മുണ്ടക്കയം സ്വദേശിയെ ബാംഗ്ലൂരിൽ നിന്നും തട്ടി കൊണ്ടുവന്ന് കല്ലംമ്പാറ ഒഴിഞ്ഞ വീട്ടിൽ തടങ്കലിൽ വച്ച് കഠിനമായി മർദ്ദിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വീട്ടുക്കാർക്കയച്ചു കൊടുത്ത് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കാര്യത്തിന് വടക്കാഞ്ചേരി പോലിസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന കേസിലേക്ക് വേണ്ടിയാണ് പനങ്ങാട്ടുക്കര, തെക്കുംക്കര, അടങ്ങളം സ്വദേശികളായ 3 പേരെ അറസ്റ്റ് ചെയ്തത്.
പനങ്ങാട്ടുക്കര സ്വദേശിയും മയക്ക മരുന്ന്, വധശ്രമം തട്ടി കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയുമായ സുമേഷ് എന്നയാളെ മയക്കമരുന്ന് ഇടപാടുമായി ബന്ധപെട്ട് ചോദ്യം ചെയ്യുന്നതിനായി ബാംഗ്ലൂർ പോലീസിലെ സ്വാഡിന് മുണ്ടക്കയം സ്വദേശി ഒറ്റികൊടുത്തതുമൂലം സുമേഷിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന വിരോധത്താൽ കോട്ടയo എർണാംകുളം ജില്ലകൾ കേന്ദ്രികരിച്ച് MDMA ഉൾപ്പെടെ ലഹരി വസ്തുക്കൾ വില്ലന നടത്തുന്ന സംഘത്തിലെ കണ്ണികളായ പ്രതികൾ മുണ്ടക്കയം സ്വദേശി ഉണ്ണി സുരേഷിനെ ബാംഗ്ലൂരിൽ നിന്നും തട്ടി കൊണ്ടുവന്ന് കല്ലംമ്പാറയിലെ ഒഴിഞ്ഞ വീട്ടിൽ 2 ദിവസത്തോളം തടങ്കലിൽ വച്ച് കഠിനമായി മർദ്ദിക്കുകയായിരുന്നു.
പണം കിട്ടിയതിന് ശേഷം തൃശൂരിൽ നിന്നും ബാംഗ്ലൂർ പോകും വഴി കോയമ്പത്തൂരിൽ വച്ച് പ്രതികളിൽ നിന്നും രക്ഷപ്പെട്ട ഉണ്ണി സുരേഷ് നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റി കോയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതറിയാതെ , സുരേഷിന്റെ ബന്ധുക്കൾ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ഉണ്ണി സുരേഷിനെ കാണാതായ കാര്യത്തിന് പരാതി പറയുകയും മുണ്ടക്കയം പോലീസ് കേസെടുത്ത് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് അയച്ചു തന്നതിനെ തുടർന്ന് വടക്കാഞ്ചേരി പോലിസ് നടത്തിവന്ന അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്താൽ സൂഷ്മമായി നിരീക്ഷിച്ചു വരവെ 1-ാം പ്രതി സുമേഷ് 29 വയസ്, S/o ഉണ്ണിക്കുട്ടൻ, കോണിപറമ്പിൽ വീട്, പനങ്ങാട്ടുക്കര, 4-ാം പ്രതി നിജു 42 വയസ്, S/o ഭരതൻ, ചെമ്പ്രാ ങ്ങോട്ടിൽ വീട് അടങ്ങളം, തെക്കുംക്കര എന്നിവരെ 13-06-2023 തിയ്യതി പുലർച്ചെ കല്ലംമ്പാറ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതും, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിട്ടുള്ളതാണ്.
തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സോംജിത്ത് 25 വയസ്, ഞാറശ്ശേരി വളപ്പിൽ വീട്, തെക്കുംക്കര എന്ന 9-ാം പ്രതിയെ അറസ്റ്റ് ചെയ്ത ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്. 1-ാം പ്രതി വടക്കാഞ്ചേരി സ്റ്റേഷനിലെ മുള്ളൂർക്കര നിന്നും മറ്റൊരു യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതിയായി കോടതി ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് സമാന രീതിയിലുള്ള കേസിൽ പ്രതിയായി ജയിലാകുന്നത്.
പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുമായി ബന്ധപ്പെട്ട് മയക്ക മരുന്ന് വ്യാപാരം നടത്തുന്നവരുടെ വിവരങ്ങൾ ലഭിച്ചിട്ടുള്ളതും അത്തരക്കാരെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളതായും വടക്കാഞ്ചേരി പോലീസ് അറിയിച്ചു. ISHO മാധവൻകുട്ടി. കെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ആനന്ദ് . D.S , സാബു തോമസ്, ASI രാജകുമാരൻ, CPO മാരായ മനു, അനുരാജ്, വിജീഷ് എന്നിവരും ഉണ്ടായിരുന്നു.
0 അഭിപ്രായങ്ങള്‍