1198 മിഥുനം 1
കാർത്തിക / ത്രയോദശി
2023 ജൂൺ 16, വെള്ളി
ഇന്ന്;
ഓച്ചിറക്കളി (16,17)
തിരുഹൃദയത്തിന്റെ തിരുനാൾ!
ശ്ലീഹ നോമ്പ് ആരംഭം !
അന്തഃരാഷ്ട്ര ആഫ്രിക്കൻ ശിശുദിനം !
***************
[ 1976 ൽ ഈ ദിവസം10000 ത്തോളം കുട്ടികൾ ദക്ഷിണ ആഫ്രിക്കയിൽ സോവെറ്റൊ എന്ന സ്ഥലത്ത് സ്വന്തം ഭാഷയിൽ പഠിക്കാനുള്ള അവകാശവും, വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മക്ക് എതിരെ ജാഥയായി പോകുകയും നൂറുകണക്കിന് കുട്ടികൾ വെടി വൈയ്പ്പിൽ കൊല്ലപ്പെടുകയും ചെയ്തു.
എല്ലാവർഷവും ഈ ദിനം സർക്കാറും സർക്കാരേതര സ്ഥാപനങ്ങളും ആഫ്രിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ന്യൂനതകളും അവയെ മറികടക്കാനുള്ള പദ്ധതികൾക്കും രൂപം കൊടുക്കുന്നു ]
ഗുരു അർജൻ ശഹീദി ദിവസ് !
***********
[നാനക്ശാഹി കലണ്ടർ പ്രകാരം ഇന്ന് അഞ്ചാമത്തെ സിഖ് ഗുരു അർജുൻന്റെ രക്തസാക്ഷി ദിനം ( ശഹീദി ദിവസ് ) ആയി ആചരിക്കുന്നു]
മരം വെട്ടുകാരന് അഭിനന്ദനദിനം !
**************
[Arborist Appreciation Day ; arborists are the people who care for trees and cutting them down when they pose some sort of risk]
ലോക തപസ്സ് ദിനം !
*********
[ World Tapas Day ; ചെറിയ രുചികരമായ സ്പാനിഷ് വിഭവങ്ങൾ, സാധാരണയായി ഒരു ബാറിൽ പാനീയങ്ങൾക്കൊപ്പം വിളമ്പുന്നു.]
* അർജന്റീന : എഞ്ചിനീയേഴ്സ് ഡേ !
* സീഷെൽസ് :ഫാദേഴ്സ് ഡേ !
* സസെക്സ്: സസെക്സ് ഡേ !
* ദക്ഷിണ ആഫ്രിക്ക: യുവത ദിനം !
* USA ;
National Take Back the Lunch Break Day
Ugliest Dog Day
Fresh Veggies Day
National Fudge Day
ഇന്നത്തെ മൊഴിമുത്തുകൾ
. ്്്്്്്്്്്്്്്്്്്്്്
'''ആരോഗ്യസംബന്ധിയായ പുസ്തകങ്ങൾ വായിക്കുമ്പോൾ നല്ല ജാഗ്രത വേണം. ഒരക്ഷരത്തെറ്റു കൊണ്ട് നിങ്ങൾ മരിച്ചുവെന്നു വരും.''
''ധൈര്യമെന്നാൽ ഭയത്തെ പ്രതിരോധിക്കുക എന്നാണ്, ഭയത്തെ വരുതിയിലാക്കുക എന്നാണ്, ഭയമില്ല എന്നല്ല.''
. - മാർക്ക് ട്വൈൻ
*********
ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ, അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ, ഒപ്പം നിലമ്പൂർ കോവിലകത്തെ അംഗവും കൂടിയായ ടി.എൻ. കൃഷ്ണചന്ദ്രന്റേയും (1960),
ആഷിഖ് അബു സംവിധാനം ചെയ്ത 'ഡാ തടിയാ' എന്ന ചിത്രത്തിലൂടെ സിനിമരംഗത്ത് എത്തുകയും പിന്നീട് കടല്‍ കടന്നൊരു മാത്തന്‍കുട്ടി,ക്യാമല്‍ സഫാരി,100 ഡെയ്‌സ് ഓഫ് ലവ്,കാന്താരി, 9 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത ചലച്ചിത്ര അഭിനേതാവും, 500-ൽ പരം വേദികളിൽ ഡി ജെ അവതരിപ്പിച്ചിട്ടുമുള്ള
ഡി ജെ ശേഖര്‍ മേനോന്‍ (1983)ന്റേയും,
എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഐ ജി , ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ, ഭൂമി മലയാളം, കോളേജ് ഡെയ്സ്, 72 മോഡൽ, വർഷം, ലാവണ്ടർ തുടങ്ങിയ ചിത്രങളിലും അഭിനയിച്ചിട്ടുള്ള, ഒപ്പം മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലെ അവതാരകൻ കൂടിയായ ഗോവിന്ദ് പദ്മസൂര്യയുടേയും(1987),
2006ല്‍ പുറത്തിറങ്ങിയ 'ഫോട്ടോ' എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കുറിക്കുകയും തുടര്‍ന്ന് അങ്ങോടി തെരു, എങ്ങേയും എപ്പോതും എന്നീ തമിഴ് ചിത്രങ്ങളിലും പയ്യന്‍സ്, റോസാപ്പൂ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ച പ്രശസ്ത തെന്നിന്ത്യന്‍ നടി അഞ്ജലിയുടേയും (1986),
വളരെയേറെ ആരാധകർ ഉള്ള ഹിന്ദി സിനിമ നടനും, സാമൂഹിക പ്രവർത്തകനും ഈയിടെ ബി ജെ പിയിൽ ചേരുകയും ചെയ്ത മിഥുൻ ചക്രവർത്തിയുടെയും (1950),
തെലുങ്കുദേശം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും പതിനാറാം ലോക്സഭയിലെ വ്യോമഗതാഗത വകുപ്പ് മന്ത്രിയുമായ അശോക് ഗജപതി രാജുവിന്റെയും(1951) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
* അറബിക്കടലില്‍ രൂപപ്പെട്ട ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ഗുജറാത്ത് തീരംതൊട്ടു.
ജാഗ്രതയിൽ ഗുജറാത്ത് തീരം ; ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
വൈകിട്ട് ആറരയോടെ 50 മുതല്‍ 60 കിലോമീറ്റര്‍ ശക്തിയിലാണ് ബിപര്‍ജോയ് കരയിലെത്തിയത്. ചുഴലിക്കാറ്റിനേത്തുടർന്ന് പലയിടത്തും വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വൈദ്യുതി പോസ്‌റ്റുകൾ പരക്കെ നിലംപൊത്തി. 16 ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ചു. സംസ്ഥാനത്ത് പൊതുഗതാഗതം നിര്‍ത്തിവച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. കച്ച്, ജാംനാനഗര്, മോര്‍ബി തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ശക്തമാണ്.
*ഇഡി കേന്ദ്രത്തിന്റെ വേട്ടയാടൽ ഏജൻസി ; കേസിൽ കുടുങ്ങിയാൽ ജാമ്യം ഏറെക്കുറെ അസാധ്യം
സിബിഐയെയും എൻഐഎയെയും ആദായനികുതിവകുപ്പിനെയുമെല്ലാം കടത്തിവെട്ടി മോദി സർക്കാരിന്റെ പ്രിയവേട്ടയാടൽ ഏജൻസിയായി എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി വേട്ടയാടുന്നവരിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടിനേതാക്കള്‍. 121 രാഷ്ട്രീയനേതാക്കളാണ് ഇഡിയുടെ അന്വേഷണപരിധിയിലുള്ളത്. ഇതിൽ അറസ്റ്റിനും റെയ്‌ഡിനും ചോദ്യം ചെയ്യലിനുമൊക്കെ വിധേയരായ 115 പേരും പ്രതിപക്ഷത്തുള്ളവര്‍. രാഷ്ട്രീയ നേതാക്കൾക്കെതിരായി ചുമത്തിയ കേസുകളിൽ 85 ശതമാനവും പ്രതിപക്ഷത്തുള്ളവര്‍ക്കെതിരെ തന്നെ.
പ്രാദേശികം
*****
*'ലളിത ജീവിതം സിഐടിയു നേതാക്കൾക്കും ബാധകം'; മിനി കൂപ്പർ വിവാദത്തിൽപ്പെട്ട അനിൽ കുമാറിനെ ചുമതലകളിൽ നിന്ന് നീക്കി
കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സി ഐ ടി യു നേതാവ് അനിൽകുമാറിനെ എല്ലാ ചുമതലകളിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ ഇന്നുചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അനിൽകുമാറിന് സി ഐ ടി യു ഭാരവാഹിത്വമാണ് ഉള്ളത്. അതിനാൽ സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കാൻ സി ഐ ടി യുവിന് പാർട്ടി ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകും.
ലളിത ജീവിതം നയിക്കണമെന്ന സിപിഎം നിബന്ധന സി ഐ ടി യു നേതാക്കൾക്കും ബാധകമാണെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് അനിൽകുമാർ.
*കോന്നിയിൽ വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ വെല്ലുവിളിച്ച് സി.പി.എം ലോക്കൽ സെക്രട്ടറി; പിന്നാലെ സ്ഥലംമാറ്റം.
കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയായിരുന്നു സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലന്‍റെ വെല്ലുവിളി. സംഭവത്തിന് പിന്നാലെ എസ് ഐയ്ക്ക് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റവും.
എസ്ഐയും സി പി എം ലോക്കൽ സെക്രട്ടറിയും തമ്മിലുള്ള വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമിതഭാരം കയറ്റിവന്ന ലോറികൾ പരിശോധിക്കുന്നതായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
*ആയുധക്കടത്ത് കേസ്: ടിപി ചന്ദ്രശേഖരന്റെ കൊലയാളി ടികെ രജീഷിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ബിഎംഡബ്ല്യു കാറിൽ തോക്കും ബുള്ളറ്റുകളും കടത്താൻ ശ്രമിച്ച കേസിൽ നീരജ് ജോസഫ് എന്ന മലയാളി പിടിയിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയുധക്കടത്ത് കേസായതിനാൽ ഇതിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കം കർണാടക പൊലീസ് പരിശോധിക്കുന്നുണ്ട്.
*തൃശൂരില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പിതാവിന് പിന്നാലെ മകനും മരിച്ചു
തൃശൂര്‍ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിന്‍, മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്റെ ഭാര്യയും ഭാര്യാപിതാവും ചികിത്സയില്‍ തുടരുകയാണ്. തൃശൂര്‍- വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്ത് ഇന്നലെ പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. ദിശ തെറ്റിക്കയറിയ ഓട്ടോ ടാക്‌സിയും ആംബുലന്‍സും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. അന്തിക്കാട് പുത്തന്‍പീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
*മകളുടെ മുസ്ലിംവിരുദ്ധ പ്രസംഗം വൈറലാക്കി ഡിസിസി സെക്രട്ടറി
മകളുടെ മുസ്ലിംവിരുദ്ധ പ്രസംഗം സമൂഹമാധ്യമത്തിൽ പങ്കുവച്ച് പുലിവാലുപിടിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം. കാഞ്ഞിരപ്പള്ളി രൂപതയിലെ ക്രിസ്‍ത്യൻ യുവജനങ്ങൾക്കിടയിൽ ലൗജിഹാദ് നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ബെന്നിയുടെ മകൾ അലോഖ പറഞ്ഞത്. അലോഖ യൂട്യൂബ് ചാനലിൽ സംസാരിക്കുന്ന വീഡിയോയാണിത്. മകൾ പറഞ്ഞ കാര്യങ്ങൾ ബെന്നിതന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സമൂഹത്തിൽ പേരും പെരുമയുമുള്ള കുടുംബങ്ങളിലെ കുട്ടികളെത്തന്നെ നോട്ടമിട്ട് തട്ടിക്കൊണ്ട് പോകാനാണ് ശ്രമം എന്നാണ് അലോഖ പറഞ്ഞത്.
*വിദേശ കമ്പനികളുടെ വിമാന സർവീസ്; കണ്ണുരിനെ കേന്ദ്രം അവഗണിക്കുന്നു: ഇ പി ജയരാജന്‍
വിദേശ കമ്പനികളുടെ വിമാനങ്ങൾക്ക് കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ കഴിയാത്തത് കേന്ദ്രസർക്കാരിന്റെ അനാസ്ഥകൊണ്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ഹജ്ജ് ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിമാനത്താവളത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ അവഗണന അവസാനിപ്പിക്കാൻ മന്ത്രിസഭാതലത്തിൽ നടപടി സ്വീകരിക്കും
*ഏക സിവിൽകോഡിനെ ഒറ്റക്കെട്ടായി എതിർക്കണം: ഐഎൻഎൽ
രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തെ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.
ഹിന്ദുത്വ അജണ്ടയിലെ മുഖ്യ ഇനമായ ഏക സിവിൽകോഡിനെക്കുറിച്ചുള്ള ചർച്ചക്ക് ലോ കമീഷൻ തുടക്കം കുറിച്ചിരിക്കുന്നത് പൊതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർഗീയ ധ്രുവീകരണത്തിനാണ്. ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിൽ ഏകീകൃത സിവിൽകോഡ് അപ്രായോഗികമാണെന്ന് ലോ കമ്മീഷൻ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചതാണ്. ഹിന്ദുത്വ സങ്കൽപ്പത്തെ അടിച്ചേൽപ്പിക്കാനുള്ള ഏതുനീക്കത്തെയും ഒറ്റക്കെട്ടായി എതിർക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
ദേശീയം
*****
*സവർക്കറും ഹെഡ്ഗേവാറും പുറത്ത്; മതപരിവർത്തന നിരോധന നിയമം പിൻവലിച്ചു; പുതിയ നിയമം കൊണ്ടുവരുമെന്ന് കർണാടക സർക്കാർ
ബംഗളുരു: കർണാടകത്തിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന നിർണായക ബില്ലുകൾ പിൻവലിക്കുകയാണ് പുതിയതായി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മതപരിവർത്തന നിരോധന നിയമം. ബിജെപി സർക്കാർ കൊണ്ടുവന്ന ഈ നിയമം പിൻവലിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്.
കൂടാതെ ബിജെപി സർക്കാരിന്റെ കാലത്ത് സ്കൂൾ പാഠപുസ്തകങ്ങളിൽ പുതിയതായി ചേർത്ത പാഠഭാഗങ്ങൾ പിൻവലിക്കാനും സിദ്ധരാമയ്യ മന്ത്രിസഭ തീരുമാനിച്ചു. സ്കൂളിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന നിർദേശവും പുതിയ സർക്കാർ നടപ്പാക്കും.
*സെന്തിലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ; ഇഡിയുടെ വാദം ഹൈക്കോടതി തള്ളി
ഇഡി അറസ്റ്റുചെയ്ത തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സെന്തിൽ ബാലാജിയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഇതേ തുടർന്ന് ചൈന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റി. മന്ത്രിയുടെ ആരോഗ്യം സംബന്ധിച്ച് സർക്കാർ ആശുപത്രിയിലെ റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്ന ഇഡി വാദം ഡിവിഷന്‍ബെഞ്ച് പരിഗണിച്ചില്ല. ഇഡി കസ്റ്റഡിയില്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിലിന് ഹൃദയധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ടെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടർമാരുടെ നിർദേശം
*ബ്രിജ്‌ഭൂഷണിനെ രക്ഷിച്ച് ഡൽഹി പൊലീസ് , സമർപ്പിച്ചത് ദുർബല കുറ്റപത്രം
പ്രായപൂർത്തിയാകാത്ത ഗുസ്തി താരമടക്കം ഏഴുപേരെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരെ ദുർബല കുറ്റപത്രവുമായി ഡൽഹി പൊലീസ്. പ്രായപൂർത്തിയായ ആറുതാരങ്ങളുടെ പരാതിയിൽ റോസ് അവന്യൂ കോടതിയിൽ 1082 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത താരത്തിന്റെ പോക്‌സോ പരാതിയിൽ തെളിവില്ലെന്നും അതിനാൽ വകുപ്പ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്യാലക്കോടതിയിൽ 552 പേജുള്ള അപേക്ഷയും നൽകി. ഇതോടെ കേസ് ദുർബലപ്പെടുത്താനുള്ള ഇടപെടലാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് നടത്തുന്നതെന്ന് തെളിഞ്ഞു.
അന്തർദേശീയം
*******
*മുഖ്യമന്ത്രി പിണറായി വിജയനും ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച; വിവിധ മേഖലകളിൽ കേരളവുമായി സഹകരിക്കാമെന്ന് ക്യൂബ
ഹവാന: തന്ത്രപ്രധാന മേഖലകളിൽ കേരളവും ക്യൂബയും സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി. കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ സർവകലാശാലകൾ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികളും ഉൾപ്പെടെ കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബൻ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും പ്രസിഡൻറ് പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന അടുത്ത അവസരത്തിൽ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു
*ജീവത്യാഗം ചെയ്യേണ്ടി വന്ന യുഎൻ സമാധാന സേനാംഗങ്ങള്‍ക്കായി സ്മാരകം: ഇന്ത്യയുടെ പ്രമേയത്തിന് യുഎന്‍ അംഗീകാരം
ഇന്ത്യയുടെ പ്രമേയം അംഗീകരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഐക്യരാഷ്ട്ര സഭയെ തങ്ങളുടെ നന്ദി അറിയിച്ചു.
”വീരമൃതു വരിച്ച യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായി പുതിയ സ്മാരകം സ്ഥാപിക്കാന്‍ ഇന്ത്യ കൊണ്ടു വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകാരം നൽകിയതിൽ സന്തോഷമുണ്ട്. പ്രമേയത്തിന് 190 രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 190 രാജ്യങ്ങളുടെ പിന്തുണയോടെയാണ് യുഎൻ പ്രമേയം പാസാക്കിയത്.
കായികം
****
*ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ്: ലെബനോനെതിരെ ഇന്ത്യക്ക് സമനില;
കലിംഗ: ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളില്‍ ഫൈനലുറപ്പിച്ച ഇന്ത്യന്‍ ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലെബനോനെതിരെ ഗോള്‍രഹിത സമനില വഴങ്ങി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ലെബനോനെ നേരിടാന്‍ ഇറങ്ങിയ നീലപ്പടയ്‌ക്ക് സുവര്‍ണാവസരങ്ങള്‍ വീണുകിട്ടിയെങ്കിലും വല കുലുക്കാനായില്ല. ഗോളെന്ന് ഉറച്ച് മൂന്ന് അവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയപ്പോള്‍ ലെബനോന് കാര്യമായ മുന്നേറ്റം സൃഷ്‌ടിക്കാനായില്ല. ഇരു ടീമിനും ഓരോ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ മാത്രമേ സ്വന്തമാക്കാനായുള്ളൂ. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങിയത്
വാണിജ്യം
****
*രണ്ട് മാസത്തിനിടെ ആദ്യമായി 44,000 ത്തിന് താഴേക്ക്; കുത്തനെ കുറഞ്ഞ് സ്വർണവില
ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ്. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. മിനിഞ്ഞാന്ന് 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെയും 280 രൂപ ഇടിഞ്ഞു. ഇതോടെ സ്വർണവില രണ്ട് മാസത്തിന് ശേഷം ആദ്യമായി 44,000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,760 രൂപയാണ്. ഏപ്രിൽ 3 നാണ് ഇതിനു മുൻപ് വില 44,000 ത്തിന് താഴെ എത്തിയിരുന്നത്.
*നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഗോള വിപണിയിൽ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും, ഓഹരികൾ ഇടിയുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 310.88 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,917.63-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 67.80 പോയിന്റ് നഷ്ടത്തിൽ 18,688.10-ലാണ് വ്യാപാരം അവസാനിപ്പിച്ചത്
ഇന്നത്തെ സ്മരണ !!!
*********
സുകുമാരൻ മ. (1948-1997)
മുൻഷി പരമുപിള്ള മ. (1894-1962)
ബി.എം.സി.നായർ മ. (1941-2018)
(ബി.മോഹനചന്ദ്രൻ)
പി.ജി. വിശ്വംഭരൻ മ. (1947-2010)
വി കെ ഗോപിനാഥൻ മ. (1930-2001)
എ ശാന്തകുമാർ മ. (1925-2021)
ഗായത്രി കൃഷ്ണൻ മ. (1934-2019)
ചിത്തരഞ്ജൻ ദാസ് മ. (1870-1925)
പ്രഫുല്ല ചന്ദ്ര റായ് മ.(1861-1944)
ചാൾസ് കോറിയ മ. (1930 - 2015)
മാർഗരറ്റ് ബോണ്ട്‌ഫീൽഡ് മ. (1873-1953)
ഇ. ബാലാനന്ദൻ ജ. (1924- 2009)
ബാലൻ പണ്ഡിറ്റ് ജ. (1926-2013)
പി.കെ. അഹ്മദലി മദനി ജ. (1935-2013)
സുകോമൾ സെൻ ജ. ( 1934-2017)
എഡ്വേഡ് ഡേവി ജ. (1806 -1885 )
ജെറോനിമോ ജ. (1829 -1909)
അബ്രാമ് ഡെബോറിന് ജ. (1881-1963 )
റ്റുപാക് അമാറു ഷക്കൂർ ജ. (1971-1996)
ചരിത്രത്തിൽ ഇന്ന്…
*********
1891 - ജോൺ ആബോട്ട് കാനഡയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.
1903 - ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിതമായി.
1940 - ലിത്വാനിയയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.
1963 - വാലന്റീന തെരഷ്കോവ ബഹിരാകാശത്തെത്തുന്ന ആദ്യ വനിതയായി.
1969 - മലപ്പുറം ജില്ല രൂപീകരണം.
1977 - ഓറക്കിൾ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു.
1999 - മൗറിസ് ഗ്രീൻ 100 മീറ്റർ 9.79 സെക്കന്റ് കൊണ്ട് ഓടി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
2012 - യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിന്റെ റോബോട്ടിക് ബോയിംഗ് X-37B ബഹിരാകാശ വിമാനം 469 ദിവസത്തെ ഭ്രമണപഥ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങി .
2013 - ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിനെ കേന്ദ്രീകരിച്ച് ഒരു മൾട്ടി-ദിവസത്തെ മേഘവിസ്ഫോടനം , വിനാശകരമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി, 2004 ലെ സുനാമിക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറി.
2015 - അമേരിക്കൻ വ്യവസായി ഡൊണാൾഡ് ട്രംപ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള തന്റെ പ്രചാരണം പ്രഖ്യാപിച്ചു .
2016 - ചൈനയിലെ മെയിൻലാൻഡിലെ ആദ്യത്തെ ഡിസ്നി പാർക്കായ ഷാങ്ഹായ് ഡിസ്നിലാൻഡ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു.
2019 - 2019-20 ഹോങ്കോംഗ് പ്രതിഷേധത്തിൽ 2,000,000-ത്തിലധികം ആളുകൾ പങ്കെടുക്കുന്നു , ഇത് ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണ്.
0 അഭിപ്രായങ്ങള്‍