടുകയും സുഡാനിൽ നിന്ന് വേർപെടുത്തുകയും ചെയ്തു .


2011 - രാജ്യത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയിലെ ക്വാലാലംപൂരിൽ ഒരു റാലി നടന്നു .

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍