1198 എടവം 31
അശ്വതി / ഏകാദശി
2023 ജൂൺ 14, ബുധൻ
(ഏകാദശി വ്രതം)
ഇന്ന്;
ലോക രക്തദാന ദിനം !
്്്്്്്്്്്്്്്്്്്്്
[ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം 2004 മുതൽ എല്ലാവർഷവും ജൂൺ 14 ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.]
. International Bath Day !
്്്്്്്്്്്്്്്്്്്്്
* എസ്റ്റോണിയ, ലിത്വേനിയ: ദേശീയ
അനുശോചന ദിനം
* ഫാൽക് ലാൻഡ് ഐലൻഡ് /
കിഴക്കൻ ജോർജിയ / കിഴക്കൻ
സാൻഡ്വിച്ച് ഐലൻഡ്: വിമോചന
ദിനം!
* മലാവി: സ്വാതന്ത്ര്യ ദിനം
* അമേരിക്ക ;
ബാൾട്ടിക് ഫ്രീഡം ഡേ !
പതാക ദിനം (National Flag Day)
National Army Birthday
National Bourbon Day
[The smoothest and most flavorful of all liquors]
National Strawberry Shortcake Day
National Cupcake Day
* ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്്്്്്്
''ഒരുവൻ അപരനെ സ്നേഹിക്കുന്ന,
അപരന്റെ വാക്കുകൾ സംഗീതം പോലെ മധുരമാകുന്ന
ഒരു ജീവിത വ്യവസ്ഥയ്ക്കു
വേണ്ടി പൊരുതുവാനാണ് താൻ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല,
സ്നേഹം കൊണ്ട് മാത്രമാണ് താൻ
ആയുധം ഏന്തുന്നതെന്ന്"
''ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ
ശബ്ദമുയർത്തുന്നവനാനെങ്കിൽ
എന്റെ സഖാവാണ്''
. ''വിള നൽകുന്ന വയലുകൾ വിശപ്പാണ്
നൽകുന്നതെങ്കിൽ
കലപ്പയേന്തുന്ന കൈകൾ
തോക്കെന്തേണ്ടിവരും''
''സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന
ജനങ്ങൾക്ക് മുന്നിലുള്ള ഒരേയൊരു
മാർഗം സായുധ വിപ്ലവം മാത്രമാണെന്ന്
ഞാൻ വിശ്വസിക്കുന്നു.''
. - ചെഗുവേര
. [ ഇന്ന് ചെഗുവേരയുടെ ജന്മദിനം]
. . **********************
കേരളത്തിലെ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മലമ്പുഴ മണ്ഡലത്തിൽ നിന്ന് നാലു തവണ (1987, 1991, 1996) കേരള നിയമസഭയിലോട്ട് വിജയിക്കുകയും മൂന്നാമത്തെ ഇ. കെ നായനാർ മന്ത്രിസഭയിൽ
കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ ഇ.കെ നയനാർ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്ന ടി.ശിവദാസമേനോൻ (1932)ന്റേയും,
2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം, 2003, 2004, 2007, 2008, 2010, 2012 എന്നീ വര്‍ഷങ്ങളിലെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം, 2005ല്‍ കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും തുടങ്ങി നിരവധി നിരവധി അംഗീകാരങ്ങളാൽ പുരസ്കൃതനായ പ്രശസ്ത സംഗീത സംവിധായകനും ഗായകനും ഒപ്പം സംഗീത റിയാലിറ്റി പരിപാടികളില്‍ വിധികര്‍ത്താവായും അവതാരകനായും പ്രവർത്തിക്കുന്ന എം. ജയചന്ദ്രന്റേയും (1971 )
ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയും അനുപം ഖേറിന്റെ പത്നിയുമായ കിരൺ ഖേറിന്റെയും (1955),
മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ സ്ഥാപക നേതാവായ രാജ് താക്കറെയുടെയും (1968),
ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും, മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപിന്റെയും(1946),
24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടി, ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റെഫി ഗ്രാഫിൻ്റെയും (1969),
തെലങ്കാനയിൽ ചന്ദ്രയാൻഗുട്ടയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട. എംഐഎം പാർട്ടിയുടെ നിയമസഭ കക്ഷി നേതാവും, വിവാദ പ്രസംഗകനുമായ അക്ബറുദീൻ ഉവൈസിയുടെയും (1970) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ്
2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും വിദേശിക്ക് അവയവം ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് കോടതി സമൻസ് അയച്ചു.
***നീറ്റ് യുജി 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് രണ്ടുപേര്‍ക്ക്
ദേശീയ തലത്തില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നു. തമിഴ്നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും ആന്ധ്രയില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ആദ്യ സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 99.99 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം യോഗ്യത നേടിയത്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെ.
ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic in -ല്‍ പരീക്ഷാഫലം അറിയാം. രാജ്യത്തെ 499 നഗരങ്ങളില്‍ 4097 സെന്ററുകളിലായി 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്
***അരിക്കൊമ്പന്‍ സെയ്ഫ് സോണില്‍;
ചെന്നൈ: കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊതയാര്‍ വനമേഖലയില്‍ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടര്‍മാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പ്രാദേശികം
***************
***കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് ലോകബാങ്ക് തയ്യാര്‍
ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാഷിങ്ടണിൽ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു. നിലവിൽ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി.
***മാധ്യമപ്രവര്‍ത്തകര്‍ ഭീഷണിയില്‍; താങ്കള്‍ ഇപ്പറഞ്ഞത് കേരളത്തില്‍ ബാധമാകുമോ, യെച്ചൂരിയോട് സതീശന്‍
മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിലും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നതിലും ആശങ്ക പങ്കുവെച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം കേരളത്തില്‍ ബാധകമാകുമോ വി.ഡി.സതീശന്‍.
ട്വിറ്ററില്‍ തന്നെയായിരുന്നു യെച്ചൂരിയോട് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
***തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് പുറത്തുചാടി. പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് പുറത്തു ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. കുരങ്ങിനെ പിടികൂടുന്നതിനായി മൃഗശാല ജീവനക്കാരുടെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ പരിശോധന തുടരുന്നു
***മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും; മോൻസൻ മാവുങ്കൽ
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് തന്റെ കേസുമായി യാതൊരു ബന്ധവുമില്ലെന്നു പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ വരുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം.
***ബിപോർജോയ് ചുഴലിക്കാറ്റ്; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ബിപോർജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
***ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി
സ്‌പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്നാണ് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവനയില്‍ പറയുന്നത്. 2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഇവർ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
*** പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ലീഗ് നേതാവ് അറസ്റ്റില്‍
മുളിയാര്‍ പഞ്ചായത്ത് അംഗം പൊവ്വലിലെ എസ്.എം.മുഹമ്മദ് കുഞ്ഞി(58)യാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സിഐ എ.അനില്‍ കുമാറിനു മുന്‍പില്‍ കീഴടങ്ങിയത്.മയക്കു മരുന്നു നല്‍കി തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന 16 കാരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്
***കോൺഗ്രസ് ബ്ലോക്ക് പുനസംഘടനാ വാർത്തകളിൽ പ്രവർത്തകരുടെ ഹൃദയത്തിന് മുറിവേറ്റു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.
കാസർകോട് ചാനലുകളോട് പ്രതികരിക്കുകയായിരുന്നു ഉണ്ണിത്താൻ.
പരാതി തീർക്കാനുള്ള വേദി കോൺഗ്രസിനകത്തുണ്ട്. അതുപയോഗിക്കണം. വിവാദം തെരുവിൽ കൊണ്ടുവരുന്നത് ശരിയല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. ഇപ്പോൾ വിഴുപ്പലക്കാനുള്ള സമയമല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
ദേശീയം
***********
***തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്ത് ഇഡി; നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി ആശുപത്രിയില്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തില്‍ ബാലാജിടെ ഓഫീസിലും തുടര്‍ന്ന് വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ അറസ്‌റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലര്‍ച്ചെ 2:30ക്കാണ്. ഇന്ന് പുലര്‍ച്ചെ അറസ്‌റ് ചെയ്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ സെന്തില്‍ ബാലാജിക്ക് ബോധം ഉണ്ടായിരുന്നില്ല എന്നും അറസ്റ്റിന്റെ കാരണം അറിയിച്ചിട്ടില്ല എന്നും ആരോപിച്ച് ഡിഎംകെയുടെ രാജ്യസഭാ എംപി എന്‍ആര്‍ ഇളങ്കോ രംഗത്തെത്തി.
***പണം നൽകിയാൽ ജോലി; സ്വീപ്പർക്ക് 4 ലക്ഷം, ക്ലർക്കിന് 5 ലക്ഷം: ബംഗാളിലെ ജോലിതട്ടിപ്പ് കയ്യോടെ പിടിച്ച് ഇ.ഡി
പശ്ചിമബംഗാളിൽ പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘത്തെ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡുകൾ നടത്തുന്നതിനിടെയാണ് ഇത്തരമൊരു തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ‘ക്യാഷ് ഫോർ ജോബ്സ്’ റാക്കറ്റുമായി ബന്ധപ്പെട്ട ഡിജിറ്റൽ, പേപ്പർ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി വിഭാഗങ്ങളിലെ ലേബർ, സ്വീപ്പർ, പ്യൂൺ, ആംബുലൻസ് അറ്റൻഡർ, ഡ്രൈവർ, ആശാരി, സാനിറ്ററി അസിസ്റ്റന്റ്, ഡമ്പർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് 4 ലക്ഷം രൂപയും ക്ലർക്ക്, അധ്യാപകർ, (മുനിസിപ്പാലിറ്റിക്കു കീഴിലുള്ള സ്കൂളുകളിൽ) അസിസ്റ്റന്റ് കാഷ്യർ എന്നീ തസ്തികകളിലേക്ക് 5 ലക്ഷം രൂപയും സബ് അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് ആറ് ലക്ഷം രൂപയുമാണ് ഇടപാടുകാർ വാങ്ങിയിരുന്നത്.
***ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലക്കെതിരായ കേസിൽ കേരള സർക്കാരിനെതിരെ എഡിറ്റേ്സ് ഗില്‍ഡ്, സ്മൃതി ഇറാനിയുടെ ഭീഷണിപ്പെടുത്തലിനും വിമർശനം
അഖില നന്ദകുമാറിനെതിരായ കേസിനെ അപലപിച്ച എഡിറ്റേ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കേസ് എടുത്ത നടപടി അതീവ ആശങ്കജനകമാണെന്ന് ചൂണ്ടികാട്ടുകയും കേരള സർക്കാർ അടിയന്തരമായി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ കേസെടുക്കന്നതും ചോദ്യം ചെയ്യുന്നതും അതീവ ആശങ്കജനകമാണെന്നും എഡിറ്റേ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു
***രാജസ്ഥാനിൽ ഗെലോട്ട്- പൈലറ്റ് വാക്ക്‌പോര് തുടരുന്നു
രാജസ്ഥാനിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായുള്ള വാക്ക്‌പോര് തുടരുന്നു. ഗെലോട്ടിന്റെ നേതാവ് സോണിയാ ഗാന്ധിയല്ലെന്നും ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യയാണെന്നുമുള്ള പൈലറ്റിന്റെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തുവന്നു. വസുന്ധരരാജെ സർക്കാരിന്റെ അഴിമതികൾ ഗെലോട്ട് മൂടിവെയ്‌ക്കുന്നുവെന്ന ആക്ഷേപമാണ് സച്ചിൻ പൈലറ്റ് ഉയർത്തുന്നത്.
***ബ്രിജ്‌ഭൂഷന്റെ ലൈംഗികാതിക്രമം; വിദേശ ഗുസ്‌തി ഫെഡറേഷനുകളോട് സിസിടിവി ദൃശ്യം ആവശ്യപ്പെട്ടു
ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെതിരായ ഗുസ്‌തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയിൽ അഞ്ചു വിദേശ ഗുസ്‌തി ഫെഡറേഷനുകളോട് സിസിടിവി ദൃശ്യമടക്കം ആവശ്യപ്പെട്ട് ഡൽഹി പൊലീസ്. ഇന്തോനേഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസാക്കിസ്ഥാൻ ഡെഫറേഷനുകളോടാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. ടൂർണമെന്റുകളിലെ ദൃശ്യങ്ങൾക്ക് പുറമേ താരങ്ങൾ താമസിച്ച ഹോട്ടലുകളിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. പൊലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ വിദേശ ടൂർണമെന്റുകൾക്കിടയിലും ബ്രിജ്‌ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിജ്‌ഭൂഷണിന്റെ സാന്നിധ്യം ഇവിടങ്ങളിൽ തെളിഞ്ഞാൽ ബിജെപി എംപിക്ക് കുരുക്കുമുറുകും.
അന്തർദേശീയം
*******************
***മോദിയുടെ യു.എസ് സന്ദർശ്ശനം വിരുന്നൊരുക്കാൻ ബൈഡൻ
ഈ മാസം അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക അത്താഴ വിരുന്നൊരുക്കാൻ പ്രസിഡന്റ് ജോ ബൈഡൻ. ജൂൺ 21ന് മോദിക്ക് സ്‌പെഷ്യൽ വിരുന്ന് നൽകാനാണ് ബൈഡൻ ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അന്ന് മോദിയും ബൈഡനും ഒന്നിച്ചിരുന്ന് കുശലം പറഞ്ഞ് ഭക്ഷണം കഴിക്കും.
കഴിഞ്ഞ മാസമാണ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും മോദിയെ യു.എസ് സന്ദർശനത്തിന് ക്ഷണിച്ചത്. മോദിയുടെ വരവ് ഗംഭീര പരിപാടിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യു.എസ്.
***വാഷിംഗ്ടൺ ഡിസി ടു ന്യൂയോർക്ക്, അമേരിക്കയിൽ ഭീമൻ ട്രക്കിൽ രാഹുൽ ഗാന്ധിയുടെ 190 കിലോമീറ്റർ സവാരി
അമേരിക്കന്‍ സന്ദർശനത്തിനിടെയുള്ള ട്രക്ക് സവാരിയുടെ വീഡിയോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വാഷിംഗ്ടണ്‍ ഡി സിയിൽ നിന്ന് ന്യൂയോര്‍ക്കിലേക്കാണ് രാഹുൽ ട്രക്ക് സവാരി നടത്തിയത്. 190 കിലോമീറ്റര്‍ നീണ്ട യാത്രയുടെ വിവരങ്ങൾ രാഹുൽ ഗാന്ധി തന്നെയാണ് യൂട്യൂബിലൂടെ പങ്കുവച്ചത്. ട്രക്ക് ഡ്രൈവര്‍ തല്‍ജീന്ദര്‍ സിങ്ങിനൊപ്പമായിരുന്നു ഈ ട്രക്ക് സവാരി. അമേരിക്കയിലെയും ഇന്ത്യയിലെയും ട്രക്ക് ഡ്രൈവർമാരുടെ സാഹചര്യവും മറ്റും വിശദമായി അറിയാൻ യാത്ര ഉപകരിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു
***ജനന നിരക്കിലും വിവാഹങ്ങള്‍ നടക്കുന്നതിലും പിന്നിലേക്ക് ചൈന; കാഴ്ചപ്പാടിനും ജീവിത ചെലവിനും പഴി
ചൈനയിൽ വിവാഹങ്ങൾ കുറഞ്ഞു വരുന്നതായി റിപ്പോർട്ടുകൾ. കുട്ടികളുടെ ജനന നിരക്കിലും കുറവ് വരുന്നുണ്ട്. 2021നേക്കാൾ 10.5 ശതമാനം കുറവ് വിവാഹങ്ങൾ മാത്രമാണ് ചൈനയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും കുറവ് വിവാഹങ്ങളാണ് 2022ല്‍ ചൈനയില്‍ നടന്നിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ വിശദമാക്കുന്നത്. 6.8 ദശലക്ഷം ആളുകളാണ് 2022ല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. 2021ല് ഇത് 7.63 ദശലക്ഷമായിരുന്നു
കായികം
************
***പാരിസ് വിളിക്കുന്നു ; എം ശ്രീശങ്കർ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു
ശ്രീശങ്കർ എന്ന ശങ്കു ഒരുക്കത്തിലാണ്. ഒപ്പം അച്ഛനുണ്ട്, കൂട്ടുകാരനും പരിശീലകനുമായി. അടുത്തവർഷമാണ് പാരിസ് ഒളിമ്പിക്‌സ്. ടോക്യോ ഒളിമ്പിക്‌സ് നൽകിയത് നല്ല ഓർമകളല്ല. അതെല്ലാം മറന്ന് പുതിയൊരു കുതിപ്പാണ് മനസ്സിൽ. അതിനായി ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പിലാണ്. പാരിസ് ഡയമണ്ട് ലീഗിൽ പങ്കെടുത്ത് വെങ്കലമെഡൽ നേടിയശേഷം പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയ ലോങ്ജമ്പ് താരം എം ശ്രീശങ്കർ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു. മുൻ ട്രിപ്പിൾജമ്പ് താരമായ അച്ഛൻ എസ് മുരളിയും കൂട്ടിനുണ്ട്.
***മെസിയെ ചൈനയിൽ ബെയ്‌ജിങ് വിമാനത്താവളത്തിൽ തടഞ്ഞ് പൊലീസ്
മെസിയുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം.
അർജന്റീന പാസ്‌പോർട്ടിനു പകരം സ്പാനിഷ് പാസ്‌പോർട്ടാണു മെസി കൈവശം സൂക്ഷിച്ചിരുന്നത്. മെസിയുടെ അർജന്റീന പാസ്‌പോർട്ടിലാണ് ചൈനീസ് വീസ നൽകിയിരുന്നത്. അരമണിക്കൂറോളം ചർച്ച നടത്തിയ ശേഷം മെസിയെ വിമാനത്താവളം വിടാൻ അനുവദിക്കുകയായിരുന്നു. ജൂൺ 15ന് ഒസ്‌ട്രേലിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനായാണ് മെസിയും സംഘവും ചൈനയിൽ എത്തിയത്.
വാണിജ്യം
************
***MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി;
മുന്‍നിര ടയര്‍ നിര്‍മാണ കമ്പനിയായ എംആര്‍എഫിന്റെ ഓഹരി വില ഒരു ലക്ഷം രൂപ കടന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു കമ്പനിയുടെ ഓഹരി വില ഒരു ലക്ഷം രൂപ കടക്കുന്നത്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ എംആര്‍എഫ് ഓഹരികള്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 1,00,439 രൂപയിലെത്തി. നേരത്തെ ഫ്യൂച്ചേഴ്‌സ് വിഭാഗത്തില്‍, മെയ് മാസത്തില്‍ ഓഹരി വില ഒരു ലക്ഷം രൂപയില്‍ എത്തിയിരുന്നു.
***തുടർച്ചയായ വീഴ്ചയ്ക്കൊടുവില് വിശ്രമിച്ച് സ്വർണവില; ഒപ്പം മാറ്റമില്ലാതെ വെള്ളിയുടെ വിലയും
ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,320 രൂപയാണ്. ജൂൺ 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. വിപണി വില 5540 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 7 രൂപ കുറഞ്ഞു. വിപണി വില 46593 രൂപയാണ്.
***തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ആഭ്യന്തര-ആഗോള തലങ്ങളിൽ അനുകൂല സാഹചര്യം വന്നെത്തിയതോടെയാണ് ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 418.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,143.16-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 114.65 പോയിന്റ് നേട്ടത്തിൽ 18,716.15- ലാണ് വ്യാപാരം അവസാനിപ്പിച്ചത്
ഇന്നത്തെ സ്മരണ !!!
***********************
പി.കെ. കുഞ്ഞച്ചൻ മ. (1925-1991)
ഇന്ദുചൂഡൻ മ. (1923-1992)
(കെ.കെ നീലകണ്ഠൻ )
കെ.എസ്. കൃഷ്‌ണൻ മ. (1898-1961)
തെലങ്കാന ശകുന്തള മ. (1951-2014),
മാക്സ് വെബർ മ. (1864-1920)
ജെറോം കെ ജെറോം മ. (1859-1927)
ജി കെ ചെസ്റ്റർട്ടൺ മ. (1874-1936)
നീലകണ്ഠ സോമയാജി ജ.(1444-1544)
ആർ. രാഘവ മേനോൻ ജ. ( 1892 -1972)
അരീക്കൽ വർഗ്ഗീസ് ജ. (1938 -1970)
എ. വിൻസെന്റ് ജ. ( 1928 -2015)
കെ ആസിഫ് ജ. ( 1922-1971)
ചാൾസ് കൂളോം ജ. (1736-1806 )
അൽഷിമർ ജ. (1864-1915)
യസുനാരി കവാബത്ത ജ. (1899-1972)
ചെഗുവേര ജ. (1928 -1967 )
ചരിത്രത്തിൽ ഇന്ന്…
**********************
1777 - നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ ദേശീയ പതാക അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
1822 - ഡിഫറൻസ് എഞ്ചിന്റെ രൂപരേഖ, ചാൾസ് ബാബേജ്, റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ചു.
1872 - കാനഡയിൽ തൊഴിലാളി യൂണിയനുകൾ നിയമവിധേയമാക്കി.
1900 - ഹവായ്, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
1907 - നോർവേയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1938 - ആക്ഷൻ കോമിക്സ്, ആദ്യത്തെ സൂപ്പർമാൻ കോമിക് പുറത്തിറക്കി.
1940 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ സേന പാരീസ് ആക്രമിച്ചു കീഴടക്കി.
1951 - ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ പ്രവർത്തനം ഫിലാഡെൽഫിയായിലെ സെൻസസ് ബ്യൂറോയിൽ പ്രദർശിപ്പിക്കപ്പെട്ടു
1962 - ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.
1967 - ശുക്രപര്യവേഷത്തിനായുള്ള മാറിനർ 5 പേടകം വിക്ഷേപിച്ചു.
1967 - ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി.
1982 - ഫോക്ക്‌ലാൻഡ് യുദ്ധത്തിന്റെ അന്ത്യം. അർജന്റീന ബ്രിട്ടീഷ് സേനയോട് നിരുപാധികം കീഴടങ്ങി.
1985 - അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ 847 നമ്പർ വിമാനം ഹിസ്ബുള്ള തീവ്രവാദികൾ റാഞ്ചി.
1999 - താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റു.
2001 - ചൈന, റഷ്യ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഷങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന് രൂപം നൽകി.
2005 - 9.77 സെക്കന്റിൽ നൂറു മീറ്റർ ദൂരം ഓടി, ജമൈക്കയുടെ അസഫ പവൽ പുതിയ ലോകറെക്കോഡ് സ്ഥാപിച്ചു.
2017 - ലണ്ടൻ: നോർത്ത് കെൻസിങ്ടണിലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 72 പേർ മരിക്കുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍