അരികൊമ്പനെ യഥാർത്ഥത്തിൽ ഇറക്കി വിടാൻ തീരുമാനിച്ചത് ഇപ്പോൾ ആന എത്തിയ കന്യാകുമാരി ജില്ലയിലെ മുതുകുഴിവയൽ ഭാഗത്താണ്. എന്നാൽ അന്ന് ആനയെ കയറ്റി വാഹനം കൊണ്ടുപോകാൻ കഴിയാത്തതിനാൽ തിരുനെൽവേലി ജില്ലയിലെ ലോവർ ഗോതയാറിൽ നിന്നും വഴിയുണ്ടാക്കി അപ്പർ ഗോതയാറിൽ എത്തിച്ച് കൃത്യമായി ഗോതയാർ ഡാം വിഞ്ച് ഇന്റർസെക്ഷന് അപ്പുറത്ത് തുറന്നു വിടുകയായിരുന്നു.
ലോവർ ഗോതയാർ അണക്കെട്ടിൽ നിന്ന് വാട്ടർ ചാനൽ കടന്ന് 4 കിലോമീറ്ററോളം നടനാണ് അരികൊമ്പൻ കന്യാകുമാരി ജില്ലയിലെ പുൽമേടുകളാൽ സമൃദ്ധമായ പുല്ലും വെള്ളവും മുളയും കൊണ്ട് പ്രദേശത്തു എത്തിയത്. ആനയെ നിരീക്ഷിക്കാൻ 4 റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരും, ആന്റി പോച്ചിങ് വാച്ചർമാരും ഇപ്പോഴും ഫീൽഡ് ടീം നിലയുറപ്പിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ, ബാലമോർ, കീരിപ്പാറ തുടങ്ങി കേരളത്തിലേക്ക് വ്യാപിച്ച് കിടക്കുന്ന ആനത്താരയുള്ള ഭാഗത്താണ് ഇപ്പോൾ അരികൊമ്പനുള്ളത് എന്നത് ഏറെ ആശാവഹമാണ്. നിലവിൽ കേരള അതിർത്തിയിൽ നിന്നും 157 കിലോമീറ്ററിലധികം അകലെയാണ് ആനയുള്ളത്.
0 അഭിപ്രായങ്ങള്‍