മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ഭക്തി സാന്ദ്രമായി.



 മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ ഭക്തി സാന്ദ്രമായി. രാവിലെ ദേവാലയത്തിൽനടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് ഫാ.ജോസ്എടക്കളത്തൂർമുഖ്യകാർമ്മികത്വം വഹിച്ചു.ഫാ.മാത്യു കുറ്റിക്കോട്ടയിൽ തിരുനാൾ സന്ദേശം നൽകി. ഇടവക വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി സഹകാർമ്മികനായി. 



തുടർന്ന് ഹാർമണി ഹാളിൽ ഊട്ടുനേർച്ചയും നടന്നു. ഊട്ടു നേർച്ചയിൽ നാനാജാതി മതസ്ഥരായ 6000 പേർ പങ്കെടുത്തു. ചടങ്ങുകൾക്ക് വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി, മദർ സിസ്റ്റർ റെജി(സിഎസ് എസ് ), കൈക്കാരൻമാരായ വിനീഷ് എൻജെയിംസ്, ടി.വി.ബിജു, ടി.എൽ.ജോജോ, കേന്ദ്രസമിതി കൺവീനർ തോമസ് പുത്തൂർ, ഏകോപന സമിതി പ്രസിഡൻ്റ് സി.ടി.ആൻ്റണി, കൺവീനർമാരായ സാൻവിൻസണ്ണി, ക്രിസ്റ്റി ആൻ്റണി, സെബിൻ ജോൺ, സി.പി.റിൻ്റോ, പി.എഫ്. യേശുദാസ്, ജോജോ തോമസ്, ജോയൽജോയ്, ലിജുവില്യം, റിയആൻറണി, സാന്ദ്രജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍