ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കർക്കടകമാസം മുഴുവൻ ഭക്തർക്ക് രാവിലെ ചുക്ക് കാപ്പിയും ലഘുഭക്ഷണവുo വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണയ്യർ നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. ആയതിലേക്കുള്ള മുഖ്യ സംഭാവന ദീർഘകാലം എങ്കക്കാട് ദേശം പൂരകമ്മിറ്റി സെക്രട്ടറി ആയിരുന്ന ജി.സുകുമാരൻ്റെ മക്കളിൽ നിന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് വി.ശ്രീധരൻ സ്വീകരിച്ചു.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ സി.ജയേഷ് കുമാർ, തുളസി കണ്ണൻ, കെ.ആർ.രമേഷ്, ശശി ഇരുമ്പശ്ശേരി , വി.ആർ.ദിനേഷ് കുമാർ, പി.രാജൻ. പി.സുനിൽകുമാർ, വി.വേലായുധൻ, കമലാകരൻ, രാധാകൃഷ്ണൻ , ശങ്കരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആ ഗസ്റ്റ് 6 ഞായറാഴ്ച ക്ഷേത്രത്തിൽ മഹാഗണപതിഹോമം, ഇല്ലം നിറ, ആനയൂട്ട് എന്നിവയും ആഗസ്റ്റ് 6 മുതൽ 15 വരെ ദേവീ ഭാഗവത നവാഹ യഞ്ജവും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍