എരുമപ്പെട്ടി: പഞ്ചായത്തിലെ ചിറ്റണ്ട പൂങ്ങോട് പ്രദേശത്തുള്ള പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പൂങ്ങോട് വനത്തിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്.
പൂങ്ങോട് ഫാമിൽ ഏകദേശം 200 ഓളം പന്നികളുണ്ട്. ഇവയെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്ന നടപടി ആരംഭിച്ചു.കുറച്ചു ദിവസങ്ങളായി ഫാമിൽ അസ്വഭാവികമായ രീതിയിൽ പന്നികൾ ചത്ത് പോകുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് തൃശൂർ മൃഗ സംരക്ഷണ വകുപ്പിൽ നിന്നും വിദഗ്ധ സംഘമെത്തി നടത്തിയ നിരീക്ഷണങ്ങൾക്കും ശാസ്ത്രീയമായ പരിശോധനകൾക്കും ശേഷമാണ് ദേശീയ ദുരന്തമായി കണക്കാക്കുന്ന ആഫ്രിക്കൻ പന്നി പനിയാണെന്ന് കണ്ടെത്തിയത്.
ജില്ലാ മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർ ഉൾപ്പെടുന്ന എനിമൽ ഡിസീസ് കൺട്രോൾ റാപ്പിഡ് റെസ്പോൺസ് ടീമാണ് പന്നികളെ ദയാവധത്തിന് ഇരയാക്കുന്നത്. കൊന്ന പന്നികളെ പൂർണ്ണമായും അണുനശീകരണം നടത്തി പ്രദേശത്ത് തന്നെ കുഴിയെടുത്ത് സംസ്ക്കരിക്കും. പന്നിപ്പനി മനുഷ്യരിലേക്ക് പകരുകയില്ലെന്നും രോഗം പടരുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍