1198 എടവം 25
തിരുവോണം / ചതുർത്ഥി
2023 ജൂൺ 8, വ്യാഴം
മകയിരം ഞാറ്റുവേല ആരംഭം !
പരിശുദ്ധ കുർബാനയുടെ തിരുനാൾ !
ഇന്ന്;
. ലോക റെഡ് ക്രോസ്സ് ദിനം!
. ******************************
[ മനുഷ്യത്വമുള്ളവരായിരിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക റെഡ് ക്രോസ് ദിനപ്രമേയം.]
. ദേശീയ കാർഷിക തൊഴിലാളിദിനം !
. **************************************
. [National Farm Workers Day]
. മസ്തിഷ്ക ട്യൂമർ ദിനം !
. **************************
[ World Brain Tumour Day! ]
ലോക സമുദ്ര ദിനം !
. ***********************
[ World Oceans Day ! ]
*ഇല്ലിനോയ്സ്: പ്രണവ് ശിവകുമാർ ഡേ !
*******************************************
[2013 ൽ ഇന്റർനാഷണൽ സ്പെൽ ബീയിൽ രണ്ടാമതും, ഇല്ലിനോയ്സ് സ്റ്റേറ്റ് ജ്യോഗ്രഫി ബീ യിൽ രണ്ടാമതും, സീമൻസ് കോംപറ്റീഷൻ നാഷണൽ സെമി ഫൈനലിലും, ഗൂഗിളിന്റെ ശാസ്ത്രമേളയിൽ രണ്ടു തവണ ഫൈനലിലുമെത്തിയ ഒരേയൊരു കുട്ടിയും ആയ പ്രണവ് ശിവകുമാറിനെ ആദരിച്ചുകൊണ്ട് ഗവർണർ പാറ്റ് ക്വിൻ 2014 മുതൽ ഈ ദിനം ആചരിക്കാൻ തീരുമാനിച്ചു. ]
* ദേശീയ കാർഷിക തൊഴിലാളി ദിനം !
* ദേശീയ 'നല്ല സുഹൃത്ത്' ദിനം !
* നോർഫോക് ഐലൻഡ്: ബൗണ്ടി ഡേ !
* പെറു: എഞ്ചിനീയേഴ്സ് ഡേ !!
* USA;
National Best Friends Day !
National Jerky Day !
National Name Your Poison Day !
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്
''സ്നേഹിപ്പു നിന്നെ ഞാനെന്തിനെന്നില്ലാതെ
നേരമോർക്കാതെയും വേരുതേടാതെയും
ആത്മസങ്കീർണ്ണതയ്ക്കക്കരെച്ചെന്നെത്തി
ഞാനെന്ന ഭാവത്തിനപ്പുറം നിന്നിതാ
സ്നേഹിപ്പു നിന്നെഞാൻ സ്നേഹിപ്പു നിന്നെഞാൻ
സ്നേഹിപ്പുനിന്നെ ഞാൻ നേർക്കുനേരേ സഖീ
എന്തിന്നുനീട്ടണം,സ്നേഹിപ്പുനിന്നെ ഞാൻ
സ്നേഹിക്കയല്ലാതെയൊന്നിനും വയ്യാതെ.''
. [ -പാബ്ലോ നെരൂദ ]
*************************
കവിയും, ഗാനരചയിതാവും, സാംസ്കാരിക പ്രവർത്തകനുമായ പാക്കണ്ടത്തിൽ കുഞ്ഞുപ്പിള്ള ഗോപി എന്ന പി.കെ ഗോപിയുടെയും (1949),
പ്രശസ്ത ചലച്ചിത്ര നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റേയും (ഗായത്രി മോഹൻദാസ് -1981)
മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന പിന്നണി ഗായകനും സംഗീത സംവിധായകനുമായ നജിം അര്‍ഷാദിന്റേയും (1986)
മലയാള ചലച്ചിത്ര നടിയും മോഡലും ടെലിവിഷന്‍ അവതാരികയുമായ മൃദുല മുരളിയുടേയും(1990),
പതിനാറാം വയസ്സിൽ രാജ് കപൂറിന്റെ ബോബി എന്ന സിനിമയിൽ അഭിനയിച്ച് പ്രസിദ്ധയായ ഹിന്ദി സിനിമ നടിയും കുറച്ചു വർഷങ്ങൾക്കു മുൻപ് ദിവംഗതനായ സുപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെ ഭാര്യയുമായ ഡിംപിൾ കപാടിയയുടെയും (1957),
ഹിന്ദി സിനിമ അഭിനേത്രിയും മുൻ മോഡലുമായ ശിൽപ്പാ ഷെട്ടിയുടെയും (1975) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്ന ഗീതാഞ്ജലി അയ്യര്‍(71) അന്തരിച്ചു.
ദൂരദര്‍ശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ അവതാരകരില്‍ മുൻ നിരക്കാരിയായിരുന്ന ഗീതാഞ്ജലി
മൂന്ന് പതിറ്റാണ്ടോളം ദൂരദര്‍ശന്‍റെ ഭാഗമായിരുന്നു. ദേശീയ മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ 1971-ലാണ് ദൂരദര്‍ശനില്‍ ചേരുന്നത്. ഒരു കാലത്ത് സിനിമാ താരങ്ങളേക്കാളേറെ ആരാധകരുള്ള മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗീതാഞ്ജലി അയ്യര്‍ മികച്ച വാര്‍ത്ത അവതാരകയ്ക്കുള്ള പുരസ്‌കാരം 4 തവണ നേടിയിട്ടുണ്ട്
***ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം; ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി.
***പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചു വിടും.
റവന്യു ജോയിന്റ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രി അംഗീകരിച്ചു. വില്ലേജ് ഓഫീസര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വില്ലേജ് ഓഫീസര്‍ സജിത് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും വില്ലേജ് തല ജനകീയ സമിതി ചേരുന്നതില്‍ വീഴ്ച്ച ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മുറിയില്‍ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്. പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, പടക്കങ്ങള്‍, കെട്ടുക്കണക്കിന് പേനകള്‍ എന്നിവയും കണ്ടെത്തിയിരുന്നു.
പ്രാദേശികം
***************
***സംസ്ഥാനത്തെ സ്‌കൂൾ ദിനങ്ങളിൽ വീണ്ടും മാറ്റം; പ്രവർത്തിദിനം 205 ആക്കി;വേനലവധിയും പഴയതു പോലെ.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 01 മുതൽ 05 വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങൾക്ക് മാറ്റമില്ല. യോഗത്തിൽ അധ്യാപക സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് 210 സ്കൂൾ പഠന ദിവസങ്ങൾ എന്നത് 205 പഠനദിവസങ്ങൾ എന്നാക്കി നിജപ്പെടുത്തിയത്.
***പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണി; പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രിക്ക് പരാതി നൽകി
പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ചിത്രം പോപ്പുർ ഫ്രണ്ട് നേതാക്കൾക്കൊപ്പം ചേർത്തുവെച്ച് പ്രചരിപ്പിച്ചതോടെയാണ് ഭീഷണി വന്നതെന്ന് നിസാർ പരാതിയിൽ പറയുന്നു.
*** വ്യാജരേഖയിൽ ജോലി നേടിയ കെ. വിദ്യയുടെ റിസർച്ച് ഗൈഡ് പിന്മാറി
ക്രിമിനൽ കുറ്റം ചെയ്ത കുട്ടിയുടെ ഗെെഡായിരിക്കാൻ താൽപര്യമില്ലെന്നും വിദ്യയെക്കുറിച്ച് അന്വേഷണം നടത്തണം എന്നും കാലടി സർവകലാശാലയിലെ വിദ്യ കെ യുടെ റിസർച്ച് ഗെെഡായ ഡോ. ബിച്ചു എക്സ് മലയിൽ ആവശ്യപ്പെട്ടു. കാലടി സർവകലാശാല വി സിയ്ക്ക് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. മൂല്യ ബോധമില്ലാത്ത പ്രവണത കണ്ടു നിൽക്കാനാവില്ല എന്നും ബിച്ചു ന്യൂസ് 18 നോട് പറഞ്ഞു.
***മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു
മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത ആണ് കൊല്ലപ്പെട്ടത്. പിതാവ് ശ്രീമഹേഷ് ആണ് മകളെ കൊലപ്പെടുത്തിയത്. കുടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
***ഐപിഎസ് തലപ്പത്ത് മാറ്റം; മായ വിശ്വനാഥ് പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി
ഐപിഎസ് തലപ്പത്ത് മാറ്റം. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പാലക്കാട് എസ് പി മായ വിശ്വനാഥാകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട് എസ്‌പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗിനാണ് വയനാടിന്റെ ചുമതല.
***നെല്ല്‌സംഭരണം: തടസ്സം നീങ്ങി; കർഷകർക്ക് 155 കോടി വിതരണം ചെയ്‌തു
നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് തുക നൽകുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയെന്ന് സപ്ലൈകോ. ബുധനാഴ്‌ച വൈകിട്ട് വരെ 155 കോടി നൽകി. നെല്ലിന്റെ വില കർഷകർക്ക് നൽകാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് സർക്കാർ ഇടപെടലുകളിലൂടെ 700 കോടി രൂപ പിആർഎസ് (നെല്ലെടുപ്പ് രശീത്) വായ്‌പയായി എസ്ബിഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി ബാങ്കുകളുമായി സപ്ലൈകോ ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്‌തു.
ദേശീയം
***********
***നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ഭര്‍ത്താവ് ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച യുവതിയ്‌ക്കെതിരെ കേസ്.
കട്ടക്ക് സ്വദേശിനിയായ ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.
ഗുസ്തിതാരങ്ങള്‍ക്ക് മൂന്ന് ഉറപ്പുകൾ
താരങ്ങള്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി.യുടെ എം.പി.യുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെപേരില്‍ നല്‍കിയ ലൈംഗികാതിക്രമപരാതികളില്‍ ഈ മാസം 15-നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുമെന്ന് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കി.
ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഈ മാസം 30-നുള്ളില്‍ പൂര്‍ത്തിയാക്കും. ഗുസ്തിതാരങ്ങളുമായി ബുധനാഴ് ആറുമണിക്കൂറോളംനീണ്ട ചര്‍ച്ചയില്‍ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ ഉറപ്പുകള്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് സമരപരിപാടികള്‍ 15 വരെ നിര്‍ത്തിവെക്കുമെന്ന് ഗുസ്തിതാരങ്ങള്‍ പ്രഖ്യാപിച്ചു.
പ്രതിഷേധങ്ങള്‍ക്കിടെ താരങ്ങളുടെപേരില്‍ എടുത്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
***മദ്ധ്യപ്രദേശിൽ തീവ്ര ഹിന്ദുത്വ സംഘടനയായ 'ബജ്റങ് സേന' കോൺഗ്രസിൽ ലയിച്ചു.
ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ എത്തിയ മുൻമന്ത്രി ദീപക് ജോഷിയുമായി ബജറംഗ് സേനാ നേതാക്കൾക്ക് അടുപ്പമുണ്ടെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കമൽനാഥിന്റെ സാന്നിദ്ധ്യത്തിലാണ് ലയനം. ഇനിമുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെയും ആശയങ്ങൾ ഏറ്റെടുക്കുകയാണെന്ന് ബജ്റങ് സേന ദേശീയ പ്രസിഡന്റ് രൺവീർ പട്ടേരിയ പ്രഖ്യാപിച്ചു. ചടങ്ങിൽ കമൽ നാഥിന് ബജ്രംഗ് സേന പ്രവർത്തകർ അധികാര ദണ്ഡും പ്രത്യേക ഉപഹാരങ്ങളും കൈമാറി. ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു ലയനപ്രഖ്യാപനം.
***പട്ടിയിറച്ചി വില്പന നിരോധനം നീക്കി നാഗാലാന്‍ഡ് ഹൈക്കോടതി.
ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് നാഗാലാന്‍ഡ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം പഴക്കമുള്ള നിയമം നീക്കിയത്. നിയമപരമായ ഒരു പിന്‍ബലവുമില്ലാതെ സംസ്ഥാന സര്‍ക്കാരിന് പട്ടിയിറച്ചി നിരോധിക്കാനാവില്ലെന്ന് ജസ്റ്റിസ് മാര്‍ലി വാന്‍കുങ് പറഞ്ഞു.
റെസ്റ്ററന്റുകളിലും ചന്തകളിലും പട്ടിയിറച്ചി വില്‍ക്കുന്നതും പട്ടിയിറച്ചി കയറ്റി അയയ്ക്കുന്നതുമൊക്കെ 2020ല്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ പൂര്‍ണമായി നിരോധിച്ചിരുന്നു.
***ഉത്തര്‍പ്രദേശില്‍ കോടതിയില്‍ ഗുണ്ടാനേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു.
ഗുണ്ടാത്തലവന്‍ മുക്തൽ അൻസാരിയുടെ അനുയായിയ സഞ്ജീവ് ജീവയാണ് വെടിയേറ്റ് മരിച്ചത്. ലഖ്‌നൗ സിവില്‍ കോടതിയിൽ അഭിഭാഷക വേഷത്തിലെത്തിയ അക്രമിയാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരു പോലീസുകാരനും പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ലഖ്‌നൗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്തഃദേശീയം
*******************
ഫ്‌ലോറിഡയിൽ 69 വയസുകാരിയെ പറ്റിച്ച് 80,000 ഡോളര്‍ തട്ടിയെടുത്ത കേസില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍.
ഫോണ്‍ തട്ടിപ്പിലൂടെ പണം അപഹരിച്ച കുറ്റത്തിനാണ് ഫ്‌ലോറിഡയില്‍ പാര്‍ത്ഥ് പട്ടേല്‍ (33), ജയറമി കുരുഗുണ്ട്‌ല (25) എന്നീ രണ്ട് ഇന്ത്യന്‍ വംശജര്‍ പിടിയിലായത്.
***ബിരുദദാനത്തിനിടെ വെടിവെപ്പ്; വെർജീനിയയിൽ 2 പേർ മരിച്ചു
വിർജീനിയയിലെ റിച്ച്മണ്ടിൽ ഹ്യൂഗനോട്ട് ഹൈസ്കൂൾ ബിരുദദാന ചടങ്ങിന്റെ സമാപനത്തിനിടെ ഡൗൺ ടൗൺ തിയേറ്ററിന് പുറത്ത് നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അക്രമത്തിൽ പങ്കെടുത്തവരിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റിച്ച്‌മണ്ട് പോലീസ് മേധാവി റിക്ക് എഡ്വേർഡ്‌സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കലാപത്തെതുടർന്നുണ്ടായ ഭയത്തിലും ഉത്‌കണ്ഠയിലും 12 ഓളം പേർ ആശുപത്രിയിലാണെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡിയിലുള്ള 19 കാരനെതിരെ മനഃപൂർവമല്ലാത്ത കൊലപാതകത്തിനുള്ള വകുപ്പുകൾ ചുമത്തുമെന്നും വെടിവെപ്പിൽ ആകെ ഏഴ് പേർക്ക് പരിക്കേറ്റെന്നും പോലീസ് വ്യക്തമാക്കി.
കായികം
************
***ചമീരയ്ക്ക് നാല് വിക്കറ്റ്, അഫ്ഗാന്‍ തരിപ്പണം! തകര്‍പ്പന്‍ ജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക
കൊളംബൊ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 222 ഓവറില്‍ 116ന് പുറത്തായി. നാല് വിക്കറ്റ് നേടിയ ദുഷ്മന്ത ചമീരാണ് അഫ്ഗാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 16 ഓറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പതും നിസ്സങ്ക (51), ദിമുത് കരുണാരത്‌നെ (56) എന്നിവരാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ശ്രീലങ്ക 2-1ന് സ്വന്തമാക്കി.
വാണിജ്യം
************
***വിലയിൽ മാറ്റമില്ലാതെ സ്വർണം;
240 രൂപയാണ് മിനിഞ്ഞാന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44480 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. വിപണി വില 5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ ഉയർന്നു. വില 4610 രൂപയാണ്.
***2023 ൽ ആദ്യമായി നിഫ്റ്റി 18,700 നിലവാരംമറികടന്നു
ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾ കുതിച്ചുയർന്നു. നിഫ്റ്റി 50 സൂചിക 127.40 പോയിന്റുകൾ (0.69%) ഉയർന്ന് 18,726.40 നിലവാരത്തിലെത്തി. 2023 ൽ ആദ്യമായിട്ടാണ് നിഫ്റ്റി 50 സൂചിക 18,700 നിലവാരം മറികടക്കുന്നത്. ബിഎസ്ഇ സെൻസെക്സ് സൂചിക 350.08 പോയിന്റുകൾ (0.56%) ഉയർന്ന് 63,142.16 നിലവാരത്തിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകൾ എല്ലാം ഇന്ന് ലാഭം നേടി.ബാങ്ക് നിഫ്റ്റി സൂചിക 110.75 പോയിന്റുകൾ (0.25%) കയറി 44,275.30 നിലവാരത്തിലെത്തി.
ഇന്നത്തെ സ്മരണ !!!
***********************
പറവൂർ ടി.കെ നാരായണപിള്ള. മ. (1890-1971)
ഇക്കണ്ടവാരിയർ മ. (1890-1977)
എ.വി. കുഞ്ഞമ്പു മ. (1908-1980 )
ഡോ.കെ. ഭാസ്‌കരന്‍നായർ മ. (1913-1982)
ഇ.മൊയ്തു മൗലവി മ. (1885-1995 )
പി.കെ. നാരായണൻ നമ്പ്യാർ മ. (1928-2003)
മാവേലിക്കര എസ്.ആർ. രാജു മ. (2014)
മുഹമ്മദ് നബി മ. ( 570-632 )
എസ്.ആർ പുട്ടണ്ണ കനഗൾ മ. (1933-1985 )
ഹബീബ് തൻവീർ മ. (1923 -2009 )
സൂബ്ബരാമ ദാസ് മ. (1936-2012)
അബ്രഹാം മാസ്‌ലൊ മ( 1908-1970)
അമോസ് ടുട്ടുവോള മ. (1920-1997)
ഉറൂബ് ജ. (1915-1979)
അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ് ജ. (1920-2011)
ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ജ. (1940-2018)
എം.എൻ. വിജയൻ ജ. (1930-2007)
ഗാവിൻ പക്കാർഡ് ജ. (1964 -2012)
കയ്യാര കിങ്ങണ്ണ റായ് ജ. (1915-2015)
ഫ്രാങ്ക് ലോയ്ഡ് റൈറ്റ് ജ. (1867-1959)
ലെന ബേക്കർ ജ. (1900-1945)
സുഹാർത്തൊ ജ. (1921-2008)
ചരിത്രത്തിൽ ഇന്ന് …
************************
68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു.
1783 - ഐസ്‌ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു.
1812 - റോബർട്ട് ജെങ്കിൻസൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
1824 - വാഷിംഗ് മെഷീന്റെ പേറ്റന്റ്, നോഹ കുഷിങ് കരസ്ഥമാക്കി..
1869 - സ്വീപ്പിങ്ങ് മെഷിൻ എന്ന പേരിൽ വാക്വം ക്ലീനറിന് Ives W. McGaffey ക്ക് പേറ്റൻറ് ലഭിച്ചു
1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന് പേറ്റന്റ് സമ്പാദിച്ചു.
1915 - ബാലഗംഗാധര തിലകന്റെ ഗീതാരഹസ്യ പ്രസിദ്ധീകരിച്ചു
1918 - കെപ്ളർസ് നോവക്ക് ശേഷമുള്ള തിളക്കമേറിയ നോവ, നോവ അക്വില കണ്ടെത്തി.
1930 - സമസ്ത കേരള ഉപ്പു നിയമ ലംഘന ദിനമായി ആചരിച്ചു
1936 - ആകാശവാണി രൂപീകൃതമായി
1940 - നെപ്ട്യൂണിയം (മൂലകം 93) കണ്ടുപിടിച്ചതായി എഡ്വിൻ മക്മില്ലനും ഫിലിപ്പ് ഏബെൽസനും പ്രഖ്യാപിച്ചു…
1948 - എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര വിമാന സർവിസ് (Malabar princess) (മുംബൈ – ലണ്ടൻ ) സർവീസ് നടത്തി.
1949 - സിയാം രാജ്യത്തിന്റെ പേര്, തായ്‌ലൻഡ് എന്നാക്കി മാറ്റി.
1949 - തിരുകൊച്ചി സംയോജന പ്രമാണത്തിൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഒപ്പുവച്ചു.
1950 - സർ തോമസ് ബ്ളേമി, ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏക ഫീൽഡ് മാർഷൽ ആയി നിയമിതനായി.
1964 - ജവഹർലാൽ നെഹ്റുവിന്റെ ചിതാഭസ്മം അലഹബാദിൽ ത്രിവേണി സംഗമത്തിൽ ഒഴുക്കി.
1969- ഫീൽഡ് മാർഷൽ സാം മനെക് ഷാ ഇന്ത്യൻ കരസേനാ മേധാവിയായി ചുമതലയേറ്റു.
1980 - ലോകം വസൂരി വിമുക്തമായതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു.
1987 - ആണവായുധങ്ങളും, ആണവ പരീക്ഷണങ്ങളും നിരോധിച്ച് ന്യൂസിലൻഡ് പാർലമെന്റ് നിയമം പാസാക്കി. ആണവശക്തിക്കെതിരെ നിയമം പാസാക്കിയ ഏക രാജ്യമായി..
1999 - ലിയാണ്ടർ പേസ് – മഹേഷ് ഭൂപതി ജോഡി ടെന്നിസ് ഡബിൾസ് റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി.
2004 - സൂര്യനും ഭൂമിക്കുമിടയിൽ ശുക്രൻ കടന്നുപോകുന്ന "ശുക്രസംതരണം" എന്ന അപൂർവ പ്രതിഭാസം ഇന്ത്യയിൽ ദൃശ്യമായി.
2006 - രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം യുദ്ധവിമാനത്തിൽ സഞ്ചരിച്ച് റെക്കോർഡിട്ടു.
2014 - തെലുങ്കാന വിട്ടു പോയതിനു ശേഷമുള്ള ആന്ധ്രപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി എൻ.ചന്ദ്രബാബു നായിഡു അധികാരമേറ്റു.
2018 - ലോകത്തെ ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടർ- സമ്മിറ്റ് , ഐ. ബി.എം പുറത്തിറക്കി.
0 അഭിപ്രായങ്ങള്‍